എല്ലാ വര്‍ഷവും വിവാഹവാര്‍ഷികത്തിന്‍റെ അന്ന് വനീസ തന്‍റെ  വിവാഹവസ്ത്രം ധരിച്ച് ഫോട്ടോ എടുക്കാറുണ്ട്.  മരിച്ചുപോയ ഭര്‍ത്താവിന്‍റെ ഓര്‍മ്മയ്ക്കാണ് 29കാരി വനീസ ഇങ്ങനെ ചെയ്യുന്നത്. 2014ലാണ് വനീസയുടെ ഭര്‍ത്താവ് എറിക്ക് വാറനാപകടത്തില്‍ മരിക്കുന്നത്.

കൃത്യമായി പറഞ്ഞാല്‍ ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികം കഴിഞ്ഞ് രണ്ട്  മാസം കഴിഞ്ഞപ്പോള്‍ എറിക്ക് വനീസയെ തനിച്ചാക്കി പോയി. അന്നും മുതല്‍ എല്ലാ വിവാഹവാര്‍ഷികത്തിനും അവള്‍ ആ വിവാഹവസ്ത്രത്തില്‍ പാടത്തു കൂടി നടക്കും. 

 

എറിക്കും വനീസയും സ്കൂളില്‍ പഠിക്കുന്ന മുതല്‍ സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. 2012ലാണ് ഇരുവരും വിവാഹിതരായത്. വളരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഇരുവരുടെയും. 2014 നവംബറില്‍ ഒരു മോട്ടോര്‍ വാഹനാപകടത്തിലാണ് എറിക്ക് മരിച്ചത്. 

 

( ആദ്യ ചിത്രം ഈ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിന് , രണ്ടാമത്തെ  വനീസ വിവാഹ ദിവസം എറിക്കിനൊപ്പം)

 

'എറിക്കിന്‍റെ മരണവാര്‍ത്ത അദ്ദേഹത്തിന്‍റെ അച്ഛന്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഞാന്‍ ഫോണ്‍ താഴെ എറിഞ്ഞു. വീട്ടില്‍ നിന്ന് ഓടിയിറങ്ങിയ എന്നെ മാത്രമേ ഇപ്പോള്‍ ഓര്‍മ്മയുള്ളൂ. അഞ്ച് വര്‍ഷമായി. ഇപ്പോഴും എല്ലാ വിവാഹവാര്‍ഷികത്തിനും ഞാന്‍ വിവാഹവസ്ത്രം ധരിച്ച് ആഘോഷിക്കാറുണ്ട്. ഫോട്ടോകള്‍ എടുക്കാറുണ്ട്. നൃത്തം ചെയ്യാറുണ്ട്. എറിക്കിന്‍റെ ഓര്‍മ്മയ്ക്കാണ്'- വനീസ പറഞ്ഞു. ഈ വര്‍ഷം ചിത്രങ്ങള്‍ എടുത്തു തന്നത് ഇപ്പോഴത്തെ കാമുകനായ കുര്‍ത്തിസ് ആണെന്നും വനീസ കൂട്ടിച്ചേര്‍ത്തു.

(വനീസ വിവാഹ ദിവസം എറിക്കിനൊപ്പം)

 

(വനീസ ഇപ്പോഴത്തെ കാമുകന്‍  കുര്‍ത്തിസിനോടൊപ്പം)