സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇന്ന് എത്രത്തോളം കൂടിനില്‍ക്കുന്നുവെന്ന് പ്രത്യേകിച്ച് പറിയേണ്ട കാര്യമില്ല. പലരും തനിക്ക് നേരെയുണ്ടാകുന്ന ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ പുറത്തുപറയാറില്ല. ഇനി പറഞ്ഞാല്‍ തന്നെ നീതി കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. ഇവിടെയൊരു യുവതി  തനിക്ക് നേരെയുണ്ടായ അതിക്രമണത്തിന് ഉത്തരവാദിയായാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും തനിക്ക് നീതി ലഭിക്കാനും കോടതി കയറി ഇറങ്ങിയത് 12 വര്‍ഷങ്ങളാണ്. ഒടുവില്‍ കോടതി കേസ് തീര്‍പ്പാക്കി. യുവതിക്ക് വെറും 50,000 രൂപ  നഷ്‌ടപരിഹാരം നല്‍കണമെന്ന ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. 

ചെന്നൈയിലെ താന്‍ ജോലി ചെയ്തിരുന്ന ഒരു മള്‍ട്ടിനാഷ്ണല്‍ കമ്പനിയിലെ സിഇഒയ്ക്ക് നേരെയാണ് യുവതി പരാതി നല്‍കിയത്. 2007 മാര്‍ച്ചിലാണ് യുവതി കേസ് നല്‍കിയത്. 2019 ആഗസ്റ്റിലാണ് കേസ് വിധി വന്നത്. സിഇഒ ലൈംഗിക ചുവയോടെ സംസാരിക്കുകയും വസ്ത്രധാരണത്തെ കുറിച്ച് പറയുകയും ലൈംഗികചുവ കലര്‍ന്ന എസ്എംഎസുകള്‍ അയച്ചതായും യുവതി കോടതിയില്‍ പറഞ്ഞു.സാലറി കുറയ്ക്കുകയും അധിക ജോലി തരുകയും ചെയ്തതായും യുവതി പറഞ്ഞു. 

2015ല്‍ സിംഗിള്‍ ബെഞ്ച് 1.86 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. എന്നാല്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് 2019 ആഗസ്റ്റ് എട്ടിന് 50,000 രൂപ നഷ്ടപരിഹാരം  നല്‍കി കേസില്‍ വിധി വന്നത്.