പാകിസ്ഥാനിൽ  ബലാത്സംഗശ്രമത്തിനിടെ യുവതി പുരുഷന്റെ ലിംഗം മുറിച്ച‌് മാറ്റി. വീട്ടിൽ താൻ ഒറ്റക്കായിരുന്ന സമയം അക്രമി അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അക്രമി ശരീരത്തിൽ കയറി പിടിച്ചപ്പോൾ നേരെ അടുക്കളയിലേക്ക് ഓടിക്കയറുകയും സ്വയം പ്രതിരോധത്തിനായി കത്തി എടുക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. 

കത്തി എടുക്കുന്നത് കണ്ടിട്ടും അയാൾ പോയില്ലെന്നും വീണ്ടും ശരീരത്തിൽ കയറി പിടിച്ചുവെന്നും യുവതി പൊലീസിനോട് പറയുന്നു. അതിന് ശേഷമാണ് അയാളുടെ ലിം​ഗം മുറിച്ച് മാറ്റാൻ തീരുമാനിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഇല്യാസ് ഡിപിഎ വാർത്താ ഏജൻസിയോട് പറഞ്ഞു.

​ഗുരുതരമായി പരിക്കേറ്റ അക്രമിയെ ഫൈസലാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർക്ക് രണ്ട് പേർക്കും പരസ്പരം അറിയാമായിരുന്നുവെന്നും യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുമെന്ന് പറഞ്ഞപ്പോഴാണ് യുവതി അയാളുടെ ലിം​ഗം മുറിച്ച് മാറ്റാൻ തീരുമാനിച്ചതെന്നുമാണ് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ജരൻവാല ബിലാൽ സുലേഹ്രി പറ‍ഞ്ഞു.

 സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും നൂറുകണക്കിന് സ്ത്രീകൾ പാകിസ്ഥാനിൽ ബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. ഏകദേശം 70-90% സ്ത്രീകൾ അവരുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള ഗാർഹിക പീഡനങ്ങൾ നേരിടുന്നുണ്ട്.