പ്രസവവേദനയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതി ആരും സഹായിക്കാനില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് പരസ്യമായി പ്രസവിച്ചു എന്നതാണ് വാര്‍ത്ത. തീര്‍ച്ചയായും മനുഷ്യമനസാക്ഷിക്ക് നേരെ വിരലുയര്‍ത്തുന്ന ചോദ്യമാവുകയാണ് എങ്ങും പ്രചരിക്കുന്ന ഇവരുടെ ചിത്രവും.

രാജ്യം വികസനത്തിന്‍റെ പാതയിലാണെന്ന് അവകാശപ്പെടുമ്പോഴും ഇപ്പോഴും പലയിടങ്ങളിലും പ്രാഥമികമായി ലഭിക്കേണ്ട ഘടകങ്ങള്‍ പോലും സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് മദ്ധ്യപ്രദേശില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വാര്‍ത്ത. 

പ്രസവവേദനയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതി ആരും സഹായിക്കാനില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് പരസ്യമായി പ്രസവിച്ചു എന്നതാണ് വാര്‍ത്ത. തീര്‍ച്ചയായും മനുഷ്യമനസാക്ഷിക്ക് നേരെ വിരലുയര്‍ത്തുന്ന ചോദ്യമാവുകയാണ് എങ്ങും പ്രചരിക്കുന്ന ഇവരുടെ ചിത്രവും. 

സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലുമെല്ലാം ഇവരുടെ ഫോട്ടോ വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. വിമര്‍ശനങ്ങളോടെ ഇവരുടെ സ്വകാര്യത മറച്ചുവച്ചുകൊണ്ട് തന്നെയാണ് അധികപേരും ഇത് പങ്കുവയ്ക്കുന്നത്. 

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ വിശദീകരണത്തിലുള്ളത് പോലെ ആശുപത്രിക്ക് പുറത്ത്, മുറ്റത്തായി പടിക്കെട്ടിന് സമീപം കിടന്ന് പ്രസവിക്കുന്ന യുവതിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. രണ്ട് സ്ത്രീകള്‍ സമീപത്തിരുന്ന് ഇവരെ സഹായിക്കുന്നതും കാണാം. 

അതേസമയം പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ തന്‍റെ ഭാര്യയെ അകത്ത് കയറ്റാനോ, വേണ്ട ചികിത്സാസൗകര്യങ്ങളും പരിചരണവും നല്‍കാനും ആശുപത്രി ജീവനക്കാരോ ഡോക്ടര്‍മാരോ നഴ്സുമാരോ ആരും തയ്യാറായില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവായ അരുണ്‍ പരിഹര്‍ പറയുന്നത്. 

മദ്ധ്യപ്രദേശിലെ ശിവ്‍പുരിയിലാണ് വിവാദപരമായ സംഭവം നടന്നിരിക്കുന്നത്. ഭാര്യയുമായി താൻ ആശുപത്രിയിലെത്തുന്ന സമയത്ത് അവിടെ ഡോക്ടര്‍മാരും നഴ്സുമാരും അറ്റൻഡര്‍മാരുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ആരും തങ്ങളെ സഹായിക്കാനെത്തിയില്ല. സ്ട്രെച്ചര്‍ പോലുമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ഭാര്യ പടിക്കെട്ടിന് താഴെ തന്നെ കിടന്നുപോയത്. അവിടെ വച്ച് തന്നെ പ്രസവവും നടന്നു. പെണ്‍കുഞ്ഞാണ് തങ്ങള്‍ക്ക് ജനിച്ചത്. വൈകാതെ സംഭവമറിഞ്ഞ് അവിടെ ആള്‍ക്കാര്‍ കൂടിയപ്പോള്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഭാര്യയെ ആശുപത്രിക്ക് അകത്ത് പ്രവേശിപ്പിക്കുകയും അഡ്മിറ്റ് ചെയ്യുകയും ചെയ്തുവെന്നാണ് അരുണ്‍ പറയുന്നത്. 

ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന ഫോട്ടോ ആര് പകര്‍ത്തിയതാണെന്നത് വ്യക്തമല്ല. യുവതിയും കുഞ്ഞും നിലവില്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ ലഭ്യമായ വിവരം. എന്നാല്‍ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. 

Also Read:- ട്രെയിനിനകത്ത് തീ; പരിഭ്രാന്തരായ യാത്രക്കാര്‍ രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു...

റോഡില്ലാതെ ഒറ്റപ്പെട്ട് ആശാനികേതനിലെ ഭിന്നശേഷിക്കാരായ അന്തേവാസികൾ