ജെഫിന്റേയും കാംബ്രിയയുടേയും അഞ്ചാമത്തെ കുഞ്ഞിനാണ് നാന്‍സി ജന്മം നല്‍കിയത്. നാല് മക്കളെ പ്രസവിച്ച ശേഷം കാംബ്രിയയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് അഞ്ചാമത്തെ കുഞ്ഞിനായി അമ്മയെ സമീപിക്കേണ്ടി വന്നത്. 

സ്വന്തം മകന്‍റെയും മരുമകളുടെയും കുഞ്ഞിന് ഒരമ്മ ജന്മം നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത്. 56- കാരിയായ നാന്‍സി ഹൗക്കാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ പ്രസവിച്ചത്. മകന്‍ ജെഫ് ഹൗക്കിനും മരുമകള്‍ കാംബ്രിയ്ക്കും വേണ്ടിയായിരുന്നു ഈ അമ്മ വീണ്ടും ഗര്‍ഭം ധരിച്ചത്. 

ജെഫിന്റേയും കാംബ്രിയയുടേയും അഞ്ചാമത്തെ കുഞ്ഞിനാണ് നാന്‍സി ജന്മം നല്‍കിയത്. നാല് മക്കളെ പ്രസവിച്ച ശേഷം കാംബ്രിയയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് അഞ്ചാമത്തെ കുഞ്ഞിനായി അമ്മയെ സമീപിക്കേണ്ടി വന്നത്. വാടക ഗര്‍ഭധാരണത്തിന് നാന്‍സി സന്തോഷത്തോടെ സമ്മതം പറയുകയായിരുന്നു. 

View post on Instagram

മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത് എന്നാണ് വെബ് ഡെവലപ്പറായി ജോലി ചെയ്യുന്ന ജെഫ് പീപ്പിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'സ്വന്തം അമ്മയുടെ പ്രസവം കാണാന്‍ എത്ര മക്കള്‍ക്ക് ഭാഗ്യം ലഭിക്കും? എനിക്ക് അങ്ങനെ ഒരു അനുഗ്രഹമാണുണ്ടായത്'- ജെഫ് പറയുന്നു. 

View post on Instagram

അതേസമയം ഒമ്പത് മണിക്കൂറോളം ആണ് നാന്‍സി പ്രസവ വേദന അനുഭവിച്ചത്. എന്നാലും ജീവിതത്തിലെ മഹത്തരമായ ഒരു അനുഭവത്തിലൂടെയാണ് കടന്നുപോയതെന്ന് നാന്‍സി പറയുന്നു. ഹന്ന എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള കുടുംബത്തിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. കാംബ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മനോഹരമായ ജീവിതം എന്നാണ് ചിത്രങ്ങള്‍ കണ്ട ആളുകളുടെ പ്രതികരണം. കുഞ്ഞ് ഇനി അമ്മ എന്ന് വിളിക്കുമോ മുത്തശ്ശി എന്ന് വിളിക്കുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. പല മുത്തശ്ശിമാരും പലര്‍ക്കും അമ്മമാരെക്കാള്‍ വലുതാണ് എന്നും ഒരു വിഭാഗം കമന്‍റ് ചെയ്തു, 

Also Read: മകനെ പാചകം പഠിപ്പിച്ച് മാധുരി ദീക്ഷിത്തിന്‍റെ ഭർത്താവ്; കയ്യടിച്ച് സോഷ്യൽ മീഡിയ