ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തിരക്കുള്ള മെട്രോയില്‍ കൈക്കുഞ്ഞുമായി തറയിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) വ്യത്യസ്തമായ പല വീഡിയോകളും ( Viral Video ) ചിത്രങ്ങളുമെല്ലാം നാം കാണാറുണ്ട്. ഇവയില്‍ പലതിന്‍റെയും പിറകിലെ യാഥാര്‍ത്ഥ്യമോ, സത്യകഥയോ നാം അറിയണമെന്നില്ല. ചിലതെല്ലാം ഏകപക്ഷീയമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ തന്നെയാകാം പ്രചരിക്കുന്നത്. നിജസ്ഥിതി അറിയാതെ അത് ഏറ്റുപിടിക്കുന്നവരും ഏറെയാണ്. 

എന്തായാലും അത്തരത്തില്‍ ട്വിറ്ററില്‍ ( Social Media ) വിവാദമായൊരു വീഡിയോ ( Viral Video ) ആണിനി പങ്കുവയ്ക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തിരക്കുള്ള മെട്രോയില്‍ കൈക്കുഞ്ഞുമായി തറയിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്. 

മെട്രോയില്‍ എല്ലാ സീറ്റിലും യാത്രക്കാരുണ്ട്. പുരുഷന്മാരും സ്ത്രീകളും ചെറുപ്പക്കാരുമെല്ലാം ഇതിലുണ്ട്. എന്നാല്‍ ആരും നിലത്തിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീക്ക് ഒരു സീറ്റ് നല്‍കിയില്ല എന്നതാണ് വീഡിയോ പറയാനുദ്ദേശിക്കുന്ന കാര്യം. പെരുമാറ്റത്തില്‍ കൊണ്ടുവരാൻ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഡിഗ്രി വിദ്യാഭ്യാസമെന്നത് ഒരു കഷ്ണം കടലാസിന് സമമാണെന്ന ക്യാപ്ഷനോടെയാണ് അവനീഷ് ശരണ്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

തുടര്‍ന്ന് നിരവധി പേര്‍ ഈ വീഡിയോ പങ്കുവച്ചു. ആരും കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീയെ പരിഗണിച്ചില്ലെന്നതും ഇത് മനുഷ്യത്വത്തിന് തന്നെ എതിരാണെന്നും ഇവര്‍ വാദിച്ചു. മെട്രോയിലെ മറ്റ് യാത്രക്കാരെ കുറ്റപ്പെടുത്തിയാണ് അധികപേരും അഭിപ്രായം രേഖപ്പെടുത്തിയത്. 

Scroll to load tweet…

എന്നാലിത് പഴയൊരു വീഡിയോ ആണെന്നും കുഞ്ഞുമായി മെട്രോയില്‍ കയറിയ സ്ത്രീക്ക് പലരും സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും കുഞ്ഞുമായി ഇരിക്കാനുള്ള സൗകര്യത്തിന് അവരത് നിരസിക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. അന്ന് മെട്രോയില്‍ യാത്ര ചെയ്ത മറ്റുള്ളവരില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും ഇവര്‍ പറയുന്നു. ഇത്തരം കാര്യങ്ങളൊന്നും പരിശോധിക്കാതെ ഏകപക്ഷീയമായി മെട്രോ യാത്രക്കാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഒരു വീഡിയോയോ ഫോട്ടോയോ വൈറലാകുമ്പോള്‍ അതിന് പിന്നിലെ സത്യം അന്വേഷിക്കാന്‍ മനസ് കാണിക്കണമെന്നും ഇവര്‍ പറയുന്നു. 

എന്തായാലും സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ചുരുങ്ങിയ ചില പരിഗണനകളെ കുറിച്ച് വീഡിയോ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുമായി നടക്കുന്ന അമ്മമാര്‍ക്ക് സമൂഹത്തിലെ ഏത് തുറയില്‍ നിന്നാണെങ്കിലും പിന്തുണ നല്‍കേണ്ടത് ധാര്‍മ്മികമായ ബാധ്യത തന്നെയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമോ, ആശയത്തര്‍ക്കമോ വരേണ്ടതില്ലല്ലോ. ഇതാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രതീഷ് നന്ദി ട്വിറ്ററില്‍ കുറിച്ചത്. 

Scroll to load tweet…

Also Read:- ഇറങ്ങല്ലേ എന്ന് കൈകാണിച്ചിട്ടും ട്രെയിനിന് മുമ്പിലേക്കിറങ്ങി; നെഞ്ചിടിപ്പിക്കുന്ന വീഡിയോ