ലൈംഗിക ബന്ധത്തിനിടെ കാമുകനെ കുത്തിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട യുവതിയെ ജയിലിൽ നിന്ന് മോചിപ്പിച്ചു. 18 വർഷങ്ങൾക്ക് മുമ്പാണ് അനസ്താസിയ എന്ന 45കാരി കാമുകനെ ലെെം​ഗിക ബന്ധത്തിനിടെ കുത്തിക്കൊന്നത്. 39 തവണയാണ് കാമുകന്റെ ശരീരത്തിൽ  ക്രൂരമായി കത്തി ഉപയോ​ഗിച്ച് കുത്തിയത്.

2001 മാർച്ച് 4ന് ഇന്ത്യാനയിലായിരുന്നു സംഭവം. കാമുകൻ ടോണി ഹീത്കോട്ടിനെയാണ് യുവതി ലെെം​ഗിക ബന്ധത്തിനിടെ ക്രൂരമായി കുത്തിക്കൊന്നത്. കാമുകന്റെ കുടുംബത്തോട് യുവതി ക്ഷമയും ചോദിച്ചുവെന്ന് പ്രോസിക്യൂട്ടർ പാട്രിക് ഹാരിംഗ്ടൺ പറഞ്ഞു. ലെെം​ഗിക ബന്ധത്തിനിടെ യുവതി കാമുകൻ ടോണിയുടെ കണ്ണുകൾ കറുത്ത തുണി കൊണ്ട് കെട്ടുകയും ശേഷം കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു.

യുവതി കാമുകന്റെ ലിം​ഗം മുറിച്ചമാറ്റിയിരുന്നു. കാമുകനെ കുത്തുമ്പോൾ യുവതി മാനസിക വിഭ്രാന്തിയിലായിരുന്നു വെന്നും ഇവർ വർഷങ്ങളായി വിഷാദരോ​ഗത്തിന് അടിമയാണെന്നും യുഎസ് ജില്ലാ കോടതി പറഞ്ഞു. കാമുകനെ കുത്തിക്കൊല്ലുന്നതിനിടെ ഇയാൾ ദുഷ്ടനാണെന്നും കൊന്നില്ലെങ്കിൽ സമാധാനം ഉണ്ടാകില്ലെന്നും പറയുന്ന ഒരു ഓഡിയോ കേൾക്കാനിടയായെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.