ചിലര്‍ക്ക് ഭക്ഷണത്തോട് ആസക്തി ഉണ്ടാകാം. എപ്പോഴും ഭക്ഷണം കഴിക്കാനായിരിക്കും അവര്‍ക്ക് ഇഷ്ടം. ചിലര്‍ക്ക് ചില മണങ്ങളോട് ആസ്ക്തിയുണ്ടാകാം. പെര്‍ഫ്യൂം, പെട്രോള്‍ , ഗ്യാസ് എന്നിവയുടെ മണം ഇഷ്ടപ്പെടുന്നവരാകാം അവര്‍. 

വസ്തുവിനോടോ പദാര്‍ത്ഥത്തോടോ സാഹചര്യങ്ങളോടോ അമിതമായ ആസക്തി തോന്നുക മനുഷ്യരില്‍ സാധാരണമാണ്. എന്നാല്‍ എന്തിനോടാണ് ആസക്തി എന്നതനുസരിച്ചാണ് അവ അസാധാരണമാകുന്നത്. ചിലര്‍ക്ക് ഭക്ഷണത്തോട് ആസക്തി അല്ലെങ്കില്‍ 'addiction'ഉണ്ടാകാം. എപ്പോഴും ഭക്ഷണം കഴിക്കാനായിരിക്കും അവര്‍ക്ക് ഇഷ്ടം. ചിലര്‍ക്ക് ചില മണങ്ങളോട് ആസ്ക്തിയുണ്ടാകാം. പെര്‍ഫ്യൂം, പെട്രോള്‍ , ഗ്യാസ് എന്നിവയുടെ മണം ഇഷ്ടപ്പെടുന്നവരാകാം അവര്‍. എന്നാല്‍ ഇവിടെയൊരു അസാധാരണമായ ആസക്തിയെ കുറിച്ചാണ് പറയാന്‍ പോകുന്നത്. 

44കാരിയായ വീട്ടമ്മയ്ക്ക് ആസക്തി പൗഡറുകളോടാണ്. മണക്കാനുളള ആസക്തിയാണെന്ന് തെറ്റുദ്ധരിക്കരുത്. പൗഡര്‍ കഴിക്കുന്ന വിചിത്രമായ ആസക്തിയാണ് ഇംഗ്ലണ്ട് സ്വദേശിനിയായ ലിസയുടേത്. ഒരു ദിവസം ഒരു മുഴുവന്‍ ബോട്ടില്‍ പൗഡര്‍ വരെ ലിസ കഴിക്കും. 

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലിസില്‍ ഈ വിചിത്രമായ ആസക്തി തുടങ്ങിയത്. അഞ്ചാമത്തെ കുഞ്ഞിന്‍റെ പ്രസവത്തിന് ശേഷമായിരുന്നു അത്. കുഞ്ഞിനെ കുളിപ്പിച്ചതിന് ശേഷം പൗഡര്‍ ഇട്ടുകൊടുക്കുമ്പോഴൊക്കെയാണ് ഈ കൊതി ആദ്യം തോന്നിതുടങ്ങിയത്. ഇപ്പോള്‍ ഓരോ മുപ്പത് മിനിറ്റ് കൂടുമ്പോഴും പൗഡര്‍ കൈയിലെടുക്കുമെന്ന് ലിസ തന്നെ തുറന്നുപറയുന്നു. 

രാത്രി സമയങ്ങളില്‍ ഇവ കഴിക്കാനുളള ആസക്തി കൂടുതലാണെന്നും ലിസ പറയുന്നു. പൗഡര്‍ വാങ്ങാനായി മാത്രം ലിസ ഒരു മാസം ചിലവഴിക്കുന്നത് ഏഴ് ലക്ഷത്തില്‍ (7,55,000) കൂടുതല്‍ രൂപയാണ്. ജോൺസൺ ആന്റ് ജോൺസൺ പൗഡര്‍ ആണ് ലിസയ്ക്ക് പ്രിയം. രണ്ട് ദിവസത്തില്‍ കൂടുതല്‍ പൗഡര്‍ ഭക്ഷിക്കാതെ ഇരുന്നിട്ടില്ല എന്നും ലിസ കൂട്ടിച്ചേര്‍ത്തു. 

പത്ത് വര്‍ഷത്തോളം ലിസ തന്‍റെ ഈ ആസക്തി ആരോടും പറയാതെ രഹസ്യമാക്കിവെച്ചിരുന്നു. എന്നാല്‍ നീ ഇപ്പോഴും ബാത്തുറൂമില്‍ പോകുന്നത് എന്തിനാണെന്ന് ഭര്‍ത്താവ് ചോദ്യം ചെയ്തത്തോടൊയാണ് സംഭവം എല്ലാവരും അറിഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ പറഞ്ഞത് ലിസയ്ക്ക് 'pica syndrome' എന്ന രോഗമാണെന്നാണ്. പെയ്ന്‍ഡ്, ചെളി തുടങ്ങിയ ഭക്ഷണമല്ലാത്തവ കഴിക്കാന്‍ കൊതി തോന്നുന്ന രോഗമാണിത്. എന്നാല്‍ ചികിത്സ കൊണ്ടൊന്നും ലിസസ്ക്ക് മാറ്റമൊന്നുമില്ല. 

'എനിക്ക് ഇതില്ലാതെ പറ്റില്ല, ആ മണം എന്നെ ആകര്‍ഷിക്കുന്നു. പൗഡര്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു'- ലിസ പറഞ്ഞു.