പല തരത്തിലുളള ക്യാംപെയിനുകളും ഹാഷ് ടാഗുകളും നാം കാണ്ടിട്ടുണ്ട്. അതില്‍ പലതും സ്ത്രീപക്ഷമായ വിഷയങ്ങള്‍ക്കുമാകാം. മീ ടൂ ക്യാപെയ്ന്‍ അതിനൊരു ഉദാഹരണമാണ്. ജപ്പാനില്‍ നടക്കുന്നതും സ്ത്രീകള്‍ക്ക് വേണ്ടിയുളള ക്യാംപെയിനാണ്.
പല തരത്തിലുളള ക്യാംപെയിനുകളും ഹാഷ് ടാഗുകളും നാം കാണ്ടിട്ടുണ്ട്. അതില്‍ പലതും സ്ത്രീപക്ഷമായ വിഷയങ്ങള്‍ക്കുമാകാം. മീ ടൂ ക്യാപെയ്ന്‍ അതിനൊരു ഉദാഹരണമാണ്. ജപ്പാനില്‍ നടക്കുന്നതും സ്ത്രീകള്‍ക്ക് വേണ്ടിയുളള ക്യാംപെയിനാണ്. ഓഫീസുകളില്‍ ഹൈഹീല്‍ ചെരിപ്പ് ധരിക്കണമെന്ന നടപടിക്കെതിരെയാണ് ജപ്പാനിലെ ഒരു കൂട്ടം യുവതികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നാം. എന്നാല്‍ അങ്ങനെയല്ല.

ജപ്പാനില്‍ ജോലിക്ക് അപേക്ഷിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും സ്ത്രീകള്‍ക്ക് ഹൈഹീല്‍സ് പല കമ്പനികളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. #KuToo എന്ന പേരില്‍ ജപ്പാനിലെ യുവതികള്‍ ഇതിനെതിരെ ക്യംപെയിനും സംഘടിപ്പിച്ചു. "kutsu" എന്നാല്‍ ഷൂസ് എന്നാണ് അര്‍ത്ഥം. "kutsuu" എന്നാല്‍ വേദന. തൊഴിലിടങ്ങളില്‍ ഹൈഹീല്‍സ് ധരിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുളള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതികള്‍ ഹര്‍ജി നല്‍കിയത്. ജപ്പാനിലെ ഒരു നടിയാണ് ഈ ക്യാംപെയിനിന് തുടക്കമിട്ടത്. തൊഴിലിടങ്ങളിലെ ആണ്‍-പെണ്‍ വിവേചനമാണിതെന്നും യുവതികള്‍ അവകാശപ്പെടുന്നു.
സ്ത്രീകളെ ഹൈഹീല്‍സ് ധരിക്കാന്‍ നിര്‍ബന്ധിച്ച കമ്പനികളെ 2017 കാനഡയില്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
