Asianet News MalayalamAsianet News Malayalam

അമേരിക്കയിലും യുഎഇയിലും ആരും കൊതിക്കുന്ന ജോലി, എല്ലാം ഉപേക്ഷിച്ചത് മക്കൾക്കുവേണ്ടി, പൊന്നുപോലെ ഇവരുടെ ജീവിതം!

നേഹയുടെയും നിധിയുടെയും അമ്മമായ ഷൈനി മക്കൾക്ക് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സോഫ്റ്റ് വെയർ മേഖലയിലെ ജോലിക്ക് പോകാതെയായി.

Women left their jobs for their autistic children prm
Author
First Published Mar 8, 2024, 3:13 PM IST

ദുബായ്: സ്വപ്നതുല്യമായ ജോലി മക്കൾക്കായി ഉപേക്ഷിച്ച ഒരുകൂട്ടം അമ്മമാർ വനിതാദിനത്തിൽ ശ്രദ്ധേയരാകുന്നു. ഭിന്നശേഷിക്കാരായ തങ്ങളുടെ മക്കളെ സഹായിക്കാനാണ് ഇവർ ജോലിയുപേക്ഷിച്ചത്. മറ്റു കുട്ടികളെക്കൂടി സഹായിക്കാൻ ഇവർ ഭിന്നശേഷി പരിശീലനവും ആരംഭിച്ചു. ഭിന്നശേഷി കുട്ടികളുടെ പരിചരണം ജോലിയായി മാറ്റുകയും ചെയ്തു. ഇന്ന് പരിശീലന രംഗത്തെ പ്രഫഷനൽസ് ആണിവർ. 

നേഹയുടെയും നിധിയുടെയും അമ്മമായ ഷൈനി മക്കൾക്ക് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സോഫ്റ്റ് വെയർ മേഖലയിലെ ജോലിക്ക് പോകാതെയായി. ഹോമിയോ ഡോക്ടറായിരുന്ന അനുപമയും അമേരിക്കയിൽ ഐ.ടി മേഖലയിലായിരുന്ന പ്രീതയും ഏവിയേഷൻ മേഖലയിൽ അധ്യാപികയായിരുന്ന വസന്തിയും എല്ലാം ഇങ്ങനെ ജോലിയുപേക്ഷിച്ചവരാണ്.

മിണ്ടാനും, ചലിക്കാനും ഒക്കെ ബുദ്ധിമുട്ടിയ കുട്ടികളെ പരിശീലിപ്പിക്കാൻ പുതിയ കാര്യങ്ങൾ പഠിച്ചു. ഇന്നീ കുട്ടികൾ സംരംഭകരും ഗായകരും ഒക്കെയാക്കി വളർരുന്നു. ഇന്ന് ഓട്ടിസം, ഡോൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ ബിഹേവിയറൽ അനാലിസിസ്, തെറപ്പി ഉൾപ്പടെ നൽകുന്ന പ്രഫഷനൽസാണ് ഇവർ. ഏവിയേഷൻ മേഖലയിലെ എന്റെ ജോലി നല്ലതായിരുന്നു. പക്ഷെ ഇതാണ് യഥാർത്ഥ സന്തോഷം. ബ്ലോക്ക് പ്രിന്റിങ് മുതൽ സാമ്പത്തിക കാര്യങ്ങൾ വരെ പഠിപ്പിക്കുന്നുണ്ടിവർ. സ്വന്തം കാലിൽ നിൽക്കാനും, വരുമാന കണ്ടെത്താനും ഓരോ കുട്ടിയെയും പഠിപ്പിച്ച് വലിയ ഉയരങ്ങിലേക്ക് പോകാനാണ് ഇവരുടെ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios