Asianet News MalayalamAsianet News Malayalam

എപ്പോഴും ക്ഷീണവും ശരീരവേദനയും; സ്ത്രീകള്‍ അറിയേണ്ടത്...

സ്ത്രീകള്‍ അവരുടെ ആരോഗ്യം പോലും നോക്കാതെയാകും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ശ്രദ്ധിക്കാറില്ലാത്ത ഈ പ്രവണത അത്ര നല്ലതല്ല.

women should  take care of her health
Author
Thiruvananthapuram, First Published Mar 8, 2020, 2:35 PM IST

സ്ത്രീകള്‍ പലപ്പോഴും തങ്ങളുടെ ശരീരത്തെ കുറിച്ചോ ആരോഗ്യത്തെ കുറിച്ചോ അധികം ചിന്തിക്കാറില്ല. സ്ത്രീകള്‍ അവരുടെ ആരോഗ്യം പോലും നോക്കാതെയാകും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ശ്രദ്ധിക്കാറില്ലാത്ത ഈ പ്രവണത അത്ര നല്ലതല്ല. മുപ്പത് വയസ്സ് കഴിയുമ്പോഴേ പലര്‍ക്കും ക്ഷീണവും ശരീരവേദനയുമൊക്കെ വരാറുണ്ട്. വൈറ്റമിനുകളുടെ കുറവ് മൂലമാകാം ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍  വരുന്നതും. 

മുപ്പത് കഴിഞ്ഞ സ്ത്രീകളുടെ  ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ട ഒന്നാണ് അയണ്‍ അഥവാ ഇരുമ്പ്. മാംസം കഴിക്കാത്ത സ്ത്രീകളിലാണ് ഇരുമ്പിന്‍റെ കുറവ് വരുന്നത്. ഇരുമ്പ് ശരീരത്തിന്‍റെ ആരോഗ്യത്തിന് വേണ്ടതാണ്. അതിനാല്‍ ഇവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതില്‍ വൈറ്റമിന്‍ സി വലിയ പങ്ക് വഹിക്കുന്നു. അതുപോലെ തന്നെ ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ പ്രതിരോധിക്കാനും ഇത് സഹായിക്കും. ഒപ്പം ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും ഇവ സഹായിക്കുന്നു. ചെറുനാരങ്ങ, ഓറഞ്ച്, ബ്രോക്കോളി, ഉരുളകിഴങ്ങ്, തക്കാളി, മുളപ്പിച്ച പയര്‍ എന്നിവയിലൊക്കെ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. 

കാല്‍സ്യത്തിന്‍റെ ആഗിരണത്തിന് സഹായിക്കുന്നു എന്നതാണ് വൈറ്റമിന്‍ ഡിയുടെ പ്രത്യേകത. എല്ലിന്‍റെയും കാഴ്ചയുടെയും ശക്തിയ്ക്ക് ഇവ സഹായിക്കുന്നു. ആര്‍ത്തവ അനുബന്ധ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. പ്രതിരോധശക്തികൂട്ടാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍ കെ.  ശരീരത്തിന്‍റെ ഊര്‍ജസ്വലത നിലനിര്‍ത്താനും ഇവ വലിയ പങ്കുവഹിക്കുന്നു.  

Follow Us:
Download App:
  • android
  • ios