അമ്മയാകാന്‍ പോകുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതാണ് ഇപ്പോള്‍ താരങ്ങള്‍ക്കിടയിലെ ട്രെന്‍ഡ്. അധികവും സിനിമാതാരങ്ങളാണ് ഇത്തരത്തില്‍ സ്വകാര്യ സന്തോഷം ആരാധകരുമായി പങ്കിടാന്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കാറ്.

എന്നാല്‍ ഇതേ ട്രെന്‍ഡ് മറ്റ് മേഖലകളിലെ താരങ്ങളിലേക്കും ഇപ്പോഴെത്തുന്നുണ്ടെന്നാണ് സൂചന. ഗുസ്തി താരം ഗീത ഫൊഗാട്ടാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണം കരസ്ഥമാക്കിയ തീരമാണ് ഗീത ഫൊഗാട്ട്. 

ഗുസ്തി താരമായ പവന്‍ കുമാറാണ് ഗീതയുടെ ജീവിതപങ്കാളി. 2016ലായിരുന്നു ഇരുവരുടേയും വിവാഹം. ഗീതയുടേയും ഗുസ്തി താരവും സഹോദരിയുമായ ബബിതയുടേയും ജീവിതത്തെ ആസ്പദമാക്കി വന്ന 'ദംഗല്‍' എന്ന ചിത്രം വ്യാപകമായി ആഘോഷിക്കപ്പെടുന്നതിനിടെയായിരുന്നു ഗീതയുടേയും പവന്‍ കുമാറിന്റെയും വിവാഹം.  

 

 
 
 
 
 
 
 
 
 
 
 
 
 

Sunday with my Life ❤️

A post shared by Geeta Phogat❤️Pawan Saroha 👫 (@geetaphogat) on Jun 30, 2019 at 4:56am PDT

 

ഹരിയാന സ്വദേശിയായ മഹാവീര്‍ ഫൊഗാട്ടിന്റെ നാല് പെണ്‍മക്കളില്‍ മൂത്തയാളാണ് ഗീത. നാലുപേരും അച്ഛനെപ്പോലെ തന്നെ ഗുസ്തി തങ്ങളുടെ വഴിയായി തെരഞ്ഞെടുത്തു. ബബിതയും ഗുസ്തി താരത്തിനെ തന്നെയാണ് വിവാഹം ചെയ്തിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഗീത, ഇനി ബോളിവുഡ് നടിമാരെപ്പോലെ ഗര്‍ഭകാലം ഫോട്ടോഷൂട്ടും ആഘോഷവുമായി സോഷ്യല്‍ മീഡിയയില്‍ കൊണ്ടാടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്തായാലും അമ്മയാകാന്‍ പോകുന്നതില്‍ മുഴുവന്‍ ത്രില്ലിലാണ് താനെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ഇപ്പോള്‍ ഗീത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.