രൂപം മാറി മറ്റൊരാള്‍ ആകാന്‍ ആഗ്രഹമുണ്ടോ? മൈക്കിള്‍ ജാക്സണ്‍ ആയാലോ അതോ മൊണാലിസ ആകണോ ? 

രൂപം മാറി മറ്റൊരാള്‍ ആകാന്‍ ആഗ്രഹമുണ്ടോ? മൈക്കിള്‍ ജാക്സണ്‍ ആയാലോ അതോ മൊണാലിസ ആകണോ ? ഇതൊക്കെ എങ്ങനെയെന്ന് അല്ലേ... ചൈനീസ് മേക്കപ്പ് ബ്ലോഗറായ ഹി യുഹോങ്ങിന് രൂപം മാറല്‍ അത്ര എളുപ്പമാണ്.

അതിന് ഹി യുഹോങ്ങിന് വേണ്ടത് ഇത്ര മാത്രം. തന്‍റെ മേക്കപ്പ് വസ്തുക്കളും കുറച്ചു സമയവും മതി യുഹോങ്ങിന് മറ്റൊരാളായി മാറാന്‍. വെറും രൂപം മാറ്റമല്ല, ഒന്ന് കണ്ണുച്ചിമ്മി തുറക്കുമ്പോൾ മൊണാലിസയാകാനും മൈക്കിൾ ജാക്സൺ ആകാനും ആൽബർട്ട് ഐൻസ്റ്റീൻ ആകാനുമൊക്കെ ഇവര്‍ക്ക് കഴിയും. 

View post on Instagram

ഇൻസ്റ്റഗ്രാമിൽ യുഹോങ് തന്നെ ഇടുന്ന മേക്കോവർ ചിത്രങ്ങളിലൂടെയാണ് ഈ അസാധാരണ കഴിവ് ലോകം അറിഞ്ഞത്. യുയാമിക എന്നാണ് യുഹോങ്ങിന്റെ ഇൻസ്റ്റഗ്രാമിലെ പേര്. തന്‍റെ മേക്കപ്പ് മാജിക്കില്‍ യുഹോങിന് ആരാധകര്‍ ഏറെയാണ്. അസാധ്യമായ മേക്കപ്പിലൂടെ രൂപം മാറുന്ന യുവതിയെ ഹ്യൂമൻ കമീലിയൺ എന്നാണ് ആളുകൾ വിളിക്കുന്നത്. അതായത് മനുഷ്യ ഓന്ത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram