കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വയനാട്ടിലേക്ക് പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു. രാവിലെ കോഴിക്കോട് നിന്ന് പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. 

കോഴിക്കോട്: വയനാട് ടൂർ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തിരികെ കോഴിക്കോട് കെഎസ്ആർടിസിയിൽ രാത്രി 9 മണിയ്ക്ക് എത്തിച്ചേരും. അമ്പലവയൽ, ഫ്ലവർ ഷോ (പൂപ്പൊലി), പൂക്കോട് തടാകം, കാരാപ്പുഴ ഡാം, ഹണി മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കും. ഒരാൾക്ക് 540 രൂപയാണ് (ബസ് ചാർജ് മാത്രം) നിരക്ക്. ജനുവരി 4, 7 , 9, 11, 13 എന്നീ ദിവസങ്ങളിലാണ് യാത്ര സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക് 9946068832, 9188938532 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.