റിപ്പബ്ലിക് ദിനം, ഹോളി, ക്രിസ്മസ് തുടങ്ങി നിരവധി അവധി ദിനങ്ങൾ വാരാന്ത്യങ്ങളോട് ചേർന്ന് വരുന്നതിനാൽ ധാരാളം നീണ്ട വാരാന്ത്യങ്ങൾ ഈ വർഷം ലഭിക്കും. 

ലോകം ഏറെ പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. ടൂറിസം മേഖലയെ സംബന്ധിച്ച് വലിയ ഉത്തേജനം ലഭിച്ച വർഷമായിരുന്നു 2025. പുതുവർഷത്തിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ടൂറിസം മേഖലയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പുതിയ കാഴ്ചകൾ കാണാനും അനുഭവങ്ങൾ സ്വന്തമാക്കാനും ഈ വർഷം നിരവധി അവസരങ്ങളുണ്ട്. അത്തരത്തിൽ മികച്ച രീതിയിൽ ഒരു യാത്ര പ്ലാൻ ചെയ്യണമെങ്കിൽ അവധി ദിനങ്ങളെ കുറിച്ചും നീണ്ട വാരാന്ത്യങ്ങളെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം. 2026ലെ നീണ്ട വാരാന്ത്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ജനുവരി

പുതുവർഷം ആരംഭിക്കുന്നത് തന്നെ ഒരു യാത്രാ മൂ‍ഡോ‍ഡെയാണെന്ന് പറയാം. ഒന്നാം തീയതി വ്യാഴാഴ്ച. വെള്ളിയാഴ്ച ഒരു അവധി ലഭിച്ചാൽ പിന്നീട് വരുന്ന ശനി, ഞായർ ദിവസങ്ങൾ കൂടി ചേർത്ത് നാല് ദിവസം നീളുന്ന ഒരു വാരാന്ത്യ യാത്ര നടത്താം. ഈ മാസം റിപ്പബ്ലിക് ദിനം (ജനുവരി 26) തിങ്കളാഴ്ചയാണ്. അതായത് ശനി, ഞായർ, തിങ്കൾ എന്നിങ്ങനെ മൂന്ന് ദിവസത്തെ ഒരു യാത്ര പ്ലാൻ ചെയ്യാം. ​ഗോവ, ജയ്പൂർ, ഉത്തരാഖണ്ഡ് എന്നീ സ്ഥലങ്ങൾ പരി​ഗണിക്കാം.

2026 ആരംഭിക്കുന്നത് തന്നെ ഒരു അന്തർനിർമ്മിത യാത്രാ സൂചനയോടെയാണ്. പുതുവത്സര ദിനം (വ്യാഴാഴ്ച) ഒരു അവധി മാത്രമുള്ള ഒരു നീണ്ട വാരാന്ത്യമായി എളുപ്പത്തിൽ മാറാം. പിന്നീട്, റിപ്പബ്ലിക് ദിനം (തിങ്കളാഴ്ച) മറ്റൊരു ശുദ്ധമായ മൂന്ന് ദിവസത്തെ ഇടവേള കൊണ്ടുവരുന്നു - ഗോവയ്ക്കും, ജയ്പൂരിനും, അല്ലെങ്കിൽ ഉത്തരാഖണ്ഡിലെ കുന്നിൻ പ്രദേശങ്ങളിലെ താമസത്തിനും അനുയോജ്യം.

ശ്രദ്ധിക്കേണ്ട തീയതികൾ: ജനുവരി 1, ജനുവരി 26

മാർച്ച്

മാർച്ച് മാസം 3-ാം തീയതിയാണ് ഹോളി. ഇത് ചൊവ്വാഴ്ചയാണ്. തിങ്കളാഴ്ച (മാർച്ച് 2) ഒരു അവധി എടുത്താൽ ശനി, ഞായർ, തിങ്കൾ, ചൊവ്വ എന്നിങ്ങനെ നാല് ദിവസം ലഭിക്കും. മാർച്ച് 26 (വ്യാഴം) രാമനവമിയും സ്വാഭാവികമായും ദീർഘ ദൂര യാത്രകൾക്ക് പരി​ഗണിക്കാം. വാരണാസി, ബർസാന എന്നിവിടങ്ങൾ സന്ദർശിക്കാം. അല്ലെങ്കിൽ ഗോകർണ, പോണ്ടിച്ചേരി പോലെയുള്ള ശാന്തമായ സ്ഥലങ്ങൾ പരി​ഗണിക്കാം.

ശ്രദ്ധിക്കേണ്ട തീയതി : മാർച്ച് 3, മാർച്ച് 26

ഏപ്രിൽ

ദുഃഖ വെള്ളിയാണ് ഏപ്രിലിൽ യാത്രകൾ ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന ദിനം. ഏപ്രിൽ 3നാണ് ദു:ഖവെള്ളി. ഏപ്രിൽ 2ന് ഒരു അവധി എടുത്താൽ വ്യാഴം, വെള്ളി, ശനി, ഞായർ എന്നിങ്ങനെ നാല് ദിവസം ലഭിക്കും. തീരദേശത്ത് ഒരു അവധിക്കാലം ആഘോഷിക്കണമെങ്കിൽ ഗോവ, ആലപ്പുഴ, വർക്കല എന്നിവിടങ്ങൾ പരി​ഗണിക്കാം.

ശ്രദ്ധിക്കേണ്ട തീയതി : ഏപ്രിൽ 3

മെയ്

തൊഴിലാളി ദിനം (മെയ് 1) ഇത്തവണ വെള്ളിയാഴ്ചയാണ്. മെയ് മാസം ഹിൽസ്റ്റേഷനുകളിലേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഈ സമയം ഫലപ്രദമായി പ്ലാൻ ചെയ്യാം. ഏപ്രിൽ 30 അല്ലെങ്കിൽ മെയ് 4ന് അവധി എടുത്താൽ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ഡാർജിലിംഗ്, മണാലി, ഊട്ടി അല്ലെങ്കിൽ സിക്കിം എന്നിവ നിങ്ങളുടെ യാത്രാ പദ്ധതികളിൽ ഉൾപ്പെടുത്താം.

ശ്രദ്ധിക്കേണ്ട തീയതി : മെയ് 1

ജൂലൈ–ഓഗസ്റ്റ്

രഥയാത്ര (ജൂലൈ 16, വ്യാഴം), രക്ഷാബന്ധൻ (ഓഗസ്റ്റ് 28, വെള്ളിയാഴ്ച) എന്നിവ രണ്ടും വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യാൻ അനുയോജ്യമായ സമയമാണ്. നാല് ദിവസത്തെ ഇടവേളയ്ക്കായി തൊട്ടടുത്ത പ്രവൃത്തിദിനം അവധിയെടുക്കാം. കൂർഗിലെ മൂടൽമഞ്ഞുള്ള തേയിലത്തോട്ടങ്ങൾ, പശ്ചിമഘട്ടത്തിലൂടെയുള്ള ഡ്രൈവുകൾ, അല്ലെങ്കിൽ സാംസ്കാരിക സമ്പന്നമായ സ്ഥലങ്ങളിലെ സന്ദർശനം എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്.

ശ്രദ്ധിക്കേണ്ട തീയതികൾ : ജൂലൈ 16, ഓഗസ്റ്റ് 28

ഒക്ടോബർ

ഇന്ത്യയിലെ ഏറ്റവും യാത്രാ സൗഹൃദ മാസമാണ് ഒക്ടോബർ. ഗാന്ധി ജയന്തി (ഒക്ടോബർ 2) വെള്ളിയാഴ്ചയായതിനാൽ നീണ്ട വാരാന്ത്യം ലഭിക്കും. സമാനമായ രീതിയിൽ ദസറ (ഒക്ടോബർ 20) ചൊവ്വാഴ്ചയായതിനാൽ ഒക്ടോബർ 19ന് ഒരു അവധി എടുത്താൽ നാല് ദിവസത്തെ യാത്ര പ്ലാൻ ചെയ്യാം. രാജസ്ഥാൻ, ഹിമാചൽ, ഉത്തരാഖണ്ഡ് അല്ലെങ്കിൽ വടക്കുകിഴക്കൻ മേഖലകൾ സന്ദർശിക്കാൻ അനുയോജ്യമായ സമയമാണിത്.

ശ്രദ്ധിക്കേണ്ട തീയതികൾ : ഒക്ടോബർ 2, ഒക്ടോബർ 20

ഡിസംബർ

ഈ വർഷം ക്രിസ്മസ് (ഡിസംബർ 25) വെള്ളിയാഴ്ചയാണ്. 2026ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണിത്. ബീച്ചുകൾ, ഹിൽസ്റ്റേഷനുകളിലെ താമസം തുടങ്ങി മികച്ച രീതിയിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഈ സമയം തിരക്കുകൾ എല്ലാം മാറ്റിവെച്ച് യാത്ര പ്ലാൻ ചെയ്യാം. ഡിസംബർ 24 അല്ലെങ്കിൽ ഡിസംബർ 28ന് അവധി എടുത്താൽ ആവശ്യത്തിന് സമയം ലഭിക്കും.

ശ്രദ്ധിക്കേണ്ട തീയതി : ഡിസംബർ 25

ചില അവധി ദിനങ്ങൾ എല്ലാ സംസ്ഥാനക്കാർക്കും ബാധകമാകണമെന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.