കവ്വായി കായലിൽ എത്തുന്നവർക്ക് ബോട്ട് യാത്രയും കയാക്കിങ്ങും  ആസ്വദിക്കാം.

കണ്ണൂരിലെ ഏറ്റവും പ്രസിദ്ധമായ കായലാണ് കവ്വായി. കവ്വായി പുഴയും കാങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേർന്നതാണ് കവ്വായി കായൽ. കുഞ്ഞി മംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ്. ഒറ്റയടിക്ക് വൈവിധ്യം നിറഞ്ഞ സൗന്ദര്യത്തെ ആസ്വദിക്കാൻ പറ്റിയൊരിടമാണ് ഇതെന്ന് തന്നെ പറയാം.

Add Asianetnews as a Preferred SourcegooglePreferred

കവ്വായി, വലിയപറമ്പ്, പടന്നക്കടപ്പുറം, വടക്കേക്കാട്, കൊക്കല്‍, ഇടയിലക്കാട്, മാടക്കല്‍, കന്നുവീട്, കവ്വായിക്കടപ്പുറം, ഉടുമ്പന്തല, കൊച്ചന്‍, വടക്കുമ്പാട് തുടങ്ങിയവയാണ് കവ്വായി കായലിലുള്ള പ്രധാന ദ്വീപുകള്‍. കവ്വായിയിലെത്തുന്ന സഞ്ചാരികള്‍ക്കായി ഓരോ ചെറു ദ്വീപുകളും തുരുത്തുകളും സന്ദർശിക്കാൻ ബോട്ട് സർവ്വീസും കയാക്കിങ് സൗകര്യങ്ങളും ഇവിടെയുണ്ട്.

തീരത്തെ സസ്യസമൃദ്ധിയും പക്ഷികളുടെ വൈവിദ്ധ്യവും ഓരോ യാത്രികരുടേയും കണ്ണിനും മനസിനും കുളിർമ്മയേകും. 37 ചതുരശ്ര കിലോമീറ്ററാണ് കായലിന്റെ വിസ്തൃതി. പയ്യന്നൂരിലെ കൊറ്റിക്കടവിൽ നിന്നും പടന്ന വരെയുള്ള ബോട്ട് യാത്രയാണ് കവ്വായി കായലിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ഇവയ്ക്കൊക്കെ പുറമെ അപൂർവയിനം ദേശാടന പക്ഷികളുടെ താവളത്തിനും പേരുകേട്ടയിടമാണ് കവ്വായി കായൽ.