ലണ്ടൻ ആസ്ഥാനമായുള്ള ട്രാവൽ കമ്പനിയായ ദി റഫ് ഗൈഡിന്റെ 2026-ൽ യാത്ര ചെയ്യാൻ അനുയോജ്യമായ 26 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടംപിടിച്ചു. 16-ാം സ്ഥാനത്താണ് കേരളം.
2026ൽ യാത്ര ചെയ്യാൻ അനുയോജ്യമായ 26 സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളം. ലണ്ടൻ ആസ്ഥാനമായുള്ള ട്രാവൽ കമ്പനിയായ ദി റഫ് ഗൈഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകൾക്കൊപ്പം കേരളത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക യാത്രാ വിദഗ്ധരുടെ സഹായത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 30,000ത്തിലധികം പ്രതികരണങ്ങൾ തേടിയ ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്.
ശാന്തമായ ദ്വീപുകളും സാംസ്കാരിക തലസ്ഥാനങ്ങളും മുതൽ വന്യജീവി സങ്കേതങ്ങളും ഭക്ഷണ കേന്ദ്രങ്ങളും വരെയുള്ള സഞ്ചാരികളുടെ വ്യത്യസ്തമായ തിരഞ്ഞെടുപ്പുകൾ പട്ടികയിൽ പ്രതിഫലിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള അതിശയകരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് കേരളത്തെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. 16-ാം സ്ഥാനമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്. മൂടൽമഞ്ഞും കായലുകളും സമ്പന്നമായ പാരമ്പര്യവും ഊഷ്മളമായ ആതിഥ്യവുമെല്ലാമാണ് കേരളത്തിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. വരും വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നായി കേരളം മാറുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
റഫ് ഗൈഡ് പ്രകാരം, 2024-ലെ 26 മികച്ച ലക്ഷ്യസ്ഥാനങ്ങൾ ഇതാ:
1. മാറാകേഷ്, മൊറോക്കോ
2. ക്രീറ്റ്, ഗ്രീസ്
3. ബാലി, ഇന്തോനേഷ്യ
4. ടോക്കിയോ, ജപ്പാൻ
5. റോം, ഇറ്റലി
6. ഇസ്താംബുൾ, തുർക്കി
7. സിസിലി, ഇറ്റലി
8. ലിസ്ബൺ, പോർച്ചുഗൽ
9. ഹനോയ്, വിയറ്റ്നാം
10. ബാങ്കോക്ക്, തായ്‌ലൻഡ്
11. പാരീസ്, ഫ്രാൻസ്
12. ടെനറൈഫ്, സ്പെയിൻ
13. അമാൽഫി തീരം, ഇറ്റലി
14. റിയോ ഡി ജനീറോ, ബ്രസീൽ
15. ബുഡാപെസ്റ്റ്, ഹംഗറി
16. കേരളം, ഇന്ത്യ
17. ഡാൽമേഷ്യൻ കോസ്റ്റ് & ഡുബ്രോവ്നിക്, ക്രൊയേഷ്യ
18. ക്രൂഗർ നാഷണൽ പാർക്ക്, ദക്ഷിണാഫ്രിക്ക
19. യുകാറ്റൻ, മെക്സിക്കോ
20. സെവിയ്യ, സ്പെയിൻ
21. നമീബിയ
22. ഹൈലാൻഡ്സ്, സ്കോട്ട്ലൻഡ്
23. പ്രൊവെൻസ്, ഫ്രാൻസ്
24. പന്തനാൽ, ബ്രസീൽ
25. ചിയാങ് മായ്, തായ്‌ലൻഡ്
26. പലാവാൻ, ഫിലിപ്പീൻസ്


