മൂന്നാറിനും പള്ളിവാസലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ആറ്റുകാട് വെള്ളച്ചാട്ടം, കേരളത്തിലെ മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. സാഹസികമായ ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും ഈ സ്ഥലം ഇഷ്ടമാകും. 

കേരളത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആറ്റുകാട് വെള്ളച്ചാട്ടം. മൂന്നാറിനും പള്ളിവാസലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന നീണ്ട ട്രെക്കിംഗ് പാതകളാണ് ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷത. ആറ്റുകാടിലെ യാത്ര ഒരു ജീവനുള്ള ക്യാൻവാസിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക.

തിളങ്ങുന്ന അരുവികളും, മനോഹരമായ കാഴ്ചകളും, അപൂർവമായ സസ്യജന്തുജാലങ്ങളും, എല്ലായ്പ്പോഴും തണുപ്പുള്ളതും ഉന്മേഷദായകവുമായ വായുവും നിറഞ്ഞ പാതകളിലൂടെയുള്ള ഓരോ ചുവടുവെപ്പും പ്രകൃതിയുടെ മികച്ച കലാസൃഷ്ടികൾക്ക് സാക്ഷ്യം വഹിക്കാൻ അവസരം നൽകുന്നു. ഈ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ സൗന്ദര്യത്തിൽ ആസ്വദിക്കാൻ മഴക്കാലവും ശൈത്യകാലവുമാണ് ഏറ്റവും അനുയോജ്യം.

മഴക്കാലത്തും ശൈത്യ കാലത്തും ഇവിടെ ചുറ്റുമുള്ള കുന്നുകൾ പച്ചപ്പ് കൊണ്ട് നിറഞ്ഞ് പ്രദേശത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. സ്ഥലത്തിന്റെ ശാന്തതയ്ക്ക് അനുസൃതമായി നിരവധി നടപ്പാതകളും ഇവിടെയുണ്ട്. ഇവിടെ വീശുന്ന തണുത്ത കാറ്റിന് ഒരു പ്രത്യേകതയുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഇരുവശത്തും സമൃദ്ധമായി വളരുന്ന ഔഷധ സസ്യങ്ങളുടെ സുഗന്ധം പേറിയാണ് ഈ കാറ്റ് സഞ്ചാരികളെ തഴുകുന്നത്.

പ്രകൃതിയെ അതിന്റെ എല്ലാ മഹത്വത്തിലും ഗാംഭീര്യത്തിലും കാണാൻ കഴിയുന്ന ഇടമാണ് ആറ്റുകാട്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം പിക്നിക്കുകൾക്കും ക്യാമ്പിംഗും നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഉടൻ തന്നെ ആറ്റുകാട് ബെസ്റ്റ് ഓപ്ഷനാണ്. സഞ്ചാരികളുടെ സൗകര്യാർത്ഥം ടോയ്‌ലറ്റുകൾ, ഭക്ഷണ-വെള്ള സ്റ്റാളുകൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വിസ്മയവും സന്തോഷവും ഉണർത്തുന്ന ആറ്റുകാട് വെള്ളച്ചാട്ടം, നിങ്ങൾക്ക് അവിസ്മരണീയവും സമ്പന്നവുമായ ഒരനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.