ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന യാത്രയിൽ പ്ലാനറ്റോറിയം, മ്യൂസിയം, വിവിധ ബീച്ചുകൾ, മാനാഞ്ചിറ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. 

കോഴിക്കോട്: കോഴിക്കോട് നഗരം ഉല്ലാസ യാത്രയുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ കോഴിക്കോട് യൂണിറ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. കുറഞ്ഞ ചെലവിൽ കോഴിക്കോട് നഗരത്തിലെ പ്രധാന കാഴ്ചകൾ ആസ്വദിക്കാം എന്നതാണ് ഈ പാക്കേജിന്റെ പ്രധാന സവിശേഷത.

ഡിസംബര്‍ 17, 19 തീയതികളിലാണ് കോഴിക്കോട് നഗരം ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയ്ക്ക് യാത്ര ആരംഭിക്കും. പ്ലാനിറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച്, മാനാഞ്ചിറ എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. 200 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 9946068832, 9188938532 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഇതിന് പുറമെ, ഈ മാസം കേരളത്തിലെ നിരവധി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 20ന് അതിരപ്പിള്ളി - മൂന്നാര്‍, വാഗമൺ - ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല്, 21ന് നെല്ലിയാമ്പതി, ഗവി (അടവി, ഗവി, പരുന്തുംപാറ), മൈസൂര്‍, വയനാട്, 24ന് വാഗമൺ - ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല്, അതിരപ്പിള്ളി - മൂന്നാര്‍, നെഫര്‍റ്റിറ്റി കപ്പൽ യാത്ര, 25ന് മൈസൂര്‍, പൈതൽമല, 26ന് സൈലന്റ് വാലി, ഗവി (അടവി, ഗവി, പരുന്തുംപാറ), അഞ്ചുരുളി - രാമക്കൽമേട്, 27ന് മൂകാംബിക, അതിരപ്പിള്ളി - മൂന്നാര്‍, വാഗമൺ - ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല്, 28ന് നെല്ലിയാമ്പതി എന്നിങ്ങനെയാണ് വിവിധ യാത്രകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.