- Home
- Yatra
- ഒറ്റ രാത്രിയ്ക്ക് ചെലവ് 11,88,580 രൂപ! ദില്ലിയിൽ മെസി താമസിച്ച ഹോട്ടൽ വേറെ ലെവൽ! സവിശേഷകൾ അറിയാം
ഒറ്റ രാത്രിയ്ക്ക് ചെലവ് 11,88,580 രൂപ! ദില്ലിയിൽ മെസി താമസിച്ച ഹോട്ടൽ വേറെ ലെവൽ! സവിശേഷകൾ അറിയാം
ഇന്ത്യയെ ഒന്നാകെ പുളകം കൊള്ളിച്ചുകൊണ്ട് ദി ഗോട്ട് ഇന്ത്യ ടൂർ പൂർത്തിയാക്കിയിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ദില്ലി എന്നീ നഗരങ്ങളിലാണ് മെസി എത്തിയത്. ദില്ലിയിൽ മെസിക്കായി ഒരുക്കിയ ഹോട്ടലിന്റെ സവിശേഷതകൾ നോക്കാം.

ലീലാ പാലസ്
ദില്ലിയിൽ ആഡംബര ഹോട്ടലായ ലീലാ പാലസിലാണ് മെസി താമസിച്ചത്. ഹോട്ടലിലെ പ്രസിഡൻഷ്യൽ സ്യൂട്ടാണ് മെസിക്കായി സജ്ജമാക്കിയത്. പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ ഒരു രാത്രിക്ക് 11.88 ലക്ഷം രൂപ ചെലവ് വരുമെന്നാണ് റിപ്പോർട്ട്.
പ്രസിഡൻഷ്യൽ സ്യൂട്ട്
ഇന്ത്യയുടെ രാജകീയ സൗന്ദര്യശാസ്ത്രത്തിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ട് നൂതനമായ ആഡംബരം പൂർണതോതിൽ പ്രദാനം ചെയ്യുന്ന ആഡംബര വസതിയായ പ്രസിഡൻഷ്യൽ സ്യൂട്ടിന് 4,800 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്.
സവിശേഷതകൾ
സ്യൂട്ടിന്റെ ഓരോ ഇഞ്ചും ഗംഭീരമായി അനുഭവപ്പെടും. സ്വർണ്ണം പൂശിയ മേൽത്തട്ട്, കൈകൊണ്ട് നിർമ്മിച്ച വെള്ളി ആക്സന്റുകൾ, അമ്പരപ്പിക്കുന്ന മരപ്പണികൾ, വിലയേറിയ കല്ലുകൾ പതിച്ച കലാസൃഷ്ടികൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.
സുരക്ഷയും ആഡംബരവും
അതീവ സുരക്ഷയും ആഡംബരവും ഒരുമിക്കുന്ന ലീലാ പാലസ് മെസിയുടെ വരവിന് മുമ്പ് തന്നെ പൂർണ്ണമായും ഒഴിപ്പിച്ചിരുന്നു. എല്ലാ നിലകളും അടച്ചുപൂട്ടുകയും പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. ഒന്നിലധികം തലങ്ങളിലുള്ള സുരക്ഷക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.
കര്‍ശന നിയന്ത്രണങ്ങൾ
പ്രവേശന കവാടങ്ങൾ കർശനമായി നിയന്ത്രിച്ചും ജീവനക്കാരുടെ എണ്ണം കുറച്ചും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചുമാണ് ലീലാ പാലസ് മെസിയെ വരവേറ്റത്.
ബട്ട്ലർ പാൻട്രി മുതൽ പ്രൈവറ്റ് ജിം വരെ
രണ്ട് വിശാലമായ ലിവിംഗ് റൂമുകൾ, ഒരു സ്വകാര്യ മുറി, 12 പേർക്ക് ഇരിക്കാവുന്ന ഒരു ഡൈനിംഗ് ഏരിയ, പ്രത്യേകമായി സജ്ജീകരിച്ച ബട്ട്ലർ പാൻട്രി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു സ്വകാര്യ ജിമ്മും ഉണ്ട്.
ജാക്കൂസിയും സ്പാ സ്യൂട്ടും
ജാക്കൂസി, ദമ്പതികൾക്കുള്ള സ്പാ സ്യൂട്ട് തുടങ്ങി മാസ്റ്റർ ബെഡ്‌റൂമിനും സവിശേഷതകൾ ഏറെയുണ്ട്. ആവശ്യകത അനുസരിച്ച്, ഓപ്ഷണലായി ഒരു രണ്ടാമത്തെ ബെഡ്റൂമിൽ കൂടുതൽ അതിഥികളെയോ സുരക്ഷാ ഉദ്യോഗസ്ഥരെയോ പ്രവേശിപ്പിക്കാം.
ബുള്ളറ്റ് പ്രൂഫ്
ഉയർന്ന സുരക്ഷ ആവശ്യമുള്ള അതിഥികൾക്ക് വേണ്ടി പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്റെ സാന്നിധ്യമാണ് ലീലാ പാലസിന്റെ ഏറ്റവും പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

