കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ക്രിസ്തുമസ് - പുതുവത്സര അവധിക്കാലത്ത് വിവിധ വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു. വയനാട്, ഗവി, വാഗമൺ തുടങ്ങിയ സ്ഥലങ്ങൾ സന്ദര്‍ശിക്കും. 

കാസർ​ഗോ‍ഡ്: കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ക്രിസ്തുമസ് - പുതുവത്സര അവധിക്കാലത്ത് വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു. ഏകദിന യാത്രകളില്‍ ഡിസംബര്‍ 23, 27, 31 എന്നീ തീയ്യതികളില്‍ വയനാട് (ബാണാസുര സാഗര്‍, എന്‍ ഊര്, ഹണി മ്യൂസിയം ജംഗിള്‍ സഫാരി) യാത്രയും, ഡിസംബര്‍ 26, ജനുവരി രണ്ട് എന്നീ തീയ്യതികളില്‍ പാലക്കയം തട്ട്, പൈതല്‍മല, ഏഴരക്കുണ്ട് യാത്രയും സംഘടിപ്പിക്കും.

ഡിസംബര്‍ 27ന് കോഴിക്കോട്, കരിയത്തുംപാറ യാത്രയും ഡിസംബര്‍ 30ന് കണ്ണൂര്‍, ജനുവരി ഒന്ന് കടലുണ്ടി, ചാലിയം യാത്രയും സംഘടിപ്പിക്കുന്നു. കൂടാതെ ഡിസംബര്‍ 28ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന യാത്രയില്‍ ഗവി, അടവി, കമ്പം, രാമക്കല്‍ മേട്, പരുന്തുംപാറ, തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 26ന് വാഗമണ്‍, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 29ന് രാവിലെ മടങ്ങിയെത്തും. 29 മുതല്‍ 31 വരെ നിലമ്പൂര്‍, കക്കാടം പൊയില്‍ യാത്രയും സംഘടിപ്പിക്കുന്നു. ഫോണ്‍ - 9446088378, 8606237632.