തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് ഗോവ, മുംബൈ, അജന്ത-എല്ലോറ, ഹൈദരാബാദ്, പുതുച്ചേരി തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഈ യാത്ര ഡിസംബര്‍ 20നാണ് പുറപ്പെടുക. 

കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ, ക്രിസ്മസ് അവധിക്കാലം ലക്ഷ്യമിട്ട് ഒരു പ്രത്യേക ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നു. ​ഗോവ ഉൾപ്പെടെ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് 11 ദിവസത്തെ ഈ യാത്ര ഒരുക്കിയിരിക്കുന്നത്. ടൂർ ടൈംസുമായി സഹകരിച്ചാണ് യാത്ര ഒരുക്കുന്നത്. ഡിസംബർ 20-ന് തിരുവനന്തപുരത്തു നിന്ന് ട്രെയിൻ പുറപ്പെടും.

കേരളത്തിലെ സ്റ്റോപ്പുകൾ

കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനിൽ പ്രവേശിക്കാവുന്നതാണ്.

സന്ദർശിക്കുന്ന സ്ഥലങ്ങൾ

11 ദിവസം നീളുന്ന ഈ യാത്രയിൽ ഗോവ, മുംബൈ, ലോകപ്രശസ്തമായ അജന്താ-എല്ലോറ ഗുഹകൾ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി/നാഗൂർ ദർഗ്ഗ തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിക്കും.

പാക്കേജിന്റെ വിശദാംശങ്ങൾ

  • ഇൻഷുറൻസ് പരിരക്ഷ.
  • ഹോട്ടലുകളിലെ താമസസൗകര്യം.
  • കാഴ്ചകൾ കാണുന്നതിനായി പ്രത്യേക വാഹനങ്ങൾ.
  • മികച്ച ദക്ഷിണേന്ത്യൻ വിഭവങ്ങൾ.
  • രാത്രി താമസം. 
  • കാഴ്ചകൾ കാണാൻ പോകുമ്പോൾ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം.
  • എൽ.‌ടി.‌സി/എൽ.‌എഫ്‌.സി സൗകര്യം.

എങ്ങനെ ബുക്ക് ചെയ്യാം?

യാത്രാ ബുക്കിങ്ങിനും മറ്റ് വിവരങ്ങൾക്കുമായി www.tourtimes.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 7305858585 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.