വർഷം മുഴുവനും മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് ചരൽക്കുന്നിനെ വ്യത്യസ്തമാക്കുന്നത്.
പത്തനംതിട്ടയിലെ റാന്നിക്ക് സമീപം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർന്നുവരുന്ന സ്പോട്ടാണ് ചരൽക്കുന്ന്. സാഹസികതയും ശാന്തതയും തേടുന്ന വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ ഇടമാണിത്. മനോഹരമായ ട്രെക്കിംഗും ശാന്തമായ അന്തരീക്ഷവും കൊണ്ട് ഈ മനോഹരമായ ഹിൽ സ്റ്റേഷൻ അതിവേഗം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. തിരക്കിൽ നിന്നൊഴിഞ്ഞ് അൽപ്പ നേരം പ്രകൃതിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ചരൽക്കുന്നിലേയ്ക്ക് വരാം.
വർഷം മുഴുവനും മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് ഈ ഹിൽ സ്റ്റേഷനെ വ്യത്യസ്തമാക്കുന്നത്. ശാന്തത ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണിത്. പമ്പാ നദി മലനിരകളിലൂടെ ഒഴുകുന്നത് ഇവിടെ നിന്നാൽ കാണാം. അതേസമയം, കുന്നുകളിൽ നിരവധി ട്രെക്കിംഗ് പാതകളുണ്ട്. ക്യാമ്പ് ഹൗസ് സുഖകരമായ താമസസൗകര്യം പ്രദാനം ചെയ്യുന്നു. ദീർഘദൂര നടത്തത്തിനും ഇവിടുത്തെ ഭൂപ്രകൃതി സുഖകരമാണ്. ഏറ്റവും അടുത്തുള്ള പട്ടണമായ കോഴഞ്ചേരി 5 കിലോമീറ്റർ മാത്രം അകലെയാണ്.
ചരൽക്കുന്നിലെ സമൃദ്ധമായ പ്രകൃതിദൃശ്യങ്ങൾ വിവിധതരം ഔട്ട്ഡോർ ആക്ടിവിറ്റീസിന് അനുയോജ്യമാണ്. സാഹസിക യാത്രികർക്ക് പച്ചപ്പു നിറഞ്ഞ വനങ്ങളിലൂടെ സഞ്ചരിക്കാം. ചുറ്റുമുള്ള കുന്നുകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകൾ കണ്ട് വൈവിധ്യമാർന്ന ട്രെക്കിംഗ് ആസ്വദിക്കാം. വെല്ലുവിളി നിറഞ്ഞ ഹൈക്കിംഗോ അല്ലെങ്കിൽ ആയാസരഹിതമായ നടത്തമോ ഇവയിൽ എന്ത് തന്നെയായാലും പ്രകൃതിയുമായി ഇഴുകിച്ചേരാൻ ചരൽക്കുന്ന് അവസരം നൽകുന്നു.
നല്ല രീതിയിൽ പരിപാലിക്കുന്ന ക്യാമ്പ് ഹൗസിൽ താമസ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ സന്ദർശകർക്ക് പ്രകൃതിയുമായി ഇണങ്ങുന്ന സുഖപ്രദമായ താമസ സൗകര്യങ്ങൾ ആസ്വദിക്കാൻ കഴിയും. ചരൽക്കുന്നിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും പ്രദേശത്തിന്റെ ശാന്തമായ അന്തരീക്ഷത്തിൽ മുഴുകാനുമുള്ള മികച്ച ഒരു അവസരമാണ് ക്യാമ്പ് ഹൗസ് നൽകുന്നത്.
