Asianet News MalayalamAsianet News Malayalam

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

Deshantharam Divya lakshmi
Author
Thiruvananthapuram, First Published Sep 21, 2017, 5:12 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Divya lakshmi

മാടമ്പിള്ളിയിലെ ഗംഗയല്ലാതെ എനിക്കു പ്രിയപ്പെട്ട മറ്റൊരു ഗംഗകൂടിയുണ്ട്, ശ്രീലങ്കയിലെ ഗംഗ!

നകുലന്റെ ഗംഗയെപ്പോലെ, നാഥന്റെ ഗംഗ. 

ഒരു വയസ്സുകാരി പീറ്റിഗയുടെ അമ്മ. 

സണ്‍ ടിവിയും കെ ടിവിയും കണ്ട് തമിഴ് മൊത്തമാ എനക്ക് തെരിയും എന്ന് അഹങ്കരിച്ചിരുന്ന ഞാന്‍ തമിഴിലെന്തെങ്കിലും കതെച്ചാല്‍ 'നീയെന്ന സൊല്‍റേന്‍' എന്ന് ചോദിച്ച് കണ്ണുമിഴിച്ചു നിന്ന് എന്റെ ഉള്ള മലയാളവും, കടം വാങ്ങിയ തമിഴും കൈയ്യില്‍ നിന്നു പോയി വിജൃംഭിച്ചു നില്‍ക്കേണ്ടി വരുന്ന അവസ്ഥയുണ്ടാക്കിയ 
ഗംഗ. 

തമിഴ് മാത്രം അറിയാവുന്ന ശ്രീലങ്കക്കാരിയായിരുന്നു ഗംഗ. യുകെയിലെത്തിയ ആദ്യ ദിവസങ്ങളില്‍ ഒരു വലിയ വീട്ടിലെ പങ്കു താമസക്കാരായിരുന്നു ഞങ്ങള്‍. എന്റെ തമിഴ് പരിജ്ഞാനം ആദ്യ ദിവസം തന്നെ ഫ്‌ളോപ്പായി. പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ തമിഴില്‍ പറഞ്ഞും, ഞാന്‍ മലയാളത്തില്‍ പേശിയും ഞങ്ങളുടെ വിശേഷങ്ങള്‍ കൈമാറി, ചിലപ്പോഴൊക്കെ ആഗ്യ ഭാഷയിലും ചിലപ്പോള്‍ ഒന്നും മനസ്സിലാകാതെയും. 

'ഗംഗേ... ദിവ്യേ' എന്നു വിളിച്ചു നില്‍ക്കുന്ന കോംപ്ലിക്കേഷന്‍ സീനുകളില്‍ സുമനോ, നാഥനോ സണ്ണിയെയും നകലനേയും പോലെ വന്ന് ഞങ്ങളെ ഹെല്‍പ്പി.  
അവള്‍ കുളമ്പ് വയ്ക്കാന്‍ മീന്‍ മുറിക്കുകയും, ഞാന്‍ കറിവയ്ക്കാന്‍ ചിക്കന്‍ നുറുക്കുകയും ചെയ്തു കൊണ്ടിരുന്ന ഒരു സന്ധ്യനേരത്താണ് അവളുടെ കഥ എന്നോടു പറഞ്ഞത്. എപ്പോള്‍ വേണമെങ്കിലും വീടുവിട്ട് ഓടിപ്പോകേണ്ടിവരും എന്നുള്ളതിനാല്‍ ബിസ്‌കറ്റു പാക്കറ്റുകളും, വെള്ളവുമുള്‍പ്പെടെ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ബാഗ് എപ്പോഴും  ഒരുക്കിവച്ചിരിക്കുന്ന വീടുകളുള്ള അവളുടെ ഗ്രാമത്തെക്കുറിച്ച്. രണ്ടു വര്‍ഷം മുന്‍പേ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട അവളുടെ അച്ഛനെക്കുറിച്ച്. ഏതെങ്കിലും നാട്ടില്‍പ്പോയി രക്ഷപ്പെടൂ എന്ന് മക്കളോടു പറയുന്ന അവളുടെ അമ്മയെക്കുറിച്ച്.

അച്ഛന്റെ മരണശേഷം ആകെ തകര്‍ന്ന അവര്‍ക്ക് ഒരു ആശ്വാസമായാണ് അച്ഛന്റെ പരിചയക്കാരന്‍ വഴി നാഥന്റെ വിവാഹാലോചന വരുന്നത്. ഒരു വട്ടം പോലും നേരില്‍ കാണാതെ ഫോട്ടോയില്‍ കണ്ട പരിചയവും, ഒന്നോ, രണ്ടോ പ്രാവശ്യം ഫോണില്‍ സംസാരിച്ച അറിവും മാത്രമേ ഉള്ളൂ എങ്കിലും കുറച്ചു മാസത്തേക്കുള്ള വിസയില്‍ അവള്‍ ശ്രീലങ്കയില്‍ നിന്നും ലണ്ടനിലേക്ക് വിമാനം കയറി.

വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒരുപാടകലെ, ഭാഷ പോലും വശമില്ലാത്ത അന്യ നാട്ടില്‍ വിവാഹം ചെയ്യാന്‍ പോകുന്ന അപരിചിതനെ എയര്‍പോര്‍ട്ടില്‍വച്ച് ആദ്യമായി കാണുന്ന ഗംഗയുടെ മനസ്സിന്റെ സ്ഥാനത്ത് എന്റെ മനസ്സ് കൊണ്ടു നിര്‍ത്തി ഒരു പാടു തവണ ആ രംഗം  ഞാന്‍ സങ്കല്പിച്ച് അമ്പരപ്പോടെ അവളെ നോക്കാറുണ്ടായിരുന്നു.

എന്തു വിശ്വസിച്ച് അവള്‍ വന്നു? ഇത്രയും ദൂരം വന്നിട്ട് അവര്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടില്ലെങ്കിലോ? അവളുടെ വീട്ടുകാര്‍ എങ്ങിനെ അവളെ പറഞ്ഞു വിട്ടു ? എന്നിങ്ങനെയുള്ള  കുറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എന്റെ മനസ്സിലെ കാണാ ചുഴികളില്‍ വീണു കറങ്ങി... 

എന്തു വിശ്വസിച്ച് അവള്‍ വന്നു? ഇത്രയും ദൂരം വന്നിട്ട് അവര്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടില്ലെങ്കിലോ?

അവര്‍ ഈസ്റ്റാമില്‍ പോയി വരുമ്പോള്‍ ഞങ്ങള്‍ക്കായി കേരളാവില്‍ നിന്നുള്ള പച്ചക്കറികള്‍ വാങ്ങിക്കൊണ്ടുവന്നു തന്നു, ഗംഗയുടെ ഇഷ്ടനായകനായ നടന്‍ നരേന് ഇഷ്ടമായ അവിയല്‍ എന്നെക്കൊണ്ടാവുന്ന തരത്തില്‍ അവളെ ഉണ്ടാക്കാന്‍ പഠിപ്പിച്ചും ഞങ്ങളുടെ സൗഹൃദം വളര്‍ന്നു. അതിന്റെ ഫലമായി മലയാളും, തമിഴും, ഇംഗ്ലീഷും കലര്‍ന്ന ഒരു പുതിയ ഭാഷയ്ക്ക് തങ്ങള്‍ രൂപം കൊടുക്കുകയും ചെയ്തു.

അതിന്നിടയിലാണ് ഇരട്ടിമധുരം പോലെ അവള്‍ക്ക് കഞ്ഞാവ വരുന്നെന്ന സന്തോഷവാര്‍ത്ത അറിയുന്നത്. പ്രിറ്റിഗയെ കൂടാതെ ഒരു കുഞ്ഞാവയെ കൂടി കളിപ്പിക്കാന്‍ കിട്ടുന്ന സന്തോഷത്തില്‍ ദിവസങ്ങള്‍ കടന്നു പോയി.

ഒരു ദിവസം രാവിലെ ചായയിടാനായി കിച്ചണില്‍ ചെന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു നില്‍ക്കുന്ന ഗംഗയേയാണ് എന്തു ചെയ്യണമെന്നറിയാതെ മരവിച്ച് പോയി.  

കൈയും, കാലും തളര്‍ന്നു പോയെങ്കിലും ഗംഗയ്ക്ക് സഹായത്തിനു മറ്റാരും ഇല്ലെന്ന ചിന്തയില്‍ ഞാന്‍ ഓടിപ്പോയി സുമനുവിനെ എഴുന്നേല്‍പ്പിച്ച് ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞു. ബ്ലഡ് എവിടെ നിന്നുവരുന്നു എങ്ങിനെ വരുന്നു. രോഗിയുടെ അവസ്ഥയെന്ത് നില്‍ക്കുന്നോ, കിടക്കുന്നോ, ഇരിക്കുന്നോ? എന്നിങ്ങനെയുള്ള തലകറക്കുന്ന ചോദ്യശരങ്ങളില്‍ തളരാതെ സുമനു അവരെ ഒരു കണക്കിന് ആശുപത്രിയില്‍ എത്തിച്ചു. അതിന്നിടയില്‍ നാഥനും വന്നു. 

നാഥന് ജോലി സ്ഥലത്തേക്ക് തിരികെപ്പോകേണ്ട അത്യാവശ്യം. അവരുടെ അകന്ന ബന്ധത്തിലുള്ള ആന്റിയെ അവന്‍ വിളിച്ചു വരുത്തിയെങ്കിലും അവര്‍ കൈമലര്‍ത്തി...

ഗംഗക്കൊപ്പം ഹോസ്പിറ്റലിലേക്ക് പോകാന്‍ ആരുമില്ലെന്ന അവസ്ഥ. അവള്‍ ദയനീയമായി ഞങ്ങളെ നോക്കി. വീട്ടിലിട്ടിരുന്ന വേഷത്തില്‍ ഒരു ഹുഡിയുമെടുത്തിട്ട് സുമനു അവള്‍ക്കൊപ്പം ആംബുലന്‍സില്‍കയറി. 

ഇപ്പോള്‍ ചിരിച്ചും കളിച്ച് എന്റെ കൈയ്യിലിരിക്കുന്ന പ്രിറ്റിഗ അമ്മയെ കാണാതെ കരയാന്‍ തുടങ്ങും മുന്‍പേ ആന്റിയും കുട്ടികളും കൂടി വന്ന് പ്രിറ്റിഗയെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോയി. 

പ്രിറ്റിഗയും പോയതോടെ ശബ്ദമൊഴിയാത്ത ആ വീട്ടില്‍ ശൂന്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ പുറത്തിറങ്ങി ഹൈ സട്രീീറ്റിലെ കടകളില്‍ കയറിയിറങ്ങി നടന്നു. ഇടയ്ക്ക് സുമനുവിനെ വിളിച്ച് ഹോസ്പിറ്റലിലെ വിവരം തിരക്കി. 

ആ കുരുന്നു ജീവന്‍ അപ്പോഴേക്കും തിരികെപ്പോയി കഴിഞ്ഞിരുന്നു.

വൈകുന്നേരം നാഥന്‍ ഹോസ്പിറ്റലില്‍ ചെന്നതിനു ശേഷമാണ് സുമനു തിരികെ വന്നത്. പിറ്റേ ദിവസം ഹോസ്പിറ്റലില്‍ നിന്നും തിരികെയെത്തിയത് വാടിത്തളര്‍ന്ന് മുഖത്തെളിച്ചമില്ലാത്ത കണ്ണുകള്‍ കരഞ്ഞു കലങ്ങിയ ഗംഗയായിരുന്നു. പ്രിറ്റിഗയുടേ കളിചിരികള്‍ക്കുപോലും ചെവി കൊടുക്കാതെ പല ദിവസങ്ങളും എവിടെയോ തറഞ്ഞ നോട്ടുമായി ഇരിക്കുന്ന ഗംഗ ഇപ്പോഴും മനസ്സിലുണ്ട്.

ആഴ്ചകള്‍ക്കു ശേഷവും ആ കുഞ്ഞു കുടുംബം കളിചിരികള്‍ നിറഞ്ഞ പൂര്‍വാവസ്ഥയില്‍ എത്തിയില്ല...

ആഴ്ചകള്‍ക്കു ശേഷവും ആ കുഞ്ഞു കുടുംബം കളിചിരികള്‍ നിറഞ്ഞ പൂര്‍വാവസ്ഥയില്‍ എത്തിയില്ല...

കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയില്‍ പ്രിറ്റിഗയുടെ ഒന്നാം പിറന്നാള്‍ പോലും നാഥനും ഗംഗയും അപ്പോഴേക്കും മറന്നു പോയിരുന്നു. ഞങ്ങള്‍ വന്ന അന്നു മുതല്‍ പ്രിറ്റിഗയുടെ പിറന്നാള്‍ ആഘോഷപൂര്‍വ്വം നടത്തേണ്ടതിനെക്കുറിച്ചുള്ള അവരുടെ ചര്‍ച്ചകള്‍ കേട്ടിട്ടുള്ളതിനാല്‍ തീയതി ഞങ്ങള്‍ മറന്നിട്ടില്ലായിരുന്നു. 

അന്നു രാത്രി അവര്‍ ഉറങ്ങി കഴിഞ്ഞ് ബലൂണുകള്‍ വീര്‍പ്പിച്ചും തോരണങ്ങള്‍ തൂക്കിയും വീടു മുഴുവന്‍ അലങ്കരിച്ചു. പ്രിറ്റിഗയുടെ ഫോട്ടോയും അവള്‍ക്കിഷപ്പെട്ട കാര്‍ട്ടൂണുകളും ചേര്‍ത്ത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ ചുവരുകളിലും ഒട്ടിച്ചു.

പിറ്റേന്ന് രാവിലെ പതിവു പോലെ ഞങ്ങളേക്കാള്‍ മുന്‍പേ ഉണര്‍ന്ന നാഥനും ഗംഗയും ആ അലങ്കാരങ്ങള്‍ കണ്ട് അതിശയിച്ചു! 

പ്രിറ്റിഗയെ എഴുന്നേല്‍പ്പിച്ച് അതെല്ലാം കാണിച്ചു കൊടുത്തു ബലൂണുകളും നിറങ്ങളുമെല്ലാം കണ്ട് അവള്‍ സന്തോഷത്തോടെ തുളളിച്ചാടി. ആരോ പറഞ്ഞു കൊടുത്ത പോലെ അതോ അവള്‍ക്ക് അറിയാമെന്ന പോലെയോ അവള്‍ ഞങ്ങളുടെ മുറിയുടെ വാതിലില്‍ വന്നു തട്ടി 'എറ്റാ  എറ്റാ' എന്നു വിളിച്ച് ഞങ്ങളെ എണീപ്പിച്ചു (ഞാനും സുമനും പരസ്പരം എടാ എന്നു വിളിക്കുന്നതു കേട്ട് അങ്ങിനെയാണ് അവളും ഞങ്ങളെ വിളിക്കുന്നത്). വാതില്‍ തുറന്ന ഞങ്ങളെക്കാത്ത് ദിവസങ്ങള്‍ക്കു ശേഷമുള്ള സന്തോഷച്ചിരിയോടെ നില്‍ക്കുന്ന ഗംഗയേയും നാഥനേയും കണ്ടു. 

ഞങ്ങളുടെ അടുത്ത് വന്ന് കൈകള്‍ ചേര്‍ത്തു പിടിച്ച് 'ബന്ധ സ്വന്തം യതുവുമില്ലെ സില നന്‍പര്‍കള്‍ ഇരുന്താല്‍' എന്നിങ്ങനെ ചിരിയും കരച്ചിലും കലര്‍ന്ന തമിഴില്‍ ഗംഗ പറയുന്നുണ്ടായിരുന്നു

'ബന്ധങ്ങളും സ്വന്തങ്ങളും ഒന്നുമല്ല ചില നല്ല സൗഹൃദങ്ങള്‍ ഉണ്ടെങ്കില്‍' -നാഥന്റെ പരിഭാഷപ്പെടുത്തല്‍ ഞങ്ങളുടേയും കണ്ണു നനച്ചു. പിന്നെ എല്ലാവരും ചേര്‍ന്ന് ചിരിച്ചു ദിവസങ്ങള്‍ക്കപ്പുറം ആദ്യമായി. 

(ചില പേരുകള്‍ യഥാര്‍ത്ഥമല്ല)

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
 

Follow Us:
Download App:
  • android
  • ios