Asianet News MalayalamAsianet News Malayalam

ആണുങ്ങളേ നിങ്ങളോടെനിക്ക് കട്ട അസൂയ!

  • കാവ്യ പി ഭാസ്‌ക്കര്‍ എഴുതുന്നു
women nights Kavya P bhaskar

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

women nights Kavya P bhaskar

രാത്രികള്‍ എങ്ങനെയാണ് സ്ത്രീകള്‍ക്ക് അന്യമാകുന്നത്? 

ഭയപ്പാടോടെ  മാത്രം  കാണേണ്ടുന്ന ഒരു വന്യത രാത്രികളില്‍ അടിച്ചേല്‍പ്പിച്ച്് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുമ്പോഴാണത്. അച്ചടക്കത്തിന്റെ അളവുകോലിനാല്‍ സ്ത്രീയുടെ  സഞ്ചാരസ്വാതന്ത്ര്യം കവര്‍ന്നെടുക്കുമ്പോഴാണത്. അതിനിടയില്‍, കാണാതെ പോവുന്നതും കണ്ടില്ലെന്ന് നടിക്കുന്നതുമായ ഒരുപാട് സത്യങ്ങളുണ്ട്. 

പലപ്പോഴും  ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഒറ്റക്കുള്ള  രാത്രിയാത്രകള്‍  ചിന്തിക്കാവുന്നതിലുമപ്പുറത്താണ്. അതിന് സാധിക്കുന്നവര്‍ക്കാകട്ടെ തുറിച്ചു നോട്ടങ്ങളുടെ  അരക്ഷിതത്വത്തില്‍, കൊച്ചു കുട്ടികള്‍  പോലും  പീഡിപ്പിക്കപ്പെടുന്ന ഇന്നത്തെ  സാഹചര്യത്തില്‍, ആസ്വാദ്യകരമല്ലാത്ത അനിവാര്യത മാത്രമായി രാത്രിയാത്രകള്‍ ഒതുങ്ങി പോകുന്നു.

രാത്രിയാത്രകള്‍  സ്ത്രീകളിലേക്ക്  വരുമ്പോള്‍  മാത്രം എങ്ങനെയാണ് അശ്ലീലവും അച്ചടക്കലംഘനവുമായി മാറിപ്പോകുന്നതെന്നു  ചിന്തിച്ചു തലപുകച്ചിട്ടുണ്ട്  പലപ്പോഴും. ഉത്തരം കിട്ടാതെ വന്നപ്പോള്‍ ഒരു യാത്രാവേളയില്‍ കര്‍ക്കശക്കാരനായ അച്ഛനോട് തന്നെ ചോദിച്ചു.

'നിനക്ക്  രാത്രി  തന്നെ ഒറ്റയ്ക്ക്  യാത്ര ചെയ്യണമെന്നു എന്താ ഇത്ര നിര്‍ബന്ധം'-എന്ന മറുചോദ്യമായിരുന്നു ഉത്തരം. ഗൗരവത്തില്‍ ഇരിക്കാന്‍ തുടങ്ങിയ അച്ഛനോട് പിന്നെയും ചോദിച്ചു.
                         
'എനിക്ക് ഒറ്റയ്ക്ക് രാത്രിയാത്ര ചെയ്യണമെന്നുണ്ടായിട്ടല്ല അച്ഛാ. നിവൃത്തികേട് കൊണ്ട്, ആശ്രയിക്കാനൊരാളില്ലാത്തതു കൊണ്ട്, ഒറ്റക്കായി പോവുന്ന സ്ത്രീകള്‍ക്ക്, കൂട്ടുപോകാന്‍ ആളില്ലാത്തതു കൊണ്ട് മാത്രം  രാത്രിയാത്രകള്‍ മാറ്റിവെക്കപ്പെടേണ്ടതാവുന്നില്ലേ?'

നല്ല ഗൗരവത്തില്‍ തന്നെ മറുപടിയും വന്നു-'ഇവിടത്തെ സാമൂഹിക സാഹചര്യം, നാട്ടുനടപ്പ്  ഒക്കെ അങ്ങനെയാണ്. പിന്നെ പുരുഷനോളം കായികശക്തി സ്ത്രീകള്‍ക്കില്ല. ഒരാളെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള കഴിവില്ല.-അച്ഛന്‍  പറഞ്ഞുനിര്‍ത്തി.

സ്വാതന്ത്ര്യം  കൊതിക്കുന്ന കൗമാരത്തിന്റെ പൊട്ടമനസ്സില്‍ നടക്കാത്ത ഒരു ആഗ്രഹം നീറിപ്പുകഞ്ഞു-'എനിക്ക് ആണ്‍കുട്ടി ആയി  ജനിച്ചാ മതിയാരുന്നു'. പിന്നീട് സ്വതന്ത്രരായി കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചു രാപ്പകല്‍ ഭേദമന്യേ നടക്കുന്ന  ആണ്‍കുട്ടികളോട് ഉള്ളിന്റെ ഉള്ളില്‍ അസൂയ തോന്നിത്തുടങ്ങി.

സ്ത്രീസ്വാതന്ത്ര്യം, രാത്രിയാത്ര എന്നൊന്നും പറഞ്ഞൂടാത്ത കാലമാണ്. ഏറെ  തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാക്കുകളാണവ. ജനിച്ചു വീഴുന്ന പൈതലുകള്‍ വരെ പീഡനത്തിനിരയാകുന്ന രാജ്യമാണ്. അതിനുമപ്പുറം  സദാചാര ആങ്ങളമാര്‍ ഫെമിനിച്ചി  എന്ന്  മുദ്രകുത്തി കളയും. ആരോടും  പരിഭവമില്ല. ഫെമിനിസമോ അച്ചടക്കലംഘനമോ അവിഹിതമോ അല്ല. ശ്വാസവും വെള്ളവും  ഭക്ഷണവും കഴിഞ്ഞാല്‍ മനസ്സ് കൊതിക്കുന്നത് സ്വാതന്ത്ര്യവും സന്തോഷവുമാകും.  ജാതിമതലിംഗ ഭേദമെന്യേ മറ്റൊരാളുടെ അവകാശങ്ങള്‍ ഹനിക്കാത്ത  വ്യക്തിസ്വാതന്ത്ര്യം. പക്ഷേ സുരക്ഷാ  കാരണങ്ങള്‍ കൊണ്ട് രാത്രിയാത്രകള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഉള്ളിലെങ്കിലും ദുഃഖം അനുഭവപ്പെടാത്ത പെണ്‍ മനസ്സുകള്‍ കുറവായിരിക്കും.

രാത്രിയാത്രകളുടെ അസ്വാതന്ത്ര്യം  കൊണ്ട് നഷ്ടപ്പെടുന്നത് ആണ്‍കൂട്ടില്ലാത്ത പെണ്‍ജീവിതങ്ങളുടെ യാത്രാ സ്വപ്നങ്ങളാണ്. കൗമാരപ്രായമെത്തുമ്പോള്‍ വികാസം പ്രാപിക്കുന്ന ആണ്‍ലോകം കൂട്ടുകാരൊത്തുള്ള യാത്രകളിലും സന്തോഷങ്ങളിലും രാപ്പകല്‍ ഭേദമില്ലാതെ സ്വച്ഛന്ദമായി ഒഴുകുമ്പോഴാണിത്. 

പെണ്‍ രാത്രികളുടെ സൗന്ദര്യം വീടുകളില്‍ ഒതുങ്ങുന്നു. രാത്രിയുടെ തുറിച്ചുനോട്ടങ്ങളെ ഭയന്ന് ഒരു കൂട്ടര്‍ മിണ്ടാതിരിക്കുന്നു. അച്ചടക്കത്തിന്റെ ചട്ടക്കൂട് പൊളിക്കാന്‍ ധൈര്യമില്ലാത്തത്  കൊണ്ട്  രാത്രിയാത്ര എന്ന  സ്വപ്നം മനസ്സില്‍ കുഴിച്ചുമൂടുന്നു. എല്ലാ സ്ത്രീകള്‍ക്കും യാത്രപോകാനും സന്തോഷിക്കാനും ആണ്‍കൂട്ട് ഉണ്ടായിക്കൊള്ളണമെന്നില്ല. അച്ഛനോ ഭര്‍ത്താവോ  സഹോദരനോ  കൂടെ ഉള്ളവര്‍ക്ക് മാത്രം  മതിയോ രാത്രിയാത്രകള്‍ ?

സന്ധ്യ മയങ്ങുന്ന  നേരത്ത്, ചുവന്നു തുടങ്ങുന്ന ആകാശത്തിന്റെ  ഒരു കോണില്‍ നിന്ന് സൂര്യന്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്ന ഒരു കാഴ്ചയുണ്ട്. സൂര്യന്‍ ശരിക്കും  കടലില്‍ ഇറങ്ങിപ്പോകുന്നില്ലെങ്കിലും ആ  നേരത്ത് തിരമാലകളുടെ  ഇരമ്പത്തിനു കാതോര്‍ത്ത്  മണല്‍പ്പരപ്പില്‍ ആകാശത്തേക്ക്  നോക്കിയിരിക്കുമ്പോള്‍  തോന്നുന്ന  ആ ഒരു  അനുഭൂതിയുണ്ട്.  പിന്നെ ചുറ്റും  ഉള്ള മറ്റൊന്നും  കാണാന്‍  പറ്റൂല്ല. 

സ്ത്രീകളുടെ രാത്രിയാത്രകള്‍  വിലക്കപ്പെടുന്നത് ആണ്‍കൂട്ടത്തിലെ  ചില  ഞരമ്പുരോഗികള്‍  കാരണമാണെന്നത് കൊണ്ട് മുഴുവന്‍  പുരുഷന്മാരെയും  അധിക്ഷേപിക്കുന്നില്ല. സ്ത്രീകളെക്കാള്‍  കായികശക്തി ഉള്ള നിങ്ങള്‍ തന്നെ അവരെ  കൈകാര്യം  ചെയ്യാന്‍  മുന്നോട്ട്  വരികയാണെങ്കില്‍ പനിനീര്‍പ്പൂക്കളുടെ  മുള്‍ക്കവചം പോലെ  പരസ്പര പൂരകങ്ങളായി നമുക്ക്  മുന്നോട്ടു പോകാം. അതിലൂടെ  രാത്രിയാത്രകളുടെ  സൗന്ദര്യവും സുരക്ഷിതത്വവും സ്ത്രീകള്‍ക്ക് കൂടി  ഉള്ളതാവും.

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'

രാരിമ ശങ്കരന്‍കുട്ടി: അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!

ഷെമി മരുതില്‍: ഹിമാലയത്തിലേക്ക് ഒരിക്കല്‍  ആ ബുള്ളറ്റ് പറക്കും!

സുതാര്യ സി: രാത്രി, മറ്റൊരു നേരം മാത്രം!

ശ്രുതി രാജന്‍: രാത്രി നല്‍കിയ സ്വാതന്ത്ര്യം

അപര്‍ണ എസ്: ചെന്നെയിലെ ആ രാത്രി!

ആന്‍വിയ ജോര്‍ജ്: 'നീയൊരു പെണ്‍കുട്ടി ആണെന്ന്  ഓര്‍മിക്കണം'
 

Follow Us:
Download App:
  • android
  • ios