Asianet News MalayalamAsianet News Malayalam

രാത്രി, മറ്റൊരു നേരം മാത്രം!

  • സ്ത്രീകള്‍ രാത്രികള്‍
  • സുതാര്യ സി എഴുതുന്നു
Women nights Sutharya C

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Women nights Sutharya C

ഉച്ചപോലെ, പുലര്‍ച്ച പോലെ ഒരു നേരമാകുന്നു രാത്രിയും. കെട്ടിലും മട്ടിലും യാതൊരു പ്രിവിലേജുകളും പറയാനില്ലാത്ത, ഒഴുക്കുള്ള ഒരു ഒരു ഒച്ചയില്ലാ പുഴ.

എന്നെ ഞാനാക്കുന്നതെന്തും ചിന്തയില്‍ ഉരുവം കൊള്ളുന്ന നേരം, ജോലി കിട്ടി കഴിഞ്ഞാല്‍ ഒറ്റക്കൊരിടത്ത് ജീവിക്കാന്‍ കാത്തിരുന്നത് ഇടക്കെങ്കിലും അനുഭൂതികളുടെ രാത്രിയില്‍ മിഴിച്ചിരിക്കാന്‍ വേണ്ടിയാണ്. തോന്നിയാല്‍ മാത്രം ഭക്ഷണം കഴിക്കാവുന്ന, ഉറങ്ങാവുന്ന, ലൈറ്റ് ഓഫ് ചെയ്യാന്‍ ഡെഡ് ലൈനുകള്‍ ഇല്ലാത്ത, വായനയില്‍ വീണുപോകുന്ന രാത്രികള്‍ .

ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങില്‍ കണ്ടുമുട്ടുന്ന സന്തോഷങ്ങളെയെല്ലാം Add to Cart ആക്കുന്നു. മാസാവസാന രാത്രിയില്‍ വരാവുന്ന Salary Credited മെസേജുകള്‍ അവയെ buy nowകളാക്കി രണ്ട് മൂന്ന് രാത്രി കൊണ്ട് വീട്ടിലെത്തിക്കുന്നു.

തീയറ്ററുകളില്‍ പോവാന്‍ തോന്നാത്തതു കൊണ്ടു മാത്രം ചില അവധിദിവസങ്ങളില്‍ ടൊറന്റില്‍ കയറുന്ന രാത്രി. അല്ലെങ്കില്‍ ഒന്നു കയറി ഇറങ്ങുന്ന facebook, ന്യൂസ് ഫീഡിലെ തകര്‍ക്കുന്ന പാതിരാ ചര്‍ച്ചകള്‍, എല്ലാത്തിലേക്കും ഒരു എത്തിനോട്ടം എറിഞ്ഞ് ലോഗ് ഔട്ട് ചെയ്യും. രാവിലെ വരുന്ന പത്രം വായിക്കാന്‍ സമയം കിട്ടുന്നത് രാത്രിയാണ്. വാര്‍ത്തകള്‍ പലതും അപ്രസക്തമായിട്ടുണ്ടെങ്കിലും പത്രത്തിന്റെ മണം മങ്ങിയിട്ടില്ല. ഇടയില്‍ വരാവുന്ന അമ്മയുടെ ഗുഡ് നൈറ്റ് ഫോണ്‍ വിളികളില്‍ ആ ഒരു ദിവസത്തെ മുഴുവന്‍ കഥകളും ഉണ്ടാവും.

ഫോണ്‍ വെച്ച് ചുറ്റും നോക്കുമ്പോള്‍ അലക്കി വെച്ചതും അയേണ്‍ ചെയ്യാനുള്ള വസ്ത്രങ്ങള്‍, കഴുകാനുള്ള ഭക്ഷണപാത്രങ്ങള്‍, രാവിലെയുടെ ധൃതിയില്‍ ഷെല്‍ഫുകള്‍ തമ്മില്‍ മാറി വെച്ച പുതിയ കാജല്‍ സ്റ്റിക്കുകള്‍, വാരിവലിച്ചിട്ടു പോയ വായനയുടെ മേശപ്പുറങ്ങള്‍.. എല്ലാം തുറിച്ചു നോക്കുന്നുണ്ടാവും.

ചില രാത്രികള്‍ തുടങ്ങുന്നത് ഒതുക്കി വെക്കലിലും അടുക്കി പെറുക്കലിലുമാണ്. ഒക്കെയും തീര്‍ത്തു വരുമ്പോള്‍ എല്ലാ ബാല്‍ക്കണികളിലും വെളിച്ചം തെളിഞ്ഞു തുടങ്ങും. അയല്‍ ഫ്‌ലാറ്റിലെ കുട്ടികളുടെ ഒച്ചപ്പാടുകള്‍ അത്താഴത്തില്‍ അവസാനിക്കും.

വൈകീട്ട് തിരിച്ചെത്തിയെന്നും പറഞ്ഞ് വിളിച്ചതാണ് അവന്‍, രണ്ടായിരം കിലോമീറ്ററുകള്‍ക്കപ്പുറത്ത് തണുപ്പ് തീരാത്തൊരിടത്ത് പഠിപ്പിച്ചും പാചകം ചെയ്തും വായിച്ചും എഴുതിയും ഇരിപ്പുണ്ടാകും.. 

അവിടെ രാത്രി ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ വരാവുന്ന വീഡിയോ കോളാണ് ഇനിയുള്ളത്. അല്ലെങ്കില്‍ അതു കഴിഞ്ഞുള്ള സ്വസ്ഥമായി ഇരുന്നള്ള നീണ്ട ഫോണ്‍ വിളി. നീയാ പുസ്തകം വായിച്ച് തീര്‍ത്തോ? പകുതിയാക്കിയ കവിത എഴുതിയോ?  ഞാന്‍ അയച്ച ട്രോള്‍ കണ്ടോ? ഇന്നലെ പറഞ്ഞ പാട്ട് കേട്ടോ? കഴിഞ്ഞ ദിവസം പറഞ്ഞ ഇന്റര്‍വ്യു യു ട്യൂബില്‍ വന്നിട്ടുണ്ട്. കാണണേ..

പരസ്പരം ഇങ്ങനെ ചോദിച്ചും പറഞ്ഞും, ചിരിച്ചും ചിരിപ്പിച്ചും, ഒന്നുമില്ലായ്മയില്‍ കൂടെ നിന്നും, ചേര്‍ത്തു നിര്‍ത്തിയും നമ്മളെത്ര പാതിര വെളുപ്പിച്ചിരിക്കുന്നു..

രാവിലെ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു കഴിഞ്ഞാല്‍ 6.58 Am എന്ന അലാറം സെറ്റ് ചെയ്ത് പുസ്തകങ്ങളെടുത്ത്  ഞാന്‍ മെത്തയിലേക്ക് വീഴും.
സ്‌നേഹം രാപകലില്ലാതെ മെഹ്ദി ഹസനോ മുഹമ്മദ് റാഫിയോ ആയി പതിഞ്ഞ ശബ്ദത്തില്‍ മൂളും. കര്‍ട്ടനില്‍ കാറ്റ് ചിത്രം വരച്ചു തുടങ്ങുന്നു.
എനിക്ക്, ഞാന്‍ നീട്ടുന്ന ഊര്‍ജ്ജസ്വലമായ പകലിന് ഈ അലസമായ രാത്രികള്‍ കൂടിയേതീരു..

രാത്രികള്‍ തുടങ്ങുന്നതേയുള്ളൂ. തീരാതിരിക്കട്ടെ.

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'

രാരിമ ശങ്കരന്‍കുട്ടി: അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!

ഷെമി മരുതില്‍: ഹിമാലയത്തിലേക്ക് ഒരിക്കല്‍  ആ ബുള്ളറ്റ് പറക്കും!

Follow Us:
Download App:
  • android
  • ios