Asianet News MalayalamAsianet News Malayalam

ചെന്നെയിലെ ആ രാത്രി!

  • സ്ത്രീകള്‍ രാത്രികള്‍
  • അപര്‍ണ എസ് എഴുതുന്നു
Women Nights Aparna S

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.


Women Nights Aparna S

ഏതൊരു പെണ്ണിന്റെയും വലിയൊരു ആഗ്രഹമായിരിക്കാം രാത്രിയുടെ സൗന്ദര്യം ആസ്വദിക്കുക എന്നുള്ളത്. പക്ഷേ ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഞാനും മുമ്പ് പലപ്പോളും ആഗ്രഹിച്ചിട്ടുണ്ട്, നിലാവുള്ള രാത്രിയില്‍ ഒന്ന് പുറത്തേക്കിറങ്ങി ഒരു തട്ടുകടയില്‍ കയറി കട്ടന്‍ചായയും കുടിച്ചു സ്വാതന്ത്രയായി നടക്കണമെന്ന്. പക്ഷേ ക്ലാസ്സ് കഴിഞ്ഞു ഒരു അരമണിക്കൂര്‍ വൈകി വരുമ്പോള്‍ തന്നെ 'എവിടെയായിരുന്നു ഇത്രയും നേരം?' എന്ന് ചോദിക്കുന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും മുഖമോര്‍ത്തപ്പോള്‍ തന്നെ എന്റെ ആഗ്രഹം വലിച്ചെറിഞ്ഞു. ഡിഗ്രി പഠനത്തിനായി ചെന്നൈയില്‍ എത്തിയപ്പോള്‍ ആയിരുന്നു വീണ്ടും ആ ആഗ്രഹം പൊടിതട്ടിയെടുത്തത്.  ചെന്നൈയുടെ സൗന്ദര്യം ശരിക്കുമൊന്നാസ്വദിക്കണമെങ്കില്‍ നേരം സന്ധ്യയാവണം. ക്ലാസും കഴിഞ്ഞു, വെയിലൊന്ന് കുറഞ്ഞു ചെന്നൈ നഗരവീഥികളിലൂടെ തനിച്ചു വെറുതെ ഒന്ന് നടക്കാന്‍ പ്രത്യേക രസമാണ്. തുറിച്ചു നോട്ടങ്ങളോ, മോശമായ കമന്റുകളോ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. 

ഒരു ദിവസം കൂട്ടുകാരുടെ കൂടെ സിനിമയ്ക്കു പോയി രാത്രി പതിനൊന്നു മണി കഴിഞ്ഞ് തനിയെ വരേണ്ടി വന്ന സാഹചര്യം എനിക്കുണ്ടായി. തിയേറ്ററില്‍ നിന്നും പതിനഞ്ചു മിനിറ്റ് നടന്നു പോകേണ്ട ദൂരം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.  രാത്രിയില്‍ നടന്നു പോകാന്‍ എനിക്ക് ഇഷ്ടമായതുകൊണ്ടും, ഓട്ടോയ്ക്ക് പോയാല്‍ ഇരട്ടിയിലധികം കാശ് ചോദിക്കുന്നതുകൊണ്ടും, നടക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.  ഒരു അഞ്ചു മിനിറ്റ് നടന്നു കഴിഞ്ഞപ്പോള്‍ ആരോ പിറകിലുള്ള പോലൊരു തോന്നല്‍. തിരിഞ്ഞു നോക്കിയപ്പോള്‍ തോന്നലല്ല സത്യമാണ്.  എന്റെ  പിറകില്‍ ഒരാള്‍ നടക്കുന്നുണ്ട്. എന്നാല്‍ പിന്നെ അയാള്‍ ആദ്യം നടന്നു പൊയ്‌ക്കോട്ടെന്ന് വിചാരിച്ചു ഞാന്‍ കുറച്ചു നേരം അവിടെ നിന്നു. ആള്‍ക്ക് പോകാനുള്ള ഭാവമില്ല. ചെറുതായിട്ട് ഒരു ഭയം ഉണ്ടെങ്കിലും പുറത്തുകാട്ടാതെ ഞാന്‍ പിന്നെയും നടന്നു. ഇടയ്‌ക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ പിറകില്‍ തന്നെയുണ്ട്. പെട്ടന്ന് ഞാന്‍ അയാള്‍ക്ക് നേരെ തിരിഞ്ഞു നിന്ന് മൊബൈല്‍ ഫോണ്‍ അയാള്‍ക്കഭിമുഖമായി പിടിച്ചു. 

ഞാന്‍ എന്താണ് ചെയ്യുന്നതെന്നറിയാത ഒരുനിമിഷം അയാള്‍ സ്തംഭിച്ചു നിന്നു. ഉടനെ തന്നെ ഞാന്‍ ഫോണ്‍ ചെവില്‍ വെച്ച് അല്‍പം ഉറക്കെ സംസാരിക്കാന്‍ തുടങ്ങി 'ഒരാള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും, അയാളുടെ ഫോട്ടോ ഞാന്‍ അയച്ചിട്ടുണ്ടെന്നും തുടങ്ങി ഞാന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അഡ്രസും ലാന്‍ഡ്മാര്‍ക്കും വരെ പറഞ്ഞു, പെട്ടന്ന് എത്താന്‍ ആവശ്യപ്പെട്ടു. 

ഫോണ്‍ താഴെ വെച്ച് നോക്കുമ്പോള്‍ വന്നതിനേക്കാള്‍ സ്പീഡില്‍ അയാള്‍ തിരിഞ്ഞു നടക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അല്പം ധൈര്യം കാണിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ നമുക്കുണ്ടാവൂ. ഈ ഒരു അനുഭവത്തിനു ശേഷം രാത്രിയാത്രകള്‍ ഒഴിവാക്കാനല്ല മറിച്ചു ഇങ്ങനെയുള്ള സാഹചര്യങ്ങളോട് ധൈര്യത്തോടെ പ്രതികരിക്കാന്‍ ആണ് ഞാന്‍ കൂടുതല്‍ ശ്രമിച്ചത്.  പലരും പറഞ്ഞു പേടിപ്പിക്കാറുള്ള രാത്രിയെ  ശരിക്കും ഒന്നറിയണമെങ്കില്‍, ആ നിലാവെളിച്ചവും തണുത്ത കാറ്റും ഒന്നാസ്വദിക്കണമെങ്കില്‍ രാത്രിയില്‍ ഒന്ന് പുറത്തിറങ്ങണം, ധൈര്യത്തോടെ! 

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'

രാരിമ ശങ്കരന്‍കുട്ടി: അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!

ഷെമി മരുതില്‍: ഹിമാലയത്തിലേക്ക് ഒരിക്കല്‍  ആ ബുള്ളറ്റ് പറക്കും!

സുതാര്യ സി: രാത്രി, മറ്റൊരു നേരം മാത്രം!

ശ്രുതി രാജന്‍: രാത്രി നല്‍കിയ സ്വാതന്ത്ര്യം
 

Follow Us:
Download App:
  • android
  • ios