Asianet News MalayalamAsianet News Malayalam

'നീയൊരു പെണ്‍കുട്ടി ആണെന്ന്  ഓര്‍മിക്കണം'

  • സ്ത്രീകള്‍ രാത്രികള്‍
  • ആന്‍വിയ ജോര്‍ജ് എഴുതുന്നു
Women Nights Anviya George

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Women Nights Anviya George

'നീയൊരു പെണ്‍കുട്ടി ആണെന്ന്  ഓര്‍മിക്കണം...

'ട്രെയിന്‍ ലേറ്റ് ആയത് കാരണം വീട്ടില്‍ എത്തിയപ്പോള്‍ നേരം വൈകിയത് കൊണ്ട്  അച്ഛന്‍ പറഞ്ഞ വാക്കുകള്‍. അതെ ഞാന്‍ ഒരു പെണ്‍കുട്ടി ആണ്. ആ  കാരണംകൊണ്ട്, ആ ഒറ്റ കാരണംകൊണ്ട് എനിക് രാത്രി യാത്രകള്‍ പാടില്ല എന്നുണ്ടോ?'
 
ഓര്‍മ വന്നതിനു ശേഷം രാത്രിയില്‍  ആദ്യമായി കണ്ണൂര്‍ ടൗണില്‍ പോയതും അവിടുത്തെ  കടകളുടെ നിറഭേദങ്ങള്‍ കണ്ട്  'രാത്രിയില്‍ എന്തൊരു ഭംഗിയാ ഇതൊക്കെ കാണാന്‍' എന്ന് നക്ഷത്രങ്ങള്‍ വിരിയുന്ന കണ്ണുകളോടെ പുഞ്ചിരി തൂകി അച്ഛനോട് പറഞ്ഞതും ഓര്‍മിക്കുന്നു. ഈ ഭംഗികള്‍  ഒന്നും എനിക്ക് ആസ്വദിക്കാന്‍ ഉള്ളത് അല്ലാ എന്ന് കുറച്ച് കൂടെ മുതിര്‍ന്ന ശേഷമാണ് മനസിലാകുന്നത്. 

രാത്രിയില്‍ മുളകുപൊടിയോ മഞ്ഞള്‍പൊടിയോ തീര്‍ന്നാല്‍ വാങ്ങുന്നതിനായി ചേട്ടനെ മാത്രം കടയിലേക്ക് പറഞ്ഞു വിടുന്നതില്‍ നിന്നും ഞാനതറിഞ്ഞു. ചേട്ടനു മാത്രം കൂട്ടുകാരോടൊപ്പം ഉള്ള രാത്രി സഞ്ചാരങ്ങള്‍  അനുവദിച്ചുതില്‍നിന്നും അതു മനസ്സിലായി.
 
രാത്രി യാത്രകള്‍ ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. അത് അവള്‍ തന്‍േറടി ആയതുകൊണ്ടോ  മോശം സ്ത്രീ ആയതുകൊണ്ടൊ അല്ല. ജനിച്ചിട്ട്  ഇന്നോളം അവള്‍ക്കു നിഷേധിച്ച നിലാവുള്ള രാത്രികളിലെ മാനത്തെ നിറഭേദങ്ങളെയും പ്രകൃതിയുടെ  കൊഞ്ചലുകളെയും ഹൃദയത്തോടു ചേര്‍ക്കാനും അനുഭവിക്കാനും  ആണ്. 

മറ്റുള്ളവരുടെ തുറിച്ചു നോട്ടത്തില്‍ നിന്നും കമന്റടികള്‍ല്‍ നിന്നും ഒഴിഞ്ഞു സ്വാതന്ത്ര്യത്തോടെ രാത്രിയെന്നോ പകല്‍ എന്നോ നോക്കാതെ ലോകത്തെവിടെയും യാത്ര ചെയ്യണമെന്നും തങ്ങള്‍ക്കുകൂടി കാണുവാനായി ദൈവം സൃഷ്ടിച്ചിരിക്കുന്നവയെല്ലാം ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണണമെന്നും ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്? 

'സ്ത്രീകള്‍ രാത്രിയില്‍ പുറത്ത് ഇറങ്ങുന്നതു ഞങ്ങള്‍ തടയുന്നുനില്ല. അവര്‍ക്ക് രാത്രിയില്‍ സിനിമയിക്ക് പോകാം.കൂട്ടുകാരോടൊപ്പം കമ്പനി കൂടാം. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ. എങ്കില്‍ എത്ര പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങാന്‍ തയാറാകും? രാത്രി ബീച്ചിലൂടെ, ഒറ്റപ്പെട്ട വഴിയിലൂടെ, നടക്കാന്‍ എത്ര പെണ്‍കുട്ടികള്‍ സന്നദ്ധര്‍ ആകും... ?'

ശരിയാണ് 99% പെണ്‍കുട്ടികളും തയ്യാറാവണമെന്നില്ല. അനുവാദം ലഭിച്ചാലും സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പേടിക്കും. തങ്ങള്‍ ഈ സമൂഹത്തില്‍ സുരക്ഷിതര്‍ ആണെന്ന് അവര്‍ക്ക് ഉറപ്പ് വരാത്തിടത്തോളം കാലം. തങ്ങളെ ആരും തുറിച്ചു നോക്കില്ല കമന്റ് അടിക്കില്ലാ എന്ന് തുടങ്ങി ആരും ഉപദ്രവിക്കില്ല എന്ന് വരെ നീളുന്നത് ആണ് ഒരു സ്ത്രീയുടെ സുരക്ഷിതത്വ ചിന്തകള്‍. ഈ സുരക്ഷിതത്വം തങ്ങള്‍ക്കു ഉണ്ടെന്നു അവര്‍ക്ക് ഉറപ്പാക്കാത്തിടത്തോളം കാലം അവള്‍ ഭയക്കും രാത്രിയില്‍ പുറത്തിറങ്ങുവാന്‍, മാനത്തു വിരിയുന്ന നക്ഷത്രങ്ങളെ നോക്കി പുഞ്ചിരി തൂകുവാന്‍, ചങ്ങാതിമാരോടൊപ്പം ലോങ്ങ് റൈഡ് പോകുവാന്‍, സ്ട്രീറ്റിലൂടെ ഒറ്റയ്ക്ക് നടക്കുവാന്‍, മലമുകളില്‍ പോയി ഉറക്കെ ഒന്ന് കൂകുവാന്‍.

മാറ്റങ്ങള്‍ നമ്മള്‍ ഓരോരുത്തരിലും നിന്നു തുടങ്ങട്ടെ. 'അടുത്ത ജന്മത്തില്‍ എങ്കിലും ഒരു ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു' എന്ന് ഒരു പെണ്‍കുട്ടിയും ചിന്തിക്കാന്‍ ഇടവരാതെ ഇരിക്കട്ടെ.

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'

രാരിമ ശങ്കരന്‍കുട്ടി: അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!

ഷെമി മരുതില്‍: ഹിമാലയത്തിലേക്ക് ഒരിക്കല്‍  ആ ബുള്ളറ്റ് പറക്കും!

സുതാര്യ സി: രാത്രി, മറ്റൊരു നേരം മാത്രം!

ശ്രുതി രാജന്‍: രാത്രി നല്‍കിയ സ്വാതന്ത്ര്യം

അപര്‍ണ എസ്: ചെന്നെയിലെ ആ രാത്രി!
 

Follow Us:
Download App:
  • android
  • ios