Asianet News MalayalamAsianet News Malayalam

ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

  • സ്ത്രീകള്‍ രാത്രികള്‍
  • അഞ്ജലി അമൃത് എഴുതുന്നു
women nights Anjali Amruth

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

women nights Anjali Amruth
പെണ്ണിനു വേണ്ടി എന്തെഴുതിയാലും പറഞ്ഞാലും അവരെ ഫെമിനിച്ചി ആക്കുന്ന നാട്ടില്‍ സ്ത്രീകളുടെ രാത്രി അനുഭവത്തെ കുറിച്ച് എഴുതിയാല്‍ അവര്‍ വീണ്ടും വീണ്ടും ഫെമിനിച്ചി മാത്രമാക്കപ്പെടുന്നു..'ഓ ഈ പകലു ചെയ്യുന്നത് ഒന്നും പോരാഞ്ഞിട്ടു ഇനി രാത്രി കൂടെ ഇവളുമാര്‍ക്ക് കറങ്ങണം പോലും' എന്നു പറയുന്നവരും 'കുടുംബത്തില്‍ പിറന്നവര്‍  വൈകുന്നേരം 6 മണിക്ക് മുമ്പ് വീട്ടില്‍ കയറി കതക് അടച്ചിരിക്കണം' എന്നു പറയുന്നവരും നമുക്കിടയിലുമുണ്ട്. ഫെമിനിസ്റ്റ് എന്നാല്‍ ഒരു അന്യഗ്രഹ ജീവി ആണെന്ന് വിശ്വസിച്ചു പോരുന്ന സമൂഹത്തില്‍ ഇതും ഇതില്‍ അപ്പുറവും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

എല്ലാവരുടേയും സ്വപ്നങ്ങള്‍ പലതാണ്. പക്ഷേ ഏതൊരു പെണ്ണിന്റെയും ഉള്ളില്‍ പൊതുവായുള്ള ഒരു സ്വപ്നമുണ്ട്. ഒരു യാത്ര. പകലിനൊപ്പം  രാത്രി കൂടി കടന്നു വരുന്നതു കൊണ്ടു മാത്രം അവള്‍  തന്നെ വേണ്ടെന്നു വെയ്ക്കുയാണ് ഈ യാത്രാസ്വപ്നം. മലയാളികള്‍ക്കു രാത്രി ഇത്ര അശ്‌ളീലമായത് എങ്ങനെ? സ്വപ്നം കാണാന്‍ മാത്രമല്ല അത് നടപ്പാക്കാനും രാത്രിക്ക് കഴിയും എന്ന് നമ്മള്‍ ഇനി എന്നു തിരിച്ചറിയാനാണ്? 

കേരളത്തിന് പുറത്ത്, പഠിച്ച ഞാന്‍ അടക്കമുള്ളവര്‍ പാലിച്ചു വന്ന ഒരു പ്രത്യേക തരം ആചാരരീതിയുണ്ടായിരുന്നു.. ലീവ് കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകുബോള്‍ ഏതു വിധേനയും വൈകുന്നേരം 6 മണിക്ക് മുന്‍പ് ഇവിടെ നിന്നും ട്രെയിന്‍ കയറണം. ഇല്ലെങ്കില്‍ ആ നേരത്ത് വലിയ ബാഗും പിടിച്ചു റയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ കേള്‍ക്കേണ്ടി വരുന്ന കമന്റ്‌സ് കേട്ടാല്‍ അറയ്ക്കുന്നവയാണ്. എന്നാല്‍ ഈറോഡില്‍ എത്തുന്നത് രാത്രി 12 മണിക്കായാലും ഒരു പ്രശ്‌നവുമില്ല. 

ധൈര്യമായി യാത്ര ചെയ്യാം. ബസില്‍ ആയാലും ഓട്ടോയില്‍ ആയാലും തുറിച്ചുനോട്ടങ്ങള്‍ വളരെ കുറവാണ്. കാരണം അവിടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എല്ലാവരും പുറത്തിറങ്ങുന്നു. ജോലി ചെയ്യുന്നു. വിദ്യാസമ്പന്നരും 100% സാക്ഷരതയുമുള്ള നമ്മുടെ നാട്ടിലെ അവസ്ഥ എന്താണ്? രാത്രി ഏഴ് മണിക്ക് ശേഷം തുറിച്ചു നോട്ടങ്ങളും കമാന്റടിയും കേള്‍ക്കാതെ നമ്മളില്‍ എത്ര സ്ത്രീകള്‍ പുറത്തിറങ്ങിയിട്ടുണ്ട്? രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീയെ തുറിച്ചു നോക്കാത്ത എത്ര ആണ്‍ കണ്ണുകള്‍ ഇവിടെയുണ്ട്? 

ഒന്നു കൂടി പറയട്ടെ. നമ്മുടെ അയല്‍ സംസ്ഥാനത്ത് എനിക്ക് കിട്ടിയിരുന്ന ഒരു സുരക്ഷിതത്വം, അതെന്റെ സ്വന്തം നാട്ടില്‍ ഇന്നോളം എനിക്ക് കിട്ടിയിട്ടില്ല. പുലര്‍ച്ചെ 2 മണിക്ക് ഈറോഡ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ട് മണിക്കൂര്‍ ബസ് യാത്ര ചെയ്തു കോളജില്‍ പോയ ഞാന്‍ ആ സമയത്ത് ഉറങ്ങിയ ഉറക്കത്തിന്റെ സുഖമൊന്നും പിന്നീട് ഒരു ഉറക്കത്തിലും അനുഭവിച്ചിട്ടില്ല.

എവിടെയാണ് നമുക്കു പിഴച്ചത്? ഇവിടെ മാത്രം എന്താ ഇങ്ങനെ? സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചാലോചിക്കുമ്പോള്‍,സംസാരിക്കുമ്പോള്‍ ഇത്തരം ഒട്ടനവധി ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളും ,ചോദ്യങ്ങള്‍ ഇല്ലാത്ത ഉത്തരങ്ങളും ഉണ്ട്. പകലിനപ്പുറം പോവുന്ന സ്ത്രീകളെ നമുക്ക് ഇഷ്ടമല്ല. അവരെ നാം കീഴ്‌പ്പെടുത്തും. മിനിമം ഒരു തുറിച്ചുനോട്ടം കൊണ്ടെങ്കിലും അവളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍ സദാചാര മലയാളിയുടെ കപടമുഖം എങ്ങനെ നമ്മള്‍ കാത്തുസൂക്ഷിക്കും അല്ലേ? പെണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് തടസം ഇരുട്ടല്ല, നമ്മളുടെ ഒക്കെ ചിന്താഗതിയാണ്

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്
 

Follow Us:
Download App:
  • android
  • ios