Asianet News MalayalamAsianet News Malayalam

'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'

  • സ്ത്രീകള്‍ രാത്രികള്‍
  • ഷഹ്‌സാദി കെ എഴുതുന്നു
women nights Shahzadi K

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

women nights Shahzadi K

എന്തോ, ഇരുട്ടിനോട് വല്ലാത്ത പ്രണയമാണെനിക്ക്. ആറ് മണി കഴിഞ്ഞാലത് പെണ്‍കുട്ടികള്‍ക്ക് അസമയമാണെന്ന് പറഞ്ഞ് പഠിപ്പിച്ച സമൂഹത്തില്‍ ജീവിക്കുമ്പോള്‍ തന്നെയാണ് ഈ പ്രണയം തുടങ്ങുന്നത്. രാത്രി ഒരു ഭീകരതയായിട്ട് മാത്രം കേട്ട് വളര്‍ന്നിട്ടും എങ്ങനെയാണ് ആഗ്രഹിച്ചതെന്നറിയില്ല. ഇപ്പോള്‍ മൂന്ന് വര്‍ഷയമായി ഞങ്ങള്‍ അഗാധ പ്രണയത്തിലായിട്ട്. 

കോഴിക്കോട് ഡിഗ്രി പഠനകാലത്ത് തന്നെ രാത്രിയെന്താണെന്നറിഞ്ഞിട്ടുണ്ടെങ്കിലും അതിനെ പൂര്‍ണ്ണമായി അനുഭവിച്ചത് പിജി ചെയ്യാന്‍ ചെന്നൈ പോയപ്പോഴാണ്. മഞ്ഞ വെളിച്ചം ഒരു ലഹരിയായി മാറി. രണ്ട് വര്‍ഷത്തെ ചെന്നൈ ജീവിതത്തില്‍ ഒരൊറ്റ തവണ മാത്രമാണ് ഒരാള്‍ കയറിപ്പിടിക്കാന്‍ നോക്കിയത്. തല്ലിയോടിക്കാനുള്ള ധൈര്യം കിട്ടിയത് കൊണ്ട് അതൊരിക്കലും എന്നെ ബാധിച്ചിട്ടില്ല. 

എത്രയെത്ര രാത്രികളില്‍ ഞാനൊറ്റക്ക് നടന്നിരിക്കുന്നു. ആ നിശബ്ദത എന്ത് മനോഹരമാണ്. പഠനം കഴിഞ്ഞ് എറണാകുളത്ത് ജോലിയായപ്പോഴും ഏറ്റവും ആസ്വദിച്ചത് രാത്രി ജീവിതമാണ്. നട്ടപ്പാതിരാക്ക് മറൈന്‍ ഡ്രൈവില്‍ പോയി കുലുക്കി സര്‍ബത്ത് കുടിക്കുന്നതും,സെകന്‍ഡ് ഷോ കഴിഞ്ഞ് വഞ്ചി സ്‌ക്വയറിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമൊക്കെ ആസ്വദിക്കാന്‍ ഭാഗ്യം കിട്ടിയ അപൂര്‍വ്വം പെണ്‍കുട്ടികളില്‍ ഒരാളാണ് ഞാന്‍.

 ഞരമ്പ് രോഗികളെ പേടിച്ച് മാറി നില്‍ക്കാനല്ല, പ്രതികരിക്കാനാണ് നമ്മള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്. ആണ്‍കുട്ടികളോട് പറയണം രാത്രി അവരുടെ മാത്രം സ്വത്തല്ലയെന്ന്. 2018 കൊച്ചിന്‍ കാര്‍ണിവല്‍ കഴിഞ്ഞ് തിരിച്ച് പോവുമ്പോള്‍ ഒരാളെന്റെ ശരീരത്തില്‍ പിടിച്ചു.അത്തരം അനുഭവം ഉണ്ടാവുമെന്ന് ഉറപ്പുണ്ടായിട്ട് തന്നെയാണ് കാര്‍ണിവലിന് പോയതും. എനിക്ക് മാത്രമല്ല ആ അനുഭവം ഉണ്ടായതെന്നുറപ്പാണ്. ഞാനല്ലാതെ മറ്റൊരു പെണ്‍കുട്ടിയും പ്രതികരിച്ചത് കണ്ടിട്ടില്ല. പെണ്ണിന്റെ അടിവയറിന്റെ ചൂട് മാത്രം അറിയാതെ ഇടക്ക് കയ്യിന്റെ ചൂടും അറിഞ്ഞാല്‍ തീരാവുന്നതേയുള്ളൂ നമ്മുടെ നാട്ടിലെ പ്രശ്‌നങ്ങള്‍. 

പ്രതികരിക്കുമെന്ന് മനസിലായാല്‍ ഒരുത്തനും തൊടാന്‍ ധൈര്യപ്പെടില്ല. പറഞ്ഞ് പേടിപ്പിക്കുന്ന പോലെ രാത്രിയും രാത്രി യാത്രയും ഭീകരമല്ലായെന്ന് മനസ്സിലാക്കാന്‍ ഒരിക്കലെങ്കിലും അതനുഭവിക്കണം. അറിഞ്ഞാല്‍ അതൊരു ലഹരിയായി മാറും..

 

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

Follow Us:
Download App:
  • android
  • ios