മുലപ്പാൽ കൂട്ടാൻ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് വേണ്ടത്. എല്ലാതരം ഭക്ഷണവും മുലയൂട്ടുന്ന അമ്മമാർ കഴിക്കണം. ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. 

മുലയൂട്ടുന്ന അമ്മമാർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. മുലപ്പാൽ കൂട്ടാൻ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് വേണ്ടത്. മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണ ശീലം കുഞ്ഞിനെയും ബാധിക്കുന്നതാണ്​. എങ്ങനെ ഏതുതരം ഭക്ഷണങ്ങൾ കഴിക്കാമെന്നത്​ എല്ലാ അമ്മമാർക്കുമുള്ള സംശയമാണ്​. എല്ലാ തരത്തിലുള്ള ഭക്ഷണവും കഴിക്കുന്നത്​ വേണ്ട പോഷകങ്ങൾ ലഭ്യമാക്കുന്നതിന്​ സഹായിക്കും. 

വൈവിധ്യമുള്ള ഭക്ഷണങ്ങൾ പാലി​ന്റെ രുചിയിലും വ്യത്യാസം വരുത്തും. ഇതുവഴി കുഞ്ഞിന്റെ രസമുകുളങ്ങൾ വികസിക്കുന്നതിന്​ സഹായമാകുകയും ചെയ്യും. അടിസ്​ഥാനപരമായി മുലയൂട്ടുന്ന അമ്മയുടെ ഭക്ഷണത്തോടുള്ള താത്​പര്യം കുഞ്ഞി​ന്റെ ഭക്ഷണശീലങ്ങളെ രൂപീകരിക്കും. എല്ലാതരം ഭക്ഷണവും മുലയൂട്ടുന്ന അമ്മമാർ കഴിക്കണം. ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. മുലപ്പാൽ വർധിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ‌

വെളുത്തുള്ളി...

മുലപ്പാൽ വർധിപ്പിക്കാൻ വളരെ നല്ലതാണ് വെളുത്തുള്ളി. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള വെളുത്തുള്ളി മുലപ്പാൽ വർധിക്കാൻ സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. പച്ചക്കറികളിൽ ചേർത്തും ഉപയോഗിക്കാം. 

ഉലുവ...

 മുലയൂട്ടുന്ന അമ്മമാർ ദിവസവും അൽപം ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ ഉലുവ മുലപ്പാൽ വർധിക്കാൻ സഹായിക്കും.

എള്ള്...

 എള്ളിൽ ധാരാളം കാത്സ്യം, കോപ്പർ എന്നിവ അടങ്ങിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള്, ശർക്കര ചേർത്ത് വരട്ടി എള്ളുണ്ടയാക്കി കഴിക്കാം. 

ജീരകം...

ജീരകത്തിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ജീരകം വറുത്ത് പൊടിച്ച് കറികളിൽ ചേർത്ത് ഉപയോഗിക്കാം. അതും അല്ലെങ്കിൽ ജീരക വെള്ളം കുടിക്കുന്നതും മുലപ്പാൽ കൂടാൻ സഹായിക്കും.

പച്ചക്കറികളും പഴങ്ങളും...

മുലപ്പാൽ നൽകുന്ന അമ്മമാർ എല്ലാതരം പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രമിക്കുക. മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാകരോട്ടിന്‍ ധാരാളമുണ്ട്. മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.