3 ഇഞ്ച് വ്യത്യാസത്തില്‍ വേണം ചെടികള്‍ നടാന്‍. ആറ് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തൈകൾ നടാൻ തെരഞ്ഞെടുക്കാന്‍.

പോഷക കലവറകളാല്‍ സമ്പുഷ്ടമാണ് കാരറ്റ്. എങ്ങനെയാണ് കാരറ്റ് വളർത്തിയെടുക്കുന്നത് എന്ന് നോക്കാം.

കാരറ്റ് വിളകള്‍ക്ക് ആഴത്തിലുള്ള അയഞ്ഞ മണ്ണ് ആവശ്യമാണ്. അത്തരം മണ്ണ് തന്നെ കൃഷി ചെയ്യുമ്പോൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഉയര്‍ന്ന ഉല്‍പാദനത്തിന് pH 6.0 മുതല്‍ 7.0 വരെയാകണം. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം

3 ഇഞ്ച് വ്യത്യാസത്തില്‍ വേണം ചെടികള്‍ നടാന്‍. ആറ് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തൈകൾ നടാൻ തെരഞ്ഞെടുക്കാന്‍. കുട്ട മണ്ണ്, ചകിരിച്ചോറ്, ഉണങ്ങിയ ചാണകം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക് എന്നിവയാണ് അനുയോജ്യമായ വളങ്ങൾ.

പറിച്ചുനടുന്നതിന് മുമ്പ്, തൈകളുടെ വേര് 5% സ്യൂഡോമോണസ് ഫ്‌ലൂറസന്‍സിൽ മുക്കുക. അഞ്ച് ദിവസത്തില്‍ ഒരിക്കല്‍, ജലസേചനം നല്‍കണം. നിലമൊരുക്കുമ്പോള്‍ വേപ്പിൻ പിണ്ണാക്ക് പ്രയോഗിക്കുക.

ജൈവവളങ്ങള്‍, അസോസ്പിരില്ലം, ഫോസ്‌ഫോബാക്ടീരിയ എന്നിവ മണ്ണ് തയ്യാറാക്കുന്ന സമയത്ത് ഉപയോഗിക്കുക. 80-85 ദിവസങ്ങള്‍ കഴിയുമ്പോള്‍ കാരറ്റ് മണ്ണിനു മുകളില്‍ ദൃശ്യമാകാന്‍ തുടങ്ങും. നന കൂടിപ്പോയാല്‍, ഇലകള്‍ വലുതും കായകള്‍ ചെറുതുമാകും. അതിനാൽ അതിനനുസരിച്ച് ശ്രദ്ധിച്ച് വേണം നനയ്ക്കാൻ.