Asianet News MalayalamAsianet News Malayalam

മൂന്നുനില വീടിനെ ഹൈഡ്രോപോണിക്സ് ഫാമാക്കി മാറ്റി, വരുമാനം ലക്ഷങ്ങൾ

കർഷകരിൽ നിന്ന് കൃഷിരീതികൾ പഠിക്കാൻ രാംവീർ രണ്ടാഴ്ച ചെലവഴിച്ചു. തിരിച്ചുവരുമ്പോൾ വീട്ടിൽ കൃഷിരീതികൾ പരീക്ഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തന്റെ മൂന്ന് നിലകളുള്ള വീടിനെ ഒരു ഹൈഡ്രോപോണിക്സ് ഫാം ആക്കി മാറ്റിക്കൊണ്ട് അദ്ദേഹം ഇപ്പോൾ ലക്ഷക്കണക്കിന് രൂപ വരുമാനം നേടുന്നു.

Hydroponics farming man earns 70 lakhs per year
Author
Bareilly, First Published Jun 6, 2022, 3:42 PM IST

ഉത്തർപ്രദേശിലെ ബറേലി (Bareilly in Uttar Pradesh) സ്വദേശിയായ രാംവീർ സിങ് (Ramveer Singh) നേരത്തെ ഒരു മുഴുവൻ സമയ മാധ്യമപ്രവർത്തകനായിരുന്നു. അദ്ദേഹം തന്റെ പരമ്പരാ​ഗതഭൂമിയിൽ ജൈവകൃഷി ചെയ്യുന്നതിനായി ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ബറേലിയിൽ നിന്നും 40 കിലോമീറ്റർ ദൂരത്തായിരുന്നു ഭൂമി. അവിടേക്ക് കൃഷി നടത്താനായി അദ്ദേഹം യാത്ര ചെയ്തു. 

എന്നാൽ, 2017-18 വർഷം ദുബായ്‍യിൽ ഒരു കൃഷിയുമായി ബന്ധപ്പെട്ട പരിപാടിയുടെ ഭാ​ഗമായി രാംവീർ ഹൈഡ്രോപോണിക്സ് കൃഷിരീതിയെ കുറിച്ച് പഠിച്ചു. ഈ കൃഷിരീതിക്ക് മണ്ണ് ആവശ്യമില്ലെന്നും കീടശല്യം കുറവാണെന്നും ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ജലത്തിന്റെ 80% ലാഭിക്കാമെന്നും കണ്ടെത്തിയത് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. 

കർഷകരിൽ നിന്ന് കൃഷിരീതികൾ പഠിക്കാൻ രാംവീർ രണ്ടാഴ്ച ചെലവഴിച്ചു. തിരിച്ചുവരുമ്പോൾ വീട്ടിൽ കൃഷിരീതികൾ പരീക്ഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തന്റെ മൂന്ന് നിലകളുള്ള വീടിനെ ഒരു ഹൈഡ്രോപോണിക്സ് ഫാം ആക്കി മാറ്റിക്കൊണ്ട് അദ്ദേഹം ഇപ്പോൾ ലക്ഷക്കണക്കിന് രൂപ വരുമാനം നേടുന്നു. ബാൽക്കണിയിലും തുറന്ന സ്ഥലങ്ങളിലും പൈപ്പുകളും മറ്റും ഉപയോ​ഗിച്ച് കൊണ്ടാണ് കൃഷി തുടങ്ങിയത്. ഫാം നിലവിൽ 750 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നു, പതിനായിരത്തിലധികം ചെടികൾ ഇവിടെയുണ്ട്. വെണ്ട, മുളക്, കാപ്സിക്കം, തക്കാളി, കോളിഫ്ലവർ, സ്പിനാഷ്, കാബേജ്, സ്ട്രോബറി തുടങ്ങിയവയെല്ലാമാണ് ഇവിടെ കൃഷി ചെയ്യുന്നത്. 

ചെടികൾക്ക് വളരാനാവശ്യമായ ലായനിയിൽ ചെടികളെ വളർത്തിയെടുക്കുകയാണ് ഹൈഡ്രോപോണിക്സ് കൃഷിരീതി വഴി ചെയ്യുന്നത്. സാധാരണയായി മണ്ണിൽ നിന്നും ഉണ്ടാകുന്ന കീടങ്ങളും രോ​ഗങ്ങളുമൊന്നും ഇവയെ ബാധിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്. ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ ഒരേ വെള്ളം തന്നെ വീണ്ടും ആവർ‌ത്തിച്ച് ഉപയോ​ഗിക്കാം. അതിനാൽ തന്നെ വളരെ കുറച്ച് വെള്ളം മാത്രമാണ് ഈ കൃഷിക്ക് ആവശ്യമായി വരുന്നത്. 
 

Follow Us:
Download App:
  • android
  • ios