Asianet News MalayalamAsianet News Malayalam

കൃഷിയിലൂടെ ലക്ഷങ്ങൾ, ഹൈഡ്രോപോണിക്സ് കൃഷിരീതി പരിചയപ്പെടുത്താൻ രാംവീർ

അടുത്തിടെ, ബീഹാറിലെ ഒരു കർഷകന് രാംവീറിന്റെ ഹൈഡ്രോപോണിക്സ് കൃഷിരീതി വഴി വെള്ളപ്പൊക്കത്തിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ സാധിച്ചു. പ്രളയത്തിൽ ഭൂരിഭാഗം കർഷകർക്കും അവരുടെ ഉൽപ്പന്നങ്ങൾ നഷ്ടപ്പെട്ടു. പക്ഷേ, ഹൈഡ്രോപോണിക്‌സ് രീതി ഉപയോഗിച്ച് കയ്‌പ്പ നട്ടുപിടിപ്പിച്ച കർഷകൻ രക്ഷപ്പെട്ടു. 

lakhs earns from hydroponics farming
Author
Uttar Pradesh, First Published Apr 19, 2022, 11:06 AM IST

ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള രാംവീർ സിംഗ്(Ramveer Singh) കൃഷി ചെയ്തു മാസം സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. എന്നാൽ, അദ്ദേഹത്തെ ഇതിന്  പ്രേരിപ്പിച്ചത് മറ്റൊരു കാരണമാണ്. 2009 -ൽ അദ്ദേഹം ഒരു പത്രപ്രവർത്തകനായി ജോലി നോക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ അമ്മാവന് കാൻസർ ബാധിച്ചു. രാസവസ്തു കലർന്ന പച്ചക്കറികളാണ് അതിന് ഒരു കാരണമെന്ന് രാംവീർ കരുതി. ഇതോടെ, പത്രപ്രവർത്തനം ഉപേക്ഷിച്ച്, രാംവീർ ജൈവപച്ചക്കറി കൃഷിയിലേക്ക് തിരിയാൻ ആഗ്രഹിച്ചു. 

തന്റെ കുടുംബത്തിന്റെ വകയായുള്ള ഭൂമിയിൽ അദ്ദേഹം കൃഷി  ആരംഭിക്കാൻ ഒരുങ്ങി. ബറേലിയിൽ നിന്ന് 40 കിലോമീറ്റർ അകലെയായിരുന്നു ഫാം. കൃഷി ചെയ്യുന്നതിനായി അദ്ദേഹം അവിടേയ്ക്ക് ദിവസവും പോയി വരുമായിരുന്നു. ജൈവ കാർഷിക ഉൽപ്പന്നങ്ങൾ വിളവെടുത്ത് വിൽക്കുന്നതിനോടൊപ്പം അദ്ദേഹം ഒരു ഫ്രീലാൻസ് ജേണലിസ്റ്റായും പ്രവർത്തിച്ചു. കാർഷിക മേഖലയിലെ പുതിയ സാദ്ധ്യതകൾ പഠിക്കാനായി അദ്ദേഹം ഒരിക്കൽ ദുബായിലേക്ക് പോയി. 2017-18 ലായിരുന്നു അത്. അവിടെ വച്ചാണ് അദ്ദേഹം ആദ്യമായി ഹൈഡ്രോപോണിക്സ് കൃഷി(hydroponics farming)യെ കുറിച്ച് അറിയുന്നത്. വ്യത്യസ്തമായ ആ കൃഷിരീതികൾ അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. മണ്ണ് ആവശ്യമില്ലാത്ത, കീടബാധ കുറവായ ഒരു കൃഷിരീതിയായിരുന്നു അത്. മാത്രമല്ല, അധികം വെള്ളവും ഇതിന് ആവശ്യമില്ലായിരുന്നു. ഇത് കണ്ട രാംവീർ ആവേശഭരിതനായി. പിന്നീടുള്ള രണ്ടാഴ്ച അവിടെ തുടർന്ന് കർഷകരിൽ നിന്ന് കൃഷിരീതികൾ രാംവീർ പഠിച്ചു. തിരിച്ചെത്തിയ ശേഷം വീട്ടിൽ കൃഷിരീതി പരീക്ഷിക്കാൻ തീരുമാനിച്ചു.

പൈപ്പുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി രാംവീർ തന്റെ ബാൽക്കണിയിലും തുറസ്സായ സ്ഥലങ്ങളിലും കൃഷി ആരംഭിച്ചു. വെണ്ട, മുളക്, കാപ്സിക്കം, തക്കാളി, കോളിഫ്ലവർ, ചീര, കാബേജ് തുടങ്ങിയ വിവിധ തരം പച്ചക്കറികൾ അദ്ദേഹം കൃഷി ചെയ്യുന്നു. പിവിസി പൈപ്പുകൾ ഉപയോഗിച്ചാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.  എല്ലാ സീസണൽ പച്ചക്കറികളും ഹൈഡ്രോപോണിക്സ് ഉപയോഗിച്ച് അദ്ദേഹം അവിടെ വളർത്തുന്നു. ഈ രീതി വഴി ജലത്തിന്റെ 90 ശതമാനവും ലാഭിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ജൈവകൃഷിയേക്കാൾ ഹൈഡ്രോപോണിക് കൃഷിരീതി മികച്ചതാണെന്ന് രാംവീർ വിശ്വസിക്കുന്നു. "ഹൈഡ്രോപോണിക്സ് കൃഷിയിൽ വളരുന്ന പച്ചക്കറികൾ പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതായി എനിക്ക് തോന്നുന്നു. കൂടാതെ, രാസകൃഷി ചെയ്യുമ്പോൾ രാസവസ്തുക്കളോ കീടനാശിനികളോ തളിച്ച് മണ്ണും ചെടികളും മലിനമാകുമ്പോൾ, ഹൈഡ്രോപോണിക്സ് കൃഷി ദോഷകരമായ രാസവസ്തുക്കളിൽ നിന്ന് സ്വതന്ത്രമാണ്” അദ്ദേഹം പറയുന്നു. അതേസമയം ഇപ്പോഴും രാംവീർ തന്റെ ഫാം പരിപാലിക്കുന്നത് തുടരുന്നു. നിലവിൽ, ഫാം 750 ചതുരശ്ര മീറ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. 10,000 -ലധികം ചെടികളും അവിടെ വളർന്ന് നില്കുന്നു. പക്ഷേ, അടുക്കളയിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ വീട്ടിൽ തന്നെയാണ് ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ ഈ കൃഷി രീതി പഠിക്കാൻ ഇപ്പോൾ നിരവധിപേർ അദ്ദേഹത്തെ സമീപിക്കുന്നു.

അടുത്തിടെ, ബീഹാറിലെ ഒരു കർഷകന് രാംവീറിന്റെ ഹൈഡ്രോപോണിക്സ് കൃഷിരീതി വഴി വെള്ളപ്പൊക്കത്തിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ സാധിച്ചു. പ്രളയത്തിൽ ഭൂരിഭാഗം കർഷകർക്കും അവരുടെ ഉൽപ്പന്നങ്ങൾ നഷ്ടപ്പെട്ടു. പക്ഷേ, ഹൈഡ്രോപോണിക്‌സ് രീതി ഉപയോഗിച്ച് കയ്‌പ്പ നട്ടുപിടിപ്പിച്ച കർഷകൻ രക്ഷപ്പെട്ടു. നിലത്തിന് മുകളിൽ സുരക്ഷിതമായി സ്ഥാപിച്ചതിനാൽ വെള്ളപ്പൊക്ക സമയത്ത് വിളകൾ വെള്ളം കയറി നശിച്ചില്ല. ഹൈഡ്രോപോണിക് സിസ്റ്റം സ്ഥാപിക്കാൻ താൻ ചുരുങ്ങിയത് 10 പേരെയെങ്കിലും സഹായിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. രംവീറിന് സ്വന്തമായി വിമ്പ ഓർഗാനിക് ആൻഡ് ഹൈഡ്രോപോണിക്സ് എന്നൊരു കമ്പനിയുമുണ്ട്. പ്രതിവർഷം 70 ലക്ഷം രൂപ വരെയാണ് അതിൽ നിന്ന് അദ്ദേഹത്തിന്റെ വരുമാനം. മണ്ണില്ലാതെ, കീടനാശിനി തളിക്കാതെ പച്ചക്കറികൾ വളർത്താൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് രാംവീർ പറയുന്നു.  

Follow Us:
Download App:
  • android
  • ios