ഒരു തവണ കായ്‍ച്ചെങ്കിലും ഇത്രയേറെ ഫലമിതാദ്യം. മത്സ്യത്തൊഴിലാളിയായ ബാലന്‍ പഴയ വല വിരിച്ച് അതിന് മുകളിലേക്കാണ് വള്ളി പടര്‍ത്തിയത്. വള്ളി വളര്‍ന്നതോടെ വലക്ക് മുകളില്‍ പന്തലുപോലെ പടര്‍ന്നു. ഒപ്പം ഞെട്ടൊന്നിന് കായ് വളര്‍ന്നതോടെ വീട്ടുമുറ്റം പച്ചപ്പ് പരന്ന് മനോഹരമായി. 

രുചിക്കും ഗുണത്തിനും പേരുകേട്ട പാഷന്‍ ഫ്രൂട്ട് പൂത്തതൊക്കെ കായായാല്‍ കാഴ്ചക്കും മനോഹരം. വള്ളി നിറയെ പൂവിട്ടു. പൂത്തതൊട്ടുമുക്കാലും കായായി പച്ചപ്പ് പരത്തി പടര്‍ന്ന് നില്‍ക്കുകയാണ് കോഴിക്കോട് പണിക്കര്‍ റോഡില്‍. ഒറ്റവള്ളിയില്‍ അഞ്ഞൂറിലേറെ പാഷന്‍ ഫ്രൂട്ട്. പഴുക്കുന്നതോടെ കായ്ക്ക് മഞ്ഞ നിറമാവും. ഇതോടെ കാഴ്ച കൂടുതല്‍ മനോഹരമാവുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാരും നാട്ടുകാരും. 

കടാക്കലകത്ത് ബാലന്‍ കൊയിലാണ്ടിയിലെ മകളുടെ വീട്ടില്‍ നിന്ന് കൗതുകത്തിന് ഒരു തൈ കൊണ്ട് വന്ന് നട്ടതാണ്. ചാണകവും കടലപ്പിണ്ണാക്കും വളമായി ഇട്ടു. വേനല്‍ക്കാലത്ത് ആവശ്യമായ വെള്ളവുമൊഴിച്ചു. ഒരു തവണ കായ്‍ച്ചെങ്കിലും ഇത്രയേറെ ഫലമിതാദ്യം. മത്സ്യത്തൊഴിലാളിയായ ബാലന്‍ പഴയ വല വിരിച്ച് അതിന് മുകളിലേക്കാണ് വള്ളി പടര്‍ത്തിയത്. വള്ളി വളര്‍ന്നതോടെ വലക്ക് മുകളില്‍ പന്തലുപോലെ പടര്‍ന്നു. ഒപ്പം ഞെട്ടൊന്നിന് കായ് വളര്‍ന്നതോടെ വീട്ടുമുറ്റം പച്ചപ്പ് പരന്ന് മനോഹരമായി. 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പഴമാണ് പാഷന്‍ ഫ്രൂട്ട്. രോഗപ്രതിരോധശേഷി, കണ്ണുകളുടെ ആരോഗ്യം, ചര്‍മ്മ സംരക്ഷണം എന്നിവയ്ക്ക് ഉത്തമമാണ്. മഗ്നീഷ്യം അടങ്ങിയതിനാല്‍ സ്ട്രെസ്സ് കുറക്കാനും സഹായകം. കൂടുതല്‍ നാരുകള്‍ പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം തടയാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. ഇരുമ്പ് സത്ത് അടങ്ങിയതിനാല്‍ ഹീമോ​ഗ്ലോബിന്‍റെ അളവ് കൂട്ടാനും പാഷന്‍ ഫ്രൂട്ട് ഉത്തമമാണ്. 

വേനല്‍ക്കാല വിപണിയിലെ മുഖ്യപാനീയം കൂടിയാണ് പാഷന്‍ ഫ്രൂട്ട്. എളുപ്പം നട്ടുവളര്‍ത്താമെന്നതാണ് പാഷന്‍ ഫ്രൂട്ടിന്‍റെ പെട്ടെന്നുള്ള പ്രചാരണത്തിന് പ്രധാന കാരണം. വള്ളി പടര്‍ത്താനൊരിടമുണ്ടെങ്കില്‍ കൂടുതല്‍ സ്ഥലമില്ലാതെ പാഷന്‍ ഫ്രൂട്ട് കൃഷി തുടങ്ങാം. ഇനി വൈകണ്ട, ഒരു കൈനോക്കിക്കോളൂ.