Asianet News MalayalamAsianet News Malayalam

ടെറസ് നിറയെ പച്ചക്കറികൾ, അഞ്ചിനം മാങ്ങകളടക്കം പഴവർ​ഗങ്ങളും

വെണ്ട, വഴുതന, തക്കാളി, ഇലക്കറികൾ, വെള്ളരി തുടങ്ങി സീസണലായിട്ടുള്ള പച്ചക്കറികൾ നട്ടുവളർത്തി കൊണ്ടാണ് എലിസബത്ത് തന്റെ തോട്ടം തുടങ്ങിയത്. ഇത് വിജയമായി. അതോടെ ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി അപൂർവം പച്ചക്കറികൾ മാത്രം കടയിൽ നിന്നും വാങ്ങിയാൽ മതി എന്നായി.

vegetables and fruits from terrace garden
Author
First Published Aug 5, 2022, 8:29 AM IST

ലോക്ക് ഡൗൺ കാലത്ത് നമ്മിൽ പലരും പച്ചക്കറി കൃഷിയിലേക്കും മറ്റും തിരിഞ്ഞിരുന്നു അല്ലേ? അതുപോലെ തന്നെയാണ് എലിസബത്ത് കോട്ടയും. 2020 -ലെ ലോക്ക്ഡൗൺ സമയത്താണ് അവർ ഹൈദ്രാബാദിലുള്ള തങ്ങളുടെ ഈ വീട്ടിലേക്ക് മാറുന്നത്. കൃഷിയോട് നേരത്തേ തന്നെ ഇഷ്ടമുണ്ടായിരുന്ന എലിസബത്ത് അങ്ങനെ 1200 സ്ക്വയർ ഫീറ്റ് ടെറസിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. 

ഒരു ഇടുങ്ങിയ വാടകവീട്ടിലായിരുന്നു അതുവരെ തങ്ങളുടെ താമസം. എന്നാൽ, സ്വന്തമായി നല്ലൊരു വീട്ടിലേക്ക് മാറിയപ്പോൾ താൻ ഒരു ടെറസ് ​ഗാർഡനുള്ള സ്ഥലം കണ്ടെത്തി. ലോക്ക്ഡൗൺ വന്നപ്പോൾ മറ്റ് തിരക്കുകൾക്ക് പെട്ടെന്ന് ഒരു അവസാനവുമായി. അങ്ങനെ കൂടുതൽ നേരവും കൃഷി നോക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് 47 -കാരിയായ എലിസബത്ത് പറയുന്നു. 

കടകളിൽ നിന്നും വാങ്ങുന്ന പഴങ്ങൾ ആരോ​ഗ്യം നശിപ്പിക്കുമെന്നും നാവിന്റെ രുചി കുറക്കുമെന്നും എലിസബത്ത് വിശ്വസിക്കുന്നു. അങ്ങനെ കെമിക്കലുകളില്ലാത്ത പഴങ്ങൾ കുട്ടികൾക്ക് നൽകാനും അതിന്റെ യഥാർത്ഥ രുചി അവരെ അറിയിക്കാനും വേണ്ടിയാണ് അവർ പഴ വർ​ഗങ്ങൾ നട്ടുവളർത്താൻ തീരുമാനിക്കുന്നത്. അതിന്റെ ഭാ​ഗമായി മുന്തിരി, ചിക്കു, ആപ്പിൾ, നാരങ്ങ, പഴം, തണ്ണിമത്തൻ, കൈതച്ചക്ക തുടങ്ങി പല പഴ വർ​ഗങ്ങളും നട്ടു വളർത്തി. അതിനൊപ്പം തന്നെ അഞ്ച് തരത്തിലുള്ള മാങ്ങയും ഇവിടെ ഉണ്ട്. 

വെണ്ട, വഴുതന, തക്കാളി, ഇലക്കറികൾ, വെള്ളരി തുടങ്ങി സീസണലായിട്ടുള്ള പച്ചക്കറികൾ നട്ടുവളർത്തി കൊണ്ടാണ് എലിസബത്ത് തന്റെ തോട്ടം തുടങ്ങിയത്. ഇത് വിജയമായി. അതോടെ ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി അപൂർവം പച്ചക്കറികൾ മാത്രം കടയിൽ നിന്നും വാങ്ങിയാൽ മതി എന്നായി. ആ ആത്മവിശ്വാസത്തിൽ നിന്നുമാണ് പഴങ്ങൾ കൂടി നട്ടുവളർത്താൻ ആരംഭിക്കുന്നത്. 

കൃത്യമായ പോട്ടിങ്ങ് മിശ്രിതമാണ് തന്റെ കൃഷി വിജയിക്കാനുള്ള പ്രധാന കാരണം എന്നും എലിസബത്ത് പറയുന്നു. വിളവെടുക്കുന്ന പച്ചക്കറികളും പഴങ്ങളും വീട്ടിലെ ആവശ്യത്തിന് ഉപയോ​ഗിക്കും. ബാക്കി വരുന്നവ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകും. ഇതുവരെ കച്ചവടം നടത്തിയിട്ടില്ല എങ്കിലും അങ്ങനെ ഒരു ആലോചനയും എലിസബത്തിനുണ്ട്. അതുവഴി ജൈവ കൃഷി തുടങ്ങണം എന്ന് ആ​ഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാത്ത ആളുകളുണ്ട്. അവർക്ക് പഴങ്ങളും പച്ചക്കറികളും നൽകാം എന്നാണ് കരുതുന്നത്. 

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

Follow Us:
Download App:
  • android
  • ios