കൊവിഡില്‍ ഞെട്ടി ഇന്ത്യ; 24 മണിക്കൂറില്‍ 60 മരണം, 1463 പുതിയ കേസുകൾ | LIVE

24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 1463 പുതിയ കേസുകൾ. 60 മരണം, ഇതാദ്യമായിട്ടാണ് 24 മണിക്കൂറിനിടെ ഇത്രയും മരണം റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലാകട്ടെ 13 പേര്‍ക്ക് കൂടി രോഗമുക്തി. 13 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

6:30 PM

24 മണിക്കൂറിനിടെ രാജ്യത്ത് 60 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 1463 പുതിയ കേസുകൾ. 60 മരണം, ഇതാദ്യമായിട്ടാണ് 24 മണിക്കൂറിനിടെ ഇത്രയും മരണം റിപ്പോർട്ട് ചെയ്യുന്നത്. 

6:25 PM

കർണാടകത്തിൽ ഇന്ന് 9 പേർക്ക് കൊവിഡ്

കർണാടകത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേർക്ക് രോഗം ഭേദമായി.

6:46 PM

രാജസ്ഥാനില്‍ കുടുങ്ങി 40 മലയാളി വിദ്യാർത്ഥികള്‍

കൊവിഡ് ലോക്ക്ഡൌണില് രാജസ്ഥാനില് കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 40 മലയാളി വിദ്യാർത്ഥികളാണ് രാജസ്ഥാനിലെ കോട്ടയില് ഉള്ളത്. ഇവരെ നാട്ടിലെത്തിക്കാന് സൌകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപി മുഖ്യമന്ത്രിക്ക് കത്തെഴുതി

6:36 PM

ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ മതില്‍കെട്ടി തമിഴ്‌നാട്

ആന്ധ്രപ്രദേശ് ജില്ലയായ ചിറ്റൂരുമായി അതിര്‍ത്തി പങ്കിടുന്ന റോഡില്‍ മതില്‍കെട്ടി തമിഴ്‌നാട്. കൊവിഡ് വ്യാപനം തടയുന്നതിനായി ഇരു സംസ്ഥാനത്തേക്കും ആളുകള്‍ വരുന്നതും പോകുന്നതും തടയാനാണ് റോഡിന് കുറുകെ വെല്ലൂര്‍ ജില്ലാ അധികൃതര്‍ മതില്‍ നിര്‍മിച്ചത്. അതേസമയം, ചിറ്റൂര്‍ ജില്ലാ അധികൃതരുമായ ആന്ധ്ര സര്‍ക്കാറുമായോ കൂടിയാലോചിക്കാതെയാണ് തമിഴ്‌നാട് മതില്‍ കെട്ടയതെന്നും അടിയന്തര സാഹചര്യങ്ങളില്‍ യാത്ര അനുവദിക്കണമെന്നുമുള്ള പ്രോട്ടോക്കോളിന്റെ ലംഘനമാണ് തമിഴ്‌നാട് നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു. അഞ്ചടിയോളം ഉയരത്തിലാണ് മതില്‍ നിര്‍മിച്ചത്. 

6:26 PM

രജിസ്റ്റര്‍ ചെയ്തത് രണ്ട് ലക്ഷത്തിലധികം പ്രവാസികള്‍

തിരിച്ചുവരാനാഗ്രഹിക്കുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സൈറ്റില്‍ ഇതുവരെ 2,02,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പ്രവാസികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും മടങ്ങാനാഗ്രഹിക്കുന്നവര്‍ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

6:16 PM

കൊവിഡ് ബാധിതരുടെ വിവരം ചോർന്ന സംഭവം; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കാസർകോട് കൊവിഡ് രോഗബാധിതരുടെ വിവരങ്ങള് ചോർന്ന സംഭവത്തില് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊവിഡ് രോഗം ഭേദമായവരുടെ വിവരം പുറത്തുപോകുന്നത് വലിയ പ്രശ്നമല്ല. രോഗം ഭേദമായവർക്ക് എന്ത് ചികിത്സയാണ് പിന്നീട് കൊടുക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തില് നടപടിയെടുക്കണമെന്ന് ഡിജിപിക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്കിയെന്നും വിവരമുണ്ട്. 

6:06 PM

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് വി ഡി സതീശന്‍

കൊവിഡ് രോഗമുക്തി നേടിയവരുടെയും ക്വാറന്റൈനില്‍ കിടന്നവരുടെ വിവരങ്ങള്‍ സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കും സ്വകാര്യ ഐടി കമ്പനികള്‍ക്കും ചോര്‍ന്നുകിട്ടിയെന്ന  വാര്‍ത്ത അതീവ ഗുരുതരമാണെന്ന് വി ഡി  സതീശന്‍ എം എല്‍ എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലര്‍ കമ്പനിയുടെയും മാത്രം കൈവശമുള്ള അതീവ രഹസ്യ വിവരങ്ങളാണ്  ഇത്തരത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിരിക്കുന്നത്. സ്വകാര്യവിവരങ്ങള്‍ വിവിധ തരത്തിലുള്ള മരുന്ന് കമ്പനികള്‍, സ്വകാര്യ ആശുപത്രികള്‍ അടക്കം മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് തുടക്കം മുതല്‍ തന്നെ പ്രതിപക്ഷം ആശങ്ക ഉന്നയിച്ചിരുന്നു.

5:28 PM

മാസ്ക് ഉപയോഗം നിർബന്ധം

ഇടുക്കിയിൽ ചിലയിടത്ത് മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് പോകുന്നുണ്ട്. തിരുത്താൻ വേണ്ട നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് ചരക്ക് നീക്കം സാധാരണ നിലയിലായി. 2464 ട്രക്കുകൾ ഇന്നലെ വന്നു. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ 1207 കമ്യൂണിറ്റി നഴ്സുമാർ പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ ചെന്നാണ് ഇവർ സേവനം നൽകുന്നത്.

5:25 PM

കേന്ദ്രത്തോട് പ്രത്യേക ഫണ്ട് ആവശ്യപ്പെടും

പ്രവാസികളെ പുനരധിവസിപ്പിക്കാൻ പ്രത്യേക ഫണ്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തിരികെ വരുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാഭ്യാസത്തിന് സൗകരഹ്യം ഒരുക്കും. നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ പേരെയും പരിശോധിക്കും. ഇക്കാര്യം ഇന്നലത്തെ വീഡിയോ കോൺഫറൻസിൽ പറഞ്ഞു.

5:20 PM

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ സഹായിക്കണം

പല സംസ്ഥാനങ്ങളിലും നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ട്. പലരും വിഷമകരമായ അവസ്ഥയിലാണ്. ഭക്ഷണം കൃത്യമായി കിട്ടുന്നില്ല. നേരത്തെ താമസിച്ച ഹോട്ടലുകളിൽ നിന്ന് ഇറങ്ങി വന്നവരുണ്ട്. അത്തരക്കാരെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരും. ഇതിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും.

Read more at: അന്യസംസ്ഥാനങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങളില്‍ ഇടപെടണം, തൊഴില്‍ നഷ്ടമായവരെ സഹായിക്കണം: മുഖ്യമന്ത്രി...

5:15 PM

വരുമാന സഹായ പദ്ധതി വേണം

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ദേശീയ തലത്തിൽ വരുമാന സഹായ പദ്ധതി വേണം. ലോക്ക് ഡൗൺ ബാധിച്ച ചെറുകിട വ്യാപാരികൾക്ക് രണ്ട് മുതൽ അഞ്ച് ലക്ഷം വരെ വായ്പ അനുവദിക്കണം. ഇതിന്‍റെ പലിശ കേന്ദ്രം വഹിക്കണം.

5:13 PM

അതിഥി തൊഴിലാളികൾക്കായി ട്രെയിൻ അനുവദിക്കണം

സംസ്ഥാനത്ത് നാല് ലക്ഷം അതിഥി തൊഴിലാളികളുണ്ട്. ഇവരെ ഘട്ടംഘട്ടമായി തിരികെ അവരുടെ നാട്ടിലെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണം, ക്വാറന്‍റീൻ ഉറപ്പാക്കണം, നഴ്സുമാരുടെ പ്രശ്നങ്ങൾ സംസ്ഥാന മുഖ്യമന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തി. പ്രധാനമന്ത്രിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണം.

5:09 PM

പ്രവാസികളെ സഹായിക്കണം

പ്രവാസികളിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് തിരികെ വരണം. സ്വന്തമായി വിമാന യാത്രാക്കൂലി വഹിക്കാൻ ബുദ്ധിമുട്ടുള്ളവരുടേത് കേന്ദ്രം വഹിക്കണമെന്ന് അഭ്യർത്ഥിച്ചു.തൊഴിൽ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക പിന്തുണ വേണം. കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താവുന്ന സ്കീമുകൾ രൂപീകരിക്കണം. വിദേശത്തേക്ക് ഹ്രസ്വകാല സന്ദർശനത്തിന് പോയവരെ തിരികെ കൊണ്ടുവരാൻ പ്രഥമ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടു.

5:09 PM

പിപിഇ കിറ്റുകൾ സമാഹകരിക്കണമെന്ന് ആവശ്യപ്പെട്ടു

പിപിഇ കിറ്റുകളുടെ ആവശ്യം വർധിച്ചു. പരിശോധിക്കേണ്ടവരുടെ എണ്ണം വർധിക്കുന്നു. അതിനാൽ പിപിഇ കിറ്റിന്‍റെ സമാഹരണത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം. പ്രവാസികളിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് തിരികെ വരണം. സ്വന്തമായി വിമാന യാത്രാക്കൂലി വഹിക്കാൻ ബുദ്ധിമുട്ടുള്ളവരുടേത് കേന്ദ്രം വഹിക്കണമെന്ന് അഭ്യർത്ഥിച്ചു.

5:07 PM

അന്തർ ജില്ലാ- അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണം

തൊട്ടുമുൻപത്തെ ആഴ്ചയിൽ കൊവിഡ് 19 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടം, പൊതുഗതാഗതം നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചു ലോക്ക് ഡൗൺ തുടരാം എന്ന് നിർദ്ദേശിച്ചു. അന്തർ ജില്ലാ- അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണം

5:07 PM

കേരളത്തിന്‍റെ അഭിപ്രായങ്ങൾ നേരത്തേ അറിയിച്ചു

ഇന്ന് മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. കേരളത്തിന്‍റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ഇന്നലെതന്നെ അറിയിച്ചു. കേന്ദ്രസർക്കാരിന്‍റെ മാനദണ്ഡം അനുസരിച്ച് ലോക്ക് ഡൗണിൽ ചില ഇളവ് വരുത്തി. ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധാപൂർവം തീരുമാനിക്കണം എന്നും സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 15 വരെ ഭാഗിക ലോക്ക് ഡൗൺ തുടരണം എന്നാണ് ആവശ്യം

5:04 PM

തിരുവനന്തപുരത്ത് ഇനിയാരും ചികിത്സയിലില്ല

തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന അവസാനത്തെ രോഗിക്ക് കൂടി അസുഖം ഭേദമായി. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ ആരും ചികിത്സയിലില്ല.

Read more at: കേരളത്തിന് ആശ്വാസ വാര്‍ത്ത; നാല് ജില്ലകളില്‍ കൊവിഡ് രോഗികളില്ല ...

5:04 PM

പരിശോധനകൾ വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് ഇത് വരെ  481 പേർക്ക് രോഗം സ്ഥിരീകരിച്ചു. 123 പേർ ചികിത്സയിലാണ്. 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19812 പേർ വീടുകളിലാണ്. 489 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 104 പേർ ആശുപത്രിയിലായി. 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 22537 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യപ്രവർത്തകർ, അഥിതി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ പരിശോധിച്ചു. 611 സാമ്പിളുകൾ ഇതിൽ നെഗറ്റീവായി. കൊവിഡ് പരിശോധന വ്യാപകമാക്കും. 3056 സാമ്പിളുകൾ പരിശോധിച്ചു.

5:03 PM

കോട്ടയവും ഇടുക്കിയും റെഡ് സോണിൽ

രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോട്ടയത്തെയും ഇടുക്കിയെയും റെഡ് സോണിൽ ഉൾപ്പെടുത്തി. 

5:00 PM

13 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായതും 132 പേർക്ക്. കണ്ണൂർ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. 

5:00 PM

സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ആറ് പേർക്കും, ഇടുക്കിയിൽ നാല് പേർക്കും, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നരാണ്. ഒരാൾക്ക് എങ്ങനെയാണ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

Read more at:  കേരളത്തിൽ 358 പേര്‍ക്ക് രോഗം മാറി; ചികിത്സയില്‍ 123 പേര്‍, രണ്ട് ജില്ലകൾ കൂടി റെഡ് സോണിലേക്ക് ...

4:50 PM

എറണാകുളം - കോട്ടയം ജില്ലാ അതിർത്തി അടക്കും

എറണാകുളം - കോട്ടയം ജില്ലാ അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല.

4:45 PM

എറണാകുളം ജില്ലയിലെ മാർക്കറ്റുകളിൽ ഏകീകൃത പ്രോട്ടോകോൾ

എറണാകുളം ജില്ലയിലെ മാർക്കറ്റുകളിൽ ഏകീകൃത പ്രോട്ടോകോൾ. മാർക്കറ്റുകളിലേക്ക് വരുന്ന ഡ്രൈവർമാർ മറ്റുള്ളവരുമായി ഇടപഴകാതിരിക്കാനുള്ള ക്രമീകരണം നടത്തും. മാർക്കറ്റിൽ വഴിയോര കച്ചവടം അനുവദിക്കില്ല. വഴിയോര കച്ചവടക്കാരെ താത്‌കാലികമായി  മറൈൻ ഡ്രൈവിലേക്ക് മാറ്റുന്നത് പരിഗണിക്കും. കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് നടപടി. കോട്ടയം ജില്ലയിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്കു വരുന്നവരെ മാത്രം കടത്തി വിടും. കോട്ടയവുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ജില്ലയിലെ മാർകറ്റുകളിലേക്ക് വരുന്ന ലോറി ഡ്രൈവർമാരുടെ വിവരങ്ങൾ ജില്ലാ അതിർത്തിയിൽ വെച്ച് തന്നെ ശേഖരിക്കും. അവർ പോകുന്ന മാർക്കറ്റിനു സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വിവരം നൽകും.

4:30 PM

എറണാകുളത്ത് ഇനി ചികിത്സയിലുള്ളത് ഒരാൾ മാത്രം

എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളത് ഒരാൾ മാത്രം. 36 ദിവസം ആയി ചികിത്സയിൽ ഉണ്ടായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. വീട്ടിൽ നിരീക്ഷണത്തിൽ ഉള്ളത് 442 പേർ ആശുപത്രിയിൽ 20 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

4:10 PM

ലോക്ക് ഡൗൺ ഉടൻ പിൻവലിക്കരുതെന്ന് ഐഎംഎ

ലോക്ക് ഡൗൺ ഉടൻ പിൻവലിക്കരുതെന്ന് ഐഎംഎ. രണ്ടാഴ്ച കൂടി നിയന്ത്രണങ്ങൾ നീട്ടണമെന്നാണ് ഐഎംഎ നിർദ്ദേശം. ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടത് ആശങ്ക ജനകമായ സാഹചര്യമാണെന്നും സ്വകാര്യ മേഖലയിലും പരിശോധന വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

4:00 PM

ചൈനീസ് കിറ്റുകൾ ഉപയോഗിക്കേണ്ടെന്ന് കേന്ദ്രം

കൊവിഡ് പരിശോധനയ്ക്കായി ചൈനീസ് കിറ്റുകൾ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. രണ്ട് കമ്പനികളുടെ കിറ്റുകൾ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. ഗ്വാൻഷു വോണ്ട്ഫോ ബയോടെക്, ഷുഹായ് ലിവ്സോൺ ഡയഗനോസിസ് എന്നീ കമ്പനികളുടെ കിറ്റുകൾ പരിശോധനയ്ക്കായി ഉപയോഗിക്കരുത്. കിറ്റുകൾക്ക് നിലവാരമില്ലാത്തതാണെന്ന് ഐസിഎംആർ കണ്ടെത്തി

2:30 PM

മലപ്പുറം ജില്ലയിലെ അവസാന രോഗിക്കും കൊവിഡ് ഭേദമായി

മലപ്പുറം ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞ അവസാന രോഗിയുടെ ഫലവും നെഗറ്റീവ്. ഇതോടെ നിലവിൽ ജില്ലയിൽ ആരും പോസിറ്റീവ് ഇല്ല. 

2:20 PM

അന്തർ സംസ്ഥാന യാത്രക്കുള്ള മാർഗ നിർദേശം തയ്യാറാക്കി ഗതാഗത വകുപ്പ്

അന്തർ സംസ്ഥാന യാത്രക്കുള്ള മാർഗ നിർദേശം തയ്യാറാക്കി ഗതാഗത വകുപ്പ്. അതിർത്തി കടന്നെത്താൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം ഒരു ദിവസം നിശ്ചിത ആളുകൾ മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കൂ. പ്രവേശനം മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള ചെക്ക് പോസ്റ്റുകൾ വഴിയായിരിക്കും. പ്രവേശനം രാവിലെ എട്ടിനും 11 നും ഇടയിൽ മാത്രം. അതിർത്തി കടന്നെത്താൻ സ്വന്തം വാഹനത്തിൽ വരാം. കേന്ദ്രം അനുവദിച്ചാൽ അന്തർസംസ്ഥാന ബസ് സർവീസിലും, ബസിൽ സാമൂഹിക അകലം നിർബന്ധം, എസി പാടില്ല, മാസ്ക് നിർബന്ധം

2:15 PM

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് പരാമർശിച്ച് പ്രധാനമന്ത്രി

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് പരാമർശിച്ച് പ്രധാനമന്ത്രി. പ്രവാസികൾക്ക് അസൗകര്യം ഉണ്ടാക്കാതെ വേണം ഇത് നടപ്പാക്കാനെന്നും പ്രവാസികളുടെ കുടുംബങ്ങൾക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി.

2:15 PM

കനിക കപ്പൂറിന് ചോദ്യം ചെയ്യൽ നോട്ടീസ്

ഗായിക കനിക കപൂറിനോട് ഈ മാസം 30ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ യുപി പൊലീസ് നോട്ടീസ് നൽകി. യാത്ര വിവരം മറച്ച് വച്ച് പാർട്ടി നടത്തിയതിന് കനികക്കെതിരെ കേസ് എടുത്തിരുന്നു. ഇവർ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

2:05 PM

പൂനെയിലും ഡാറ്റാ ചോർച്ച

പൂനെ കോർപ്പറേഷൻ തയാറാക്കിയ കൊവിഡ് രോഗികളുടെ ഡാറ്റാ മാപ്പ് ചോർന്നു. രോഗികളുടെ പേരും, ആരോഗ്യസ്ഥിതിയും അടക്കം വിവരങ്ങൾ പുറത്തായി. വിവരങ്ങളിലേക്കുള്ള ലിങ്ക് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ലിങ്ക് നിലവിൽ ലഭ്യമല്ല. ഡീആക്ടിവേറ്റ് ചെയ്തു.

2:00 PM

മലയാളി വിദ്യാർത്ഥികളെ തിരികെ എത്തിക്കണമെന്ന് ആവശ്യം

രാജസ്ഥാനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ തിരികെ എത്തിക്കണമെന്ന് ആവശ്യം. രാജസ്ഥാനിലെ കോട്ടയിലുള്ളത് 40 മലയാളികൾ വിദ്യാർത്ഥികൾ. വിവരശേഖരണം കേരള സർക്കാർ നടത്തിയെങ്കിലും തിരികെ കൊണ്ടുവരാൻ നടപടിയായില്ല. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ തിരികെ കൊണ്ടു പോയ സാഹചര്യത്തിൽ നടപടി വേഗത്തിലാക്കണമെന്ന് വിദ്യാർത്ഥികൾ.

1:10 PM

ലോക്ക്ഡൗൺ ഒരു മാസം നീട്ടണമെന്ന് ഒഡീഷ

ലോക്ക്ഡൗൺ ഒരു മാസം നീട്ടണമെന്ന് ഒഡീഷ

1:00 PM

തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി

തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി. 

12:55 PM

കോട്ടയത്ത് മൂന്ന് ദിവസം കർശന നിയന്ത്രണം

കോട്ടയം ജില്ലയിൽ മൂന്ന് ദിവസത്തേക്ക് അവശ്യസർവ്വീസുകൾ മാത്രം. ഇന്ന് 200 സ്രവ സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയക്കും ഇന്നലെ 122 സാംപിളുകൾ അയച്ചു. 

12:55 PM

കാസർകോട് രോഗികളുടെ വിവര ചോർച്ചയിൽ വിശദമായ അന്വേഷണം

കാസർകോട് ജില്ലയിൽ കൊവിഡ് ‌രോഗികളുടെ ഡാറ്റ ചോർന്നുവെന്ന മാധ്യമ വാർത്തകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) അറിയിച്ചു. കൊവിഡ് രോഗികളിൽ നിന്നോ രോഗമുക്തരായവരിൽ നിന്നോ ഇതു സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ മാധ്യമവാർത്തകളുടെ നിജസ്ഥിതി അറിയുന്നതിനാണ് അന്വേഷണത്തിന് അഭ്യർത്ഥിച്ചിരിക്കുന്നതെന്ന് ഡിഎംഒ അറിയിച്ചു.

12:55 PM

കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

മാധ്യമസ്ഥാപനങ്ങളിലെ പിരിച്ചുവിടലും ശമ്പളം വെട്ടികുറക്കലും സംബന്ധിച്ച് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദില്ലി യൂണിയൻ ഓഫ് ജേർണലിസ്റ്റ് ഉൾപ്പടെയുള്ള സംഘടനകളാണ് ഹർജി നൽകിയത്. 

12:50 PM

കോട്ടയത്ത് കർശന നിയന്ത്രണങ്ങൾ

കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി പി തിലോത്തമൻ.  ജില്ലയിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്നും കൂടുതൽ റാൻഡം ടെസ്റ്റുകൾ വേഗത്തിൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മാസ്കുകൾ ധരിക്കാതെ ആരും പുറത്തിറങ്ങരുത്. കോട്ടയത്ത് സമൂഹ വ്യാപനമില്ലെന്നും മന്ത്രി. മെയ് 3 വരെ ജില്ലയിൽ നിയന്ത്രണം വേണം

12:40 PM

ദില്ലിയിൽ നിന്ന് തിരിച്ചയച്ച മൃതദേഹങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി

നേരത്തെ ദില്ലി എയർപോർട്ടിൽ നിന്ന് തിരിച്ചയച്ച യുഎഇയിൽ നിന്നെത്തിയ മൂന്ന് മൃതദേഹങ്ങൾ തിരിച്ച് ഇന്ത്യയിലെത്തിച്ചു. 

12:40 PM

കൊവിഡ് മുതലെടുത്ത് കൊള്ളലാഭം ഉണ്ടാക്കാൻ ശ്രമമെന്ന് രാഹുൽ ഗാന്ധി

കൊവിഡ് മുതലെടുത്ത് കൊള്ളലാഭം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് രാഹുൽ ഗാന്ധി. ഇത്തരക്കാർക്കെതിരെ പ്രധാനമന്ത്രി നടപടി എടുക്കണം എന്നും രാഹുൽ ഗാന്ധി

जब समूचा देश आपदा से लड़ रहा है, तब भी कुछ लोग अनुचित मुनाफ़ा कमाने से नहीं चूकते। इस भ्रष्ट मानसिकता पे शर्म आती है, घिन आती है। हम PM से माँग करते हैं कि इन मुनाफ़ाख़ोरों पर जल्द ही कड़ी कार्यवाही की जाए।देश उन्हें कभी माफ़ नहीं करेगा। https://t.co/t7Ff3KQM96

— Rahul Gandhi (@RahulGandhi)

12:35 PM

കൊവിഡ് ബാധിച്ച എംഎൽഎ രോഗമുക്തനായി

അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖേദ്വാല രോഗമുക്തനായി. ഇദ്ദേഹത്തോടൊപ്പം യോഗത്തിൽ പങ്കെടുത്തതിനെ തുടർന്ന് മുഖ്യമന്ത്രി അടക്കം ക്വാറൻ്റീനിൽ പോയിരുന്നു

12:25 PM

തമിഴ്നാട്ടിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി ആംബുലൻസുകൾ പിടിച്ചിട്ടു

തമിഴ്നാട്ടിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകാൻ അവശ്യ സർവ്വീസുകൾ പിടിച്ചിട്ടു. ആംബുലൻസുകൾ ഉൾപ്പടെ തടഞ്ഞിട്ടത് 20 മിനിറ്റോളം. 

12:20 PM

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച വാർഡുകളിൽ ഡബിൾ ലോക്ക് ഡൗൺ

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച വാർഡുകളിൽ ഡബിൾ ലോക്ക് ഡൗൺ. അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകും. രോഗം സ്ഥിരീകരിച്ച ഇരട്ടയാർ പഞ്ചായത്തിലെ നത്തുകല്ലിനോട് ചേർന്ന കട്ടപ്പന നഗരസഭയിലെ 3 വാർഡുകളിലും ലോക്ക് ഡൗൺ. പുതിയ കേസുകൾ ഒന്നും വലിയ ആശങ്കപ്പെടുത്തുന്നതല്ലെന്നും കളക്ടർ.

11:55 AM

ലോക്ക്ഡൗൺ കേസുകൾ പിടിച്ചുനിറുത്തിയെന്ന് പ്രധാനമന്ത്രി

ലോക്ക്ഡൗൺ ഇന്ത്യയിലെ കേസുകൾ പിടിച്ചുനിറുത്തിയെന്ന് പ്രധാനമന്ത്രി. എല്ലാ അന്താരാഷ്ട്ര ഏജൻസികൾക്കും ഈ നിലപാടെന്ന് നരേന്ദ്ര മോദി. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശം കർശനമായി പാലിക്കണമെന്ന് അമിത് ഷാ. പരമാവധി ഇളവുകൾ ഇതിനകം കേന്ദ്രം നല്കിയെന്നും അമിത് ഷാ. 

11:50 AM

കൊവിഡ് സംശയിച്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ച മലയാളി മരിച്ചു

കൊവിഡ് സംശയിച്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ച മലയാളി മരിച്ചു. നവിമുംബൈയിലെ ഉൾവയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി വിമലയാണ് മരിച്ചത്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. നവിമുംബൈയിലെ 5 ആശുപത്രികളിൽ കൊവിഡ് പരിശോധനാഫലം ഇല്ലാത്തതിനാൽ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. കൊവിഡ് ഫലം നെഗറ്റീവെന്ന് മലയാളി സംഘടനാ പ്രവർത്തകർ. 

11:40 AM

വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ച് ജില്ലാ കളക്ടർ

കൊവിഡ് 19 രോഗികളുടെ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ച് കണ്ണൂർ ജില്ലാ കളക്ടർ. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്ന് ജില്ലാ ഭരണകൂടം. രോഗികളുടെ വിവരങ്ങളങ്ങിയ വെബ് ലിങ്ക് തയ്യാറാക്കിയപ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും പൊലീസിൻ്റെ വീഴ്ചയെ കുറിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

11:25 AM

കണ്ണൂരിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ പുറത്ത്

കണ്ണൂരിലെ കൊവിഡ് രോഗികളുടെ വിവരങ്ങളും പുറത്തായി. ചോർന്നത് പൊലിസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഗൂഗിൾ മാപ്പ് ലിങ്കിൽ നിന്ന്. ലിങ്ക് തയ്യാറാക്കിയത് കണ്ണൂർ സൈബർ സെൽ വിഭാഗം. രോഗികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. ലിങ്ക് ഇന്ന് രാവിലെ ഡിലിറ്റ് ചെയ്തു. ചോർന്നത് എങ്ങനെയെന്ന് അന്വേഷിക്കുകയാണെന്ന് സൈബർ സെൽ. 

10:45 AM

കേരളത്തിൽ മാധ്യമപ്രവർത്തകരെ ഇന്ന് മുതൽ പരിശോധിച്ച് തുടങ്ങും

സംസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ സാമ്പിൾ ശേഖരണത്തിന് ഇന്ന് തുടക്കം. കാസർകോട് ഇന്ന് 20 മാധ്യമ പ്രവർത്തകരുടെ സാമ്പിൾ ശേഖരിക്കും. 

10:35 AM

കോട്ടയത്തെ രോഗിയുടെ ബന്ധുക്കൾക്ക് കൊവിഡില്ല

കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയുടെ  ഭാര്യ, രണ്ടു മക്കള്‍, ഭാര്യാസഹോദരന്‍ എന്നിവരുടെയും കൂടെ ജോലി ചെയ്തിരുന്ന മൂന്നു തൊഴിലാളികളുടെയും  സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്. 

10:10 AM

ബെംഗളുരുവിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു

ബെംഗളുരുവിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയുടെ എക്സിറ്റ് വിൻഡോ വഴി ചാടിയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. 

Read more at:  ബംഗളുരുവിൽ കൊവിഡ് രോഗി ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു ...

10:05 AM

പ്രധാനമന്ത്രിയുടെ യോഗം തുടങ്ങി

ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച തുടങ്ങി, 
 
10:05 AM

ആന്ധ്ര പ്രദേശുമായുള്ള അതിർത്തി റോഡുകൾ തമിഴ്നാട് മതിൽകെട്ടി അടച്ചു

ആന്ധ്ര പ്രദേശുമായുള്ള അതിർത്തി റോഡുകൾ തമിഴ്നാട് മതിൽകെട്ടി അടച്ചു. വെല്ലൂർ അതിർത്തിയിൽ ആണ് മതിൽ കെട്ടിയത്.

Read more at: ആന്ധ്ര പ്രദേശുമായുള്ള അതിർത്തി റോഡുകൾ തമിഴ്നാട് മതിൽകെട്ടി അടച്ചു ...

10:02 AM

മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല

ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. വീഡിയോ കോൺഫറൻസിൽ ചീഫ് സെക്രട്ടറിയാണ് കേരളത്തെ പ്രതിനിധീകരിക്കുക. എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ലാത്തതിനാലാണ് തീരുമാനം. കഴിഞ്ഞ യോഗത്തിൽ മുഖ്യമന്ത്രിയ്ക്ക് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. 

10:00 AM

ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രം പിൻവലിച്ചാൽ മതി എന്ന് കേരളം

ലോക്ക് ഡൗൺ നിയന്ത്രണം ഘട്ടം ഘട്ടമായി മാത്രം പിൻവലിച്ചാൽ മതി എന്നു കേരളം.നിഅമിത് ഷായുമായുള്ള ഫോൺ സംഭാഷണത്തിൽ ആണ്  മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. 

10:00 AM

ആശങ്ക വേണ്ട, ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായ ആരോ​ഗ്യപ്രവ‍ർത്തകരുടെ സുരക്ഷയിൽ അതീവജാ​ഗ്രതയാണ് സ‍ർക്കാർ പാലിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാ സൗകര്യവും നൽകിയാണ് അവരെ സ‍ർക്കാർ ചികിത്സിക്കുന്നത്. ഈ അടുത്ത ദിവസങ്ങളിൽ രണ്ട്,മൂന്ന് ആരോ​ഗ്യപ്രവർത്തകർക്ക് രോ​ഗമുണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണവും നിർദേശവും താഴെത്തട്ടിൽ നൽകുമെന്നും ആരോഗ്യമന്ത്രി.
.

9:30 AM

ആരോ​ഗ്യമന്ത്രി ഹർഷവർധന്‍റെ ഓഫീസ് ​ഗാർഡിന് കൊവിഡ് 19

കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോക്ടർ ഹർഷവർധന്‍റെ ഓഫീസ് ​ഗാർഡിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ദില്ലി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലുള്ള ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാര്‍ഡിനാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ ക്വാറന്റൈനിലാക്കുകയും ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. 

Read more at: ആരോ​ഗ്യമന്ത്രി ഹർഷവർധന്‍റെ ഓഫീസ് ​ഗാർഡിന് കൊവിഡ് 19 സ്ഥിരീകരിച്ചു ...

9:00 AM

രാജ്യത്തെ കൊവിഡ് കേസുകൾ 27000 കടന്നു

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 28000-ത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1396 പുതിയ കൊവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 48 മരണങ്ങളും സംഭവിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തു വിട്ട കണക്കുകൾ അനസുരിച്ച് രാജ്യത്താകെ 27892 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

Read more at: രാജ്യത്തെ കൊവിഡ് കേസുകൾ 27000 കടന്നു, കഴിഞ്ഞ 24 മണിക്കൂറിൽ 48 മരണങ്ങൾ ...

8:50 AM

7 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്

ദില്ലി പട് പട്ഗഞ്ച് മാക്സിൽ 7 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്. 

8:40 AM

ദില്ലിയിൽ 26 ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ്

ദില്ലിയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി രോഹിണിയിലെ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ടിലെ 29 ആരോഗ്യ പ്രവർത്തകർക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് ഡോക്ടർമാരും, 20 നഴ്സുമാരും  മൂന്ന് ശൂചീകരണ തൊഴിലാളികളും ഉൾപ്പെടുന്നു

Read more at: ദില്ലിയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ്, രോഗം ബാധിച്ചവരിൽ മലയാളികളും ...

8:15 AM

മലയാളി നഴ്സ് ജ‍ർമ്മനിയിൽ കൊവിഡ് ബാധിച്ചു മരിച്ചു

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരണപ്പെട്ടു. ജർമ്മനിയിൽ ആരോഗ്യ മേഖലയിൽ നഴ്സയി പ്രവർത്തിക്കുകയായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി പ്രിൻസി (54) ആണ്  കോവിഡ് ബാധിച്ച് മരിച്ചത്. 

Read more at: മലയാളി നഴ്സ് ജ‍ർമ്മനിയിൽ കൊവിഡ് ബാധിച്ചു മരിച്ചു ...
 
8:00 AM

കാസ‍ർകോട്ടെ കൊവിഡ് രോ​ഗികളെ വിളിച്ച് വിവരം ശേഖരിച്ചത് ബെം​ഗളൂരുവിലെ സ്വകാര്യ കമ്പനി

കാസർകോട്ടെ കോവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്ന് സൂചന. ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കമ്പനിയാണിത്.  സഞ്ജയ് റൗത് കുമാർ , തപസ്വിനി റൗത് എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥർ. ഏഷ്യാനെറ്റ് ന്യൂസാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ ഫോൺ കോളുകളിലൂടെ ശേഖരിക്കുന്ന വാർത്ത പുറത്ത് കൊണ്ടുവന്നത്.

Read more at:  കാസ‍ർകോട്ടെ കൊവിഡ് രോ​ഗികളെ വിളിച്ച് വിവരം ശേഖരിച്ചത് ബെം​ഗളൂരുവിലെ സ്വകാര്യ കമ്പനി ...

7:55 AM

ദില്ലിയിലെ ഏഴ് ആശുപത്രികളിൽ മെഡിക്കൽ ഓഡിറ്റിംഗ്

ദില്ലിയിലെ ഏഴ് ആശുപത്രികളിൽ മെഡിക്കൽ ഓഡിറ്റിംഗിന് ഉത്തരവ്. ഇതു സംബന്ധിച്ച് ശുപാർശ ദില്ലി സർക്കാർ നാഷണൽ സെൻറർ ഫോർ ഡിസിസ്സ് കൺട്രോളിന് കൈമാറി. ദില്ലി എംയിസ്, സഫ്ദർജംഗ്, ആർഎംഎൽ, മാക്സ് സാകേത്, ഇന്ദ്രപ്രസ്ഥ അപ്പോളോ, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ എന്നീ 7 ആശുപത്രികളിലാകും മെഡിക്കൽ ഓഡിറ്റ് നടക്കുക. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്നതിനെ തുടർന്നാണ് നടപടി. ആശുപത്രികളിലെ സുരക്ഷ ക്രമീകരണങ്ങൾ, കൊവിഡ് പ്രോട്ടോകോൾ ഉൾപ്പെടെ ഓഡിറ്റിംഗിന് വിധേയമാക്കും. 

Read more at: ദില്ലിയിലെ ഏഴ് ആശുപത്രികളിൽ മെഡിക്കൽ ഓഡിറ്റിംഗ്, നടപടി ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ...

7:50 AM

ലോക്ഡൗണ്‍ കാലത്ത് പൊലീസ് കമന്‍ഡോകള്‍ക്ക് പരിശീലനം

ലോക്ഡൗണ്‍ നിലനില്‍ക്കെ ,സുരക്ഷാ മുന്‍കരുതലകളെല്ലാം അവഗണിച്ച് പൊലീസ് കമന്‍ഡോകള്‍ക്ക് പരിശീലനം. ദ്രുത കര്‍മ സേനയിലെ അറുപത് പൊലീസുകാരോട് ഒരു മാസത്തെ പരിശീലനത്തിനായി അടുത്ത ഞായറാഴ്ച മലപ്പുറത്തെ സായുധ പൊലീസ് ക്യാന്പിലെത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുകയാണിവര്‍.

Read more at:  ലോക്ഡൗണ്‍ കാലത്ത് പൊലീസ് കമന്‍ഡോകള്‍ക്ക് പരിശീലനം, മലപ്പുറത്ത് എത്താന്‍ നിർദ്ദേശം ...

7:35 AM

മണിക്കൂറുകൾക്കുള്ളിൽ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 1.40 ലക്ഷം പേർ

അനിശ്ചിതത്വത്തിനൊടുവിൽ പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ ഇന്നലെ തുടങ്ങി. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ താത്പര്യമറിയിച്ചു കൊണ്ട് വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇന്ന് രാവിലെ ആറര വരെ 1.47 ലക്ഷം പേ‍‍ർ വെബ് സൈറ്റ് വഴി രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. 

Read more at: നാട്ടിലേക്ക് മടങ്ങാനായി മണിക്കൂറുകൾക്കുള്ളിൽ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 1.40 ലക്ഷം പേർ ...

7:35 AM

ദ്രുതപരിശോധന തല്ക്കാലം തുടങ്ങേണ്ടെന്ന് കേന്ദ്രം

ദ്രുതപരിശോധന തല്ക്കാലം തുടങ്ങേണ്ടെന്ന് കേന്ദ്രം. നിലവിലെ കിറ്റുകൾ ഫലപ്രദമെന്ന് കണ്ടെത്താനായില്ല. 

7:20 AM

കൊൽക്കത്തയിൽ ഒരു മലയാളി നഴ്സിന് കൊവിഡ്

കൊൽക്കത്തയിലെ നാരായണ ഹോസ്പിറ്റലിൽ ഒരു മലയാളിക്കടക്കം 5 നഴ്സസുമാർക്ക് കൊവിഡ്. 

7:00 AM

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 8000 കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8068 ആയി. ഇന്നലെ 19 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 342 ആയി. 

Read more at: മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 8000 ആയി, 1000 -ലേറെ കൊവിഡ് കേസുള്ള ഒൻപതാമത്തെ സംസ്ഥാനമായി തെലങ്കാന ...

6:30 AM

ഇടുക്കിയിലും കോട്ടയത്തും അതീവ ജാഗ്രത

ഗ്രീന്‍ സോണിലായിരുന്ന ഇടുക്കി കോട്ടയം ജില്ലകളില്‍ അപ്രതീക്ഷിതമായി കൊവിഡ് പൊസിറ്റീവ് കേസുകള്‍ കൂടിയതോടെ മേഖലയിലെങ്ങും അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. കോട്ടയം ജില്ലയിലുണ്ടായിരുന്ന ലോക്ക് ഡൗണ്‍ ഇളവുകളും ഇന്നു മുതല്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ഇന്ന് കോട്ടയത്ത് നടക്കും.

Read more at:  നാല് ദിവസം കൊണ്ട് 21 കൊവിഡ് കേസുകൾ; ഇടുക്കിയിലും കോട്ടയത്തും അതീവ ജാഗ്രത, അതിർത്തിയിൽ കർശന നിരീക്ഷ...

6:00 AM

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. 

Read more at:  ലോക്ക് ഡൗൺ നീളുമോ ? പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് ...

7:01 PM IST:

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 1463 പുതിയ കേസുകൾ. 60 മരണം, ഇതാദ്യമായിട്ടാണ് 24 മണിക്കൂറിനിടെ ഇത്രയും മരണം റിപ്പോർട്ട് ചെയ്യുന്നത്. 

7:00 PM IST:

കർണാടകത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേർക്ക് രോഗം ഭേദമായി.

6:42 PM IST:

കൊവിഡ് ലോക്ക്ഡൌണില് രാജസ്ഥാനില് കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 40 മലയാളി വിദ്യാർത്ഥികളാണ് രാജസ്ഥാനിലെ കോട്ടയില് ഉള്ളത്. ഇവരെ നാട്ടിലെത്തിക്കാന് സൌകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപി മുഖ്യമന്ത്രിക്ക് കത്തെഴുതി

6:40 PM IST:

ആന്ധ്രപ്രദേശ് ജില്ലയായ ചിറ്റൂരുമായി അതിര്‍ത്തി പങ്കിടുന്ന റോഡില്‍ മതില്‍കെട്ടി തമിഴ്‌നാട്. കൊവിഡ് വ്യാപനം തടയുന്നതിനായി ഇരു സംസ്ഥാനത്തേക്കും ആളുകള്‍ വരുന്നതും പോകുന്നതും തടയാനാണ് റോഡിന് കുറുകെ വെല്ലൂര്‍ ജില്ലാ അധികൃതര്‍ മതില്‍ നിര്‍മിച്ചത്. അതേസമയം, ചിറ്റൂര്‍ ജില്ലാ അധികൃതരുമായ ആന്ധ്ര സര്‍ക്കാറുമായോ കൂടിയാലോചിക്കാതെയാണ് തമിഴ്‌നാട് മതില്‍ കെട്ടയതെന്നും അടിയന്തര സാഹചര്യങ്ങളില്‍ യാത്ര അനുവദിക്കണമെന്നുമുള്ള പ്രോട്ടോക്കോളിന്റെ ലംഘനമാണ് തമിഴ്‌നാട് നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു. അഞ്ചടിയോളം ഉയരത്തിലാണ് മതില്‍ നിര്‍മിച്ചത്. 

6:39 PM IST:

തിരിച്ചുവരാനാഗ്രഹിക്കുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സൈറ്റില്‍ ഇതുവരെ 2,02,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പ്രവാസികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും മടങ്ങാനാഗ്രഹിക്കുന്നവര്‍ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

6:39 PM IST:

കാസർകോട് കൊവിഡ് രോഗബാധിതരുടെ വിവരങ്ങള് ചോർന്ന സംഭവത്തില് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊവിഡ് രോഗം ഭേദമായവരുടെ വിവരം പുറത്തുപോകുന്നത് വലിയ പ്രശ്നമല്ല. രോഗം ഭേദമായവർക്ക് എന്ത് ചികിത്സയാണ് പിന്നീട് കൊടുക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തില് നടപടിയെടുക്കണമെന്ന് ഡിജിപിക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്കിയെന്നും വിവരമുണ്ട്. 

6:38 PM IST:

കൊവിഡ് രോഗമുക്തി നേടിയവരുടെയും ക്വാറന്റൈനില്‍ കിടന്നവരുടെ വിവരങ്ങള്‍ സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കും സ്വകാര്യ ഐടി കമ്പനികള്‍ക്കും ചോര്‍ന്നുകിട്ടിയെന്ന  വാര്‍ത്ത അതീവ ഗുരുതരമാണെന്ന് വി ഡി  സതീശന്‍ എം എല്‍ എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലര്‍ കമ്പനിയുടെയും മാത്രം കൈവശമുള്ള അതീവ രഹസ്യ വിവരങ്ങളാണ്  ഇത്തരത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിരിക്കുന്നത്. സ്വകാര്യവിവരങ്ങള്‍ വിവിധ തരത്തിലുള്ള മരുന്ന് കമ്പനികള്‍, സ്വകാര്യ ആശുപത്രികള്‍ അടക്കം മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് തുടക്കം മുതല്‍ തന്നെ പ്രതിപക്ഷം ആശങ്ക ഉന്നയിച്ചിരുന്നു.

6:25 PM IST:

ഇടുക്കിയിൽ ചിലയിടത്ത് മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് പോകുന്നുണ്ട്. തിരുത്താൻ വേണ്ട നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് ചരക്ക് നീക്കം സാധാരണ നിലയിലായി. 2464 ട്രക്കുകൾ ഇന്നലെ വന്നു. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ 1207 കമ്യൂണിറ്റി നഴ്സുമാർ പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ ചെന്നാണ് ഇവർ സേവനം നൽകുന്നത്.

5:28 PM IST:

പ്രവാസികളെ പുനരധിവസിപ്പിക്കാൻ പ്രത്യേക ഫണ്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തിരികെ വരുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാഭ്യാസത്തിന് സൗകരഹ്യം ഒരുക്കും. നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ പേരെയും പരിശോധിക്കും. ഇക്കാര്യം ഇന്നലത്തെ വീഡിയോ കോൺഫറൻസിൽ പറഞ്ഞു.

5:45 PM IST:

പല സംസ്ഥാനങ്ങളിലും നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ട്. പലരും വിഷമകരമായ അവസ്ഥയിലാണ്. ഭക്ഷണം കൃത്യമായി കിട്ടുന്നില്ല. നേരത്തെ താമസിച്ച ഹോട്ടലുകളിൽ നിന്ന് ഇറങ്ങി വന്നവരുണ്ട്. അത്തരക്കാരെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരും. ഇതിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും.

Read more at: അന്യസംസ്ഥാനങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങളില്‍ ഇടപെടണം, തൊഴില്‍ നഷ്ടമായവരെ സഹായിക്കണം: മുഖ്യമന്ത്രി...

5:16 PM IST:

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ദേശീയ തലത്തിൽ വരുമാന സഹായ പദ്ധതി വേണം. ലോക്ക് ഡൗൺ ബാധിച്ച ചെറുകിട വ്യാപാരികൾക്ക് രണ്ട് മുതൽ അഞ്ച് ലക്ഷം വരെ വായ്പ അനുവദിക്കണം. ഇതിന്‍റെ പലിശ കേന്ദ്രം വഹിക്കണം.

5:15 PM IST:

സംസ്ഥാനത്ത് നാല് ലക്ഷം അതിഥി തൊഴിലാളികളുണ്ട്. ഇവരെ ഘട്ടംഘട്ടമായി തിരികെ അവരുടെ നാട്ടിലെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണം, ക്വാറന്‍റീൻ ഉറപ്പാക്കണം, നഴ്സുമാരുടെ പ്രശ്നങ്ങൾ സംസ്ഥാന മുഖ്യമന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തി. പ്രധാനമന്ത്രിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണം.

5:14 PM IST:

പ്രവാസികളിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് തിരികെ വരണം. സ്വന്തമായി വിമാന യാത്രാക്കൂലി വഹിക്കാൻ ബുദ്ധിമുട്ടുള്ളവരുടേത് കേന്ദ്രം വഹിക്കണമെന്ന് അഭ്യർത്ഥിച്ചു.തൊഴിൽ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക പിന്തുണ വേണം. കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താവുന്ന സ്കീമുകൾ രൂപീകരിക്കണം. വിദേശത്തേക്ക് ഹ്രസ്വകാല സന്ദർശനത്തിന് പോയവരെ തിരികെ കൊണ്ടുവരാൻ പ്രഥമ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടു.

5:10 PM IST:

പിപിഇ കിറ്റുകളുടെ ആവശ്യം വർധിച്ചു. പരിശോധിക്കേണ്ടവരുടെ എണ്ണം വർധിക്കുന്നു. അതിനാൽ പിപിഇ കിറ്റിന്‍റെ സമാഹരണത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം. പ്രവാസികളിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് തിരികെ വരണം. സ്വന്തമായി വിമാന യാത്രാക്കൂലി വഹിക്കാൻ ബുദ്ധിമുട്ടുള്ളവരുടേത് കേന്ദ്രം വഹിക്കണമെന്ന് അഭ്യർത്ഥിച്ചു.

5:08 PM IST:

തൊട്ടുമുൻപത്തെ ആഴ്ചയിൽ കൊവിഡ് 19 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടം, പൊതുഗതാഗതം നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചു ലോക്ക് ഡൗൺ തുടരാം എന്ന് നിർദ്ദേശിച്ചു. അന്തർ ജില്ലാ- അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണം

5:08 PM IST:

ഇന്ന് മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. കേരളത്തിന്‍റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ഇന്നലെതന്നെ അറിയിച്ചു. കേന്ദ്രസർക്കാരിന്‍റെ മാനദണ്ഡം അനുസരിച്ച് ലോക്ക് ഡൗണിൽ ചില ഇളവ് വരുത്തി. ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധാപൂർവം തീരുമാനിക്കണം എന്നും സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 15 വരെ ഭാഗിക ലോക്ക് ഡൗൺ തുടരണം എന്നാണ് ആവശ്യം

5:44 PM IST:

തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന അവസാനത്തെ രോഗിക്ക് കൂടി അസുഖം ഭേദമായി. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ ആരും ചികിത്സയിലില്ല.

Read more at: കേരളത്തിന് ആശ്വാസ വാര്‍ത്ത; നാല് ജില്ലകളില്‍ കൊവിഡ് രോഗികളില്ല ...

5:05 PM IST:

സംസ്ഥാനത്ത് ഇത് വരെ  481 പേർക്ക് രോഗം സ്ഥിരീകരിച്ചു. 123 പേർ ചികിത്സയിലാണ്. 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19812 പേർ വീടുകളിലാണ്. 489 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 104 പേർ ആശുപത്രിയിലായി. 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 22537 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യപ്രവർത്തകർ, അഥിതി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ പരിശോധിച്ചു. 611 സാമ്പിളുകൾ ഇതിൽ നെഗറ്റീവായി. കൊവിഡ് പരിശോധന വ്യാപകമാക്കും. 3056 സാമ്പിളുകൾ പരിശോധിച്ചു.

5:04 PM IST:

രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോട്ടയത്തെയും ഇടുക്കിയെയും റെഡ് സോണിൽ ഉൾപ്പെടുത്തി. 

5:02 PM IST:

സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായതും 132 പേർക്ക്. കണ്ണൂർ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. 

5:44 PM IST:

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ആറ് പേർക്കും, ഇടുക്കിയിൽ നാല് പേർക്കും, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നരാണ്. ഒരാൾക്ക് എങ്ങനെയാണ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

Read more at:  കേരളത്തിൽ 358 പേര്‍ക്ക് രോഗം മാറി; ചികിത്സയില്‍ 123 പേര്‍, രണ്ട് ജില്ലകൾ കൂടി റെഡ് സോണിലേക്ക് ...

4:57 PM IST:

എറണാകുളം - കോട്ടയം ജില്ലാ അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല.

4:57 PM IST:

എറണാകുളം ജില്ലയിലെ മാർക്കറ്റുകളിൽ ഏകീകൃത പ്രോട്ടോകോൾ. മാർക്കറ്റുകളിലേക്ക് വരുന്ന ഡ്രൈവർമാർ മറ്റുള്ളവരുമായി ഇടപഴകാതിരിക്കാനുള്ള ക്രമീകരണം നടത്തും. മാർക്കറ്റിൽ വഴിയോര കച്ചവടം അനുവദിക്കില്ല. വഴിയോര കച്ചവടക്കാരെ താത്‌കാലികമായി  മറൈൻ ഡ്രൈവിലേക്ക് മാറ്റുന്നത് പരിഗണിക്കും. കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് നടപടി. കോട്ടയം ജില്ലയിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്കു വരുന്നവരെ മാത്രം കടത്തി വിടും. കോട്ടയവുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ജില്ലയിലെ മാർകറ്റുകളിലേക്ക് വരുന്ന ലോറി ഡ്രൈവർമാരുടെ വിവരങ്ങൾ ജില്ലാ അതിർത്തിയിൽ വെച്ച് തന്നെ ശേഖരിക്കും. അവർ പോകുന്ന മാർക്കറ്റിനു സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വിവരം നൽകും.

4:56 PM IST:

എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളത് ഒരാൾ മാത്രം. 36 ദിവസം ആയി ചികിത്സയിൽ ഉണ്ടായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. വീട്ടിൽ നിരീക്ഷണത്തിൽ ഉള്ളത് 442 പേർ ആശുപത്രിയിൽ 20 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

4:25 PM IST:

ലോക്ക് ഡൗൺ ഉടൻ പിൻവലിക്കരുതെന്ന് ഐഎംഎ. രണ്ടാഴ്ച കൂടി നിയന്ത്രണങ്ങൾ നീട്ടണമെന്നാണ് ഐഎംഎ നിർദ്ദേശം. ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടത് ആശങ്ക ജനകമായ സാഹചര്യമാണെന്നും സ്വകാര്യ മേഖലയിലും പരിശോധന വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

4:28 PM IST:

കൊവിഡ് പരിശോധനയ്ക്കായി ചൈനീസ് കിറ്റുകൾ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. രണ്ട് കമ്പനികളുടെ കിറ്റുകൾ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. ഗ്വാൻഷു വോണ്ട്ഫോ ബയോടെക്, ഷുഹായ് ലിവ്സോൺ ഡയഗനോസിസ് എന്നീ കമ്പനികളുടെ കിറ്റുകൾ പരിശോധനയ്ക്കായി ഉപയോഗിക്കരുത്. കിറ്റുകൾക്ക് നിലവാരമില്ലാത്തതാണെന്ന് ഐസിഎംആർ കണ്ടെത്തി

2:38 PM IST:

മലപ്പുറം ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞ അവസാന രോഗിയുടെ ഫലവും നെഗറ്റീവ്. ഇതോടെ നിലവിൽ ജില്ലയിൽ ആരും പോസിറ്റീവ് ഇല്ല. 

2:30 PM IST:

അന്തർ സംസ്ഥാന യാത്രക്കുള്ള മാർഗ നിർദേശം തയ്യാറാക്കി ഗതാഗത വകുപ്പ്. അതിർത്തി കടന്നെത്താൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം ഒരു ദിവസം നിശ്ചിത ആളുകൾ മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കൂ. പ്രവേശനം മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള ചെക്ക് പോസ്റ്റുകൾ വഴിയായിരിക്കും. പ്രവേശനം രാവിലെ എട്ടിനും 11 നും ഇടയിൽ മാത്രം. അതിർത്തി കടന്നെത്താൻ സ്വന്തം വാഹനത്തിൽ വരാം. കേന്ദ്രം അനുവദിച്ചാൽ അന്തർസംസ്ഥാന ബസ് സർവീസിലും, ബസിൽ സാമൂഹിക അകലം നിർബന്ധം, എസി പാടില്ല, മാസ്ക് നിർബന്ധം

2:26 PM IST:

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് പരാമർശിച്ച് പ്രധാനമന്ത്രി. പ്രവാസികൾക്ക് അസൗകര്യം ഉണ്ടാക്കാതെ വേണം ഇത് നടപ്പാക്കാനെന്നും പ്രവാസികളുടെ കുടുംബങ്ങൾക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി.

2:19 PM IST:

ഗായിക കനിക കപൂറിനോട് ഈ മാസം 30ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ യുപി പൊലീസ് നോട്ടീസ് നൽകി. യാത്ര വിവരം മറച്ച് വച്ച് പാർട്ടി നടത്തിയതിന് കനികക്കെതിരെ കേസ് എടുത്തിരുന്നു. ഇവർ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

2:18 PM IST:

പൂനെ കോർപ്പറേഷൻ തയാറാക്കിയ കൊവിഡ് രോഗികളുടെ ഡാറ്റാ മാപ്പ് ചോർന്നു. രോഗികളുടെ പേരും, ആരോഗ്യസ്ഥിതിയും അടക്കം വിവരങ്ങൾ പുറത്തായി. വിവരങ്ങളിലേക്കുള്ള ലിങ്ക് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ലിങ്ക് നിലവിൽ ലഭ്യമല്ല. ഡീആക്ടിവേറ്റ് ചെയ്തു.

2:17 PM IST:

രാജസ്ഥാനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ തിരികെ എത്തിക്കണമെന്ന് ആവശ്യം. രാജസ്ഥാനിലെ കോട്ടയിലുള്ളത് 40 മലയാളികൾ വിദ്യാർത്ഥികൾ. വിവരശേഖരണം കേരള സർക്കാർ നടത്തിയെങ്കിലും തിരികെ കൊണ്ടുവരാൻ നടപടിയായില്ല. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ തിരികെ കൊണ്ടു പോയ സാഹചര്യത്തിൽ നടപടി വേഗത്തിലാക്കണമെന്ന് വിദ്യാർത്ഥികൾ.

1:13 PM IST:

ലോക്ക്ഡൗൺ ഒരു മാസം നീട്ടണമെന്ന് ഒഡീഷ

1:29 PM IST:

തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി. 

1:02 PM IST:

കോട്ടയം ജില്ലയിൽ മൂന്ന് ദിവസത്തേക്ക് അവശ്യസർവ്വീസുകൾ മാത്രം. ഇന്ന് 200 സ്രവ സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയക്കും ഇന്നലെ 122 സാംപിളുകൾ അയച്ചു. 

1:01 PM IST:

കാസർകോട് ജില്ലയിൽ കൊവിഡ് ‌രോഗികളുടെ ഡാറ്റ ചോർന്നുവെന്ന മാധ്യമ വാർത്തകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) അറിയിച്ചു. കൊവിഡ് രോഗികളിൽ നിന്നോ രോഗമുക്തരായവരിൽ നിന്നോ ഇതു സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ മാധ്യമവാർത്തകളുടെ നിജസ്ഥിതി അറിയുന്നതിനാണ് അന്വേഷണത്തിന് അഭ്യർത്ഥിച്ചിരിക്കുന്നതെന്ന് ഡിഎംഒ അറിയിച്ചു.

12:59 PM IST:

മാധ്യമസ്ഥാപനങ്ങളിലെ പിരിച്ചുവിടലും ശമ്പളം വെട്ടികുറക്കലും സംബന്ധിച്ച് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദില്ലി യൂണിയൻ ഓഫ് ജേർണലിസ്റ്റ് ഉൾപ്പടെയുള്ള സംഘടനകളാണ് ഹർജി നൽകിയത്. 

12:58 PM IST:

കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി പി തിലോത്തമൻ.  ജില്ലയിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്നും കൂടുതൽ റാൻഡം ടെസ്റ്റുകൾ വേഗത്തിൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മാസ്കുകൾ ധരിക്കാതെ ആരും പുറത്തിറങ്ങരുത്. കോട്ടയത്ത് സമൂഹ വ്യാപനമില്ലെന്നും മന്ത്രി. മെയ് 3 വരെ ജില്ലയിൽ നിയന്ത്രണം വേണം

12:56 PM IST:

നേരത്തെ ദില്ലി എയർപോർട്ടിൽ നിന്ന് തിരിച്ചയച്ച യുഎഇയിൽ നിന്നെത്തിയ മൂന്ന് മൃതദേഹങ്ങൾ തിരിച്ച് ഇന്ത്യയിലെത്തിച്ചു. 

12:48 PM IST:

കൊവിഡ് മുതലെടുത്ത് കൊള്ളലാഭം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് രാഹുൽ ഗാന്ധി. ഇത്തരക്കാർക്കെതിരെ പ്രധാനമന്ത്രി നടപടി എടുക്കണം എന്നും രാഹുൽ ഗാന്ധി

जब समूचा देश आपदा से लड़ रहा है, तब भी कुछ लोग अनुचित मुनाफ़ा कमाने से नहीं चूकते। इस भ्रष्ट मानसिकता पे शर्म आती है, घिन आती है। हम PM से माँग करते हैं कि इन मुनाफ़ाख़ोरों पर जल्द ही कड़ी कार्यवाही की जाए।देश उन्हें कभी माफ़ नहीं करेगा। https://t.co/t7Ff3KQM96

— Rahul Gandhi (@RahulGandhi)

12:36 PM IST:

അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖേദ്വാല രോഗമുക്തനായി. ഇദ്ദേഹത്തോടൊപ്പം യോഗത്തിൽ പങ്കെടുത്തതിനെ തുടർന്ന് മുഖ്യമന്ത്രി അടക്കം ക്വാറൻ്റീനിൽ പോയിരുന്നു

12:29 PM IST:

തമിഴ്നാട്ടിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകാൻ അവശ്യ സർവ്വീസുകൾ പിടിച്ചിട്ടു. ആംബുലൻസുകൾ ഉൾപ്പടെ തടഞ്ഞിട്ടത് 20 മിനിറ്റോളം. 

12:28 PM IST:

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച വാർഡുകളിൽ ഡബിൾ ലോക്ക് ഡൗൺ. അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകും. രോഗം സ്ഥിരീകരിച്ച ഇരട്ടയാർ പഞ്ചായത്തിലെ നത്തുകല്ലിനോട് ചേർന്ന കട്ടപ്പന നഗരസഭയിലെ 3 വാർഡുകളിലും ലോക്ക് ഡൗൺ. പുതിയ കേസുകൾ ഒന്നും വലിയ ആശങ്കപ്പെടുത്തുന്നതല്ലെന്നും കളക്ടർ.

11:54 AM IST:

ലോക്ക്ഡൗൺ ഇന്ത്യയിലെ കേസുകൾ പിടിച്ചുനിറുത്തിയെന്ന് പ്രധാനമന്ത്രി. എല്ലാ അന്താരാഷ്ട്ര ഏജൻസികൾക്കും ഈ നിലപാടെന്ന് നരേന്ദ്ര മോദി. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശം കർശനമായി പാലിക്കണമെന്ന് അമിത് ഷാ. പരമാവധി ഇളവുകൾ ഇതിനകം കേന്ദ്രം നല്കിയെന്നും അമിത് ഷാ. 

11:53 AM IST:

കൊവിഡ് സംശയിച്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ച മലയാളി മരിച്ചു. നവിമുംബൈയിലെ ഉൾവയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി വിമലയാണ് മരിച്ചത്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. നവിമുംബൈയിലെ 5 ആശുപത്രികളിൽ കൊവിഡ് പരിശോധനാഫലം ഇല്ലാത്തതിനാൽ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. കൊവിഡ് ഫലം നെഗറ്റീവെന്ന് മലയാളി സംഘടനാ പ്രവർത്തകർ. 

11:53 AM IST:

കൊവിഡ് 19 രോഗികളുടെ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ച് കണ്ണൂർ ജില്ലാ കളക്ടർ. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്ന് ജില്ലാ ഭരണകൂടം. രോഗികളുടെ വിവരങ്ങളങ്ങിയ വെബ് ലിങ്ക് തയ്യാറാക്കിയപ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും പൊലീസിൻ്റെ വീഴ്ചയെ കുറിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

12:39 PM IST:

കണ്ണൂരിലെ കൊവിഡ് രോഗികളുടെ വിവരങ്ങളും പുറത്തായി. ചോർന്നത് പൊലിസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഗൂഗിൾ മാപ്പ് ലിങ്കിൽ നിന്ന്. ലിങ്ക് തയ്യാറാക്കിയത് കണ്ണൂർ സൈബർ സെൽ വിഭാഗം. രോഗികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. ലിങ്ക് ഇന്ന് രാവിലെ ഡിലിറ്റ് ചെയ്തു. ചോർന്നത് എങ്ങനെയെന്ന് അന്വേഷിക്കുകയാണെന്ന് സൈബർ സെൽ. 

11:01 AM IST:

സംസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ സാമ്പിൾ ശേഖരണത്തിന് ഇന്ന് തുടക്കം. കാസർകോട് ഇന്ന് 20 മാധ്യമ പ്രവർത്തകരുടെ സാമ്പിൾ ശേഖരിക്കും. 

11:00 AM IST:

കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയുടെ  ഭാര്യ, രണ്ടു മക്കള്‍, ഭാര്യാസഹോദരന്‍ എന്നിവരുടെയും കൂടെ ജോലി ചെയ്തിരുന്ന മൂന്നു തൊഴിലാളികളുടെയും  സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്. 

10:59 AM IST:

ബെംഗളുരുവിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയുടെ എക്സിറ്റ് വിൻഡോ വഴി ചാടിയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. 

Read more at:  ബംഗളുരുവിൽ കൊവിഡ് രോഗി ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു ...

11:04 AM IST:

ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച തുടങ്ങി, 
 
10:56 AM IST:

ആന്ധ്ര പ്രദേശുമായുള്ള അതിർത്തി റോഡുകൾ തമിഴ്നാട് മതിൽകെട്ടി അടച്ചു. വെല്ലൂർ അതിർത്തിയിൽ ആണ് മതിൽ കെട്ടിയത്.

Read more at: ആന്ധ്ര പ്രദേശുമായുള്ള അതിർത്തി റോഡുകൾ തമിഴ്നാട് മതിൽകെട്ടി അടച്ചു ...

10:55 AM IST:

ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. വീഡിയോ കോൺഫറൻസിൽ ചീഫ് സെക്രട്ടറിയാണ് കേരളത്തെ പ്രതിനിധീകരിക്കുക. എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ലാത്തതിനാലാണ് തീരുമാനം. കഴിഞ്ഞ യോഗത്തിൽ മുഖ്യമന്ത്രിയ്ക്ക് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. 

10:54 AM IST:

ലോക്ക് ഡൗൺ നിയന്ത്രണം ഘട്ടം ഘട്ടമായി മാത്രം പിൻവലിച്ചാൽ മതി എന്നു കേരളം.നിഅമിത് ഷായുമായുള്ള ഫോൺ സംഭാഷണത്തിൽ ആണ്  മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. 

11:28 AM IST:

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായ ആരോ​ഗ്യപ്രവ‍ർത്തകരുടെ സുരക്ഷയിൽ അതീവജാ​ഗ്രതയാണ് സ‍ർക്കാർ പാലിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാ സൗകര്യവും നൽകിയാണ് അവരെ സ‍ർക്കാർ ചികിത്സിക്കുന്നത്. ഈ അടുത്ത ദിവസങ്ങളിൽ രണ്ട്,മൂന്ന് ആരോ​ഗ്യപ്രവർത്തകർക്ക് രോ​ഗമുണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണവും നിർദേശവും താഴെത്തട്ടിൽ നൽകുമെന്നും ആരോഗ്യമന്ത്രി.
.

10:51 AM IST:

കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോക്ടർ ഹർഷവർധന്‍റെ ഓഫീസ് ​ഗാർഡിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ദില്ലി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലുള്ള ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാര്‍ഡിനാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ ക്വാറന്റൈനിലാക്കുകയും ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. 

Read more at: ആരോ​ഗ്യമന്ത്രി ഹർഷവർധന്‍റെ ഓഫീസ് ​ഗാർഡിന് കൊവിഡ് 19 സ്ഥിരീകരിച്ചു ...

10:47 AM IST:

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 28000-ത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1396 പുതിയ കൊവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 48 മരണങ്ങളും സംഭവിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തു വിട്ട കണക്കുകൾ അനസുരിച്ച് രാജ്യത്താകെ 27892 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

Read more at: രാജ്യത്തെ കൊവിഡ് കേസുകൾ 27000 കടന്നു, കഴിഞ്ഞ 24 മണിക്കൂറിൽ 48 മരണങ്ങൾ ...

10:47 AM IST:

ദില്ലി പട് പട്ഗഞ്ച് മാക്സിൽ 7 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്. 

10:46 AM IST:

ദില്ലിയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി രോഹിണിയിലെ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ടിലെ 29 ആരോഗ്യ പ്രവർത്തകർക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് ഡോക്ടർമാരും, 20 നഴ്സുമാരും  മൂന്ന് ശൂചീകരണ തൊഴിലാളികളും ഉൾപ്പെടുന്നു

Read more at: ദില്ലിയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ്, രോഗം ബാധിച്ചവരിൽ മലയാളികളും ...

10:45 AM IST:

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരണപ്പെട്ടു. ജർമ്മനിയിൽ ആരോഗ്യ മേഖലയിൽ നഴ്സയി പ്രവർത്തിക്കുകയായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി പ്രിൻസി (54) ആണ്  കോവിഡ് ബാധിച്ച് മരിച്ചത്. 

Read more at: മലയാളി നഴ്സ് ജ‍ർമ്മനിയിൽ കൊവിഡ് ബാധിച്ചു മരിച്ചു ...
 
10:43 AM IST:

കാസർകോട്ടെ കോവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്ന് സൂചന. ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കമ്പനിയാണിത്.  സഞ്ജയ് റൗത് കുമാർ , തപസ്വിനി റൗത് എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥർ. ഏഷ്യാനെറ്റ് ന്യൂസാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ ഫോൺ കോളുകളിലൂടെ ശേഖരിക്കുന്ന വാർത്ത പുറത്ത് കൊണ്ടുവന്നത്.

Read more at:  കാസ‍ർകോട്ടെ കൊവിഡ് രോ​ഗികളെ വിളിച്ച് വിവരം ശേഖരിച്ചത് ബെം​ഗളൂരുവിലെ സ്വകാര്യ കമ്പനി ...

10:42 AM IST:

ദില്ലിയിലെ ഏഴ് ആശുപത്രികളിൽ മെഡിക്കൽ ഓഡിറ്റിംഗിന് ഉത്തരവ്. ഇതു സംബന്ധിച്ച് ശുപാർശ ദില്ലി സർക്കാർ നാഷണൽ സെൻറർ ഫോർ ഡിസിസ്സ് കൺട്രോളിന് കൈമാറി. ദില്ലി എംയിസ്, സഫ്ദർജംഗ്, ആർഎംഎൽ, മാക്സ് സാകേത്, ഇന്ദ്രപ്രസ്ഥ അപ്പോളോ, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ എന്നീ 7 ആശുപത്രികളിലാകും മെഡിക്കൽ ഓഡിറ്റ് നടക്കുക. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്നതിനെ തുടർന്നാണ് നടപടി. ആശുപത്രികളിലെ സുരക്ഷ ക്രമീകരണങ്ങൾ, കൊവിഡ് പ്രോട്ടോകോൾ ഉൾപ്പെടെ ഓഡിറ്റിംഗിന് വിധേയമാക്കും. 

Read more at: ദില്ലിയിലെ ഏഴ് ആശുപത്രികളിൽ മെഡിക്കൽ ഓഡിറ്റിംഗ്, നടപടി ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ...

10:41 AM IST:

ലോക്ഡൗണ്‍ നിലനില്‍ക്കെ ,സുരക്ഷാ മുന്‍കരുതലകളെല്ലാം അവഗണിച്ച് പൊലീസ് കമന്‍ഡോകള്‍ക്ക് പരിശീലനം. ദ്രുത കര്‍മ സേനയിലെ അറുപത് പൊലീസുകാരോട് ഒരു മാസത്തെ പരിശീലനത്തിനായി അടുത്ത ഞായറാഴ്ച മലപ്പുറത്തെ സായുധ പൊലീസ് ക്യാന്പിലെത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുകയാണിവര്‍.

Read more at:  ലോക്ഡൗണ്‍ കാലത്ത് പൊലീസ് കമന്‍ഡോകള്‍ക്ക് പരിശീലനം, മലപ്പുറത്ത് എത്താന്‍ നിർദ്ദേശം ...

10:39 AM IST:

അനിശ്ചിതത്വത്തിനൊടുവിൽ പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ ഇന്നലെ തുടങ്ങി. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ താത്പര്യമറിയിച്ചു കൊണ്ട് വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇന്ന് രാവിലെ ആറര വരെ 1.47 ലക്ഷം പേ‍‍ർ വെബ് സൈറ്റ് വഴി രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. 

Read more at: നാട്ടിലേക്ക് മടങ്ങാനായി മണിക്കൂറുകൾക്കുള്ളിൽ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 1.40 ലക്ഷം പേർ ...

10:39 AM IST:

ദ്രുതപരിശോധന തല്ക്കാലം തുടങ്ങേണ്ടെന്ന് കേന്ദ്രം. നിലവിലെ കിറ്റുകൾ ഫലപ്രദമെന്ന് കണ്ടെത്താനായില്ല. 

10:38 AM IST:

കൊൽക്കത്തയിലെ നാരായണ ഹോസ്പിറ്റലിൽ ഒരു മലയാളിക്കടക്കം 5 നഴ്സസുമാർക്ക് കൊവിഡ്. 

10:38 AM IST:

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8068 ആയി. ഇന്നലെ 19 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 342 ആയി. 

Read more at: മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 8000 ആയി, 1000 -ലേറെ കൊവിഡ് കേസുള്ള ഒൻപതാമത്തെ സംസ്ഥാനമായി തെലങ്കാന ...

10:37 AM IST:

ഗ്രീന്‍ സോണിലായിരുന്ന ഇടുക്കി കോട്ടയം ജില്ലകളില്‍ അപ്രതീക്ഷിതമായി കൊവിഡ് പൊസിറ്റീവ് കേസുകള്‍ കൂടിയതോടെ മേഖലയിലെങ്ങും അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. കോട്ടയം ജില്ലയിലുണ്ടായിരുന്ന ലോക്ക് ഡൗണ്‍ ഇളവുകളും ഇന്നു മുതല്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ഇന്ന് കോട്ടയത്ത് നടക്കും.

Read more at:  നാല് ദിവസം കൊണ്ട് 21 കൊവിഡ് കേസുകൾ; ഇടുക്കിയിലും കോട്ടയത്തും അതീവ ജാഗ്രത, അതിർത്തിയിൽ കർശന നിരീക്ഷ...

10:36 AM IST: