Published : May 04, 2026, 05:15 AM ISTUpdated : May 04, 2026, 10:02 PM IST

Kerala Assembly Election Result Highlights: പടിയിറങ്ങി, മുഖ്യമന്ത്രി രാജിവെച്ചു; എംഎല്‍എമാരുടെ മനസറിയാൻ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഉടന്‍ കേരളത്തിലെത്തും

Summary

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നടപടികള്‍ തുടങ്ങി. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകര്‍ ഉടന്‍ സംസ്ഥാനത്തെത്തി നിയുക്ത എംഎല്‍എമാരുടെ മനസറിയും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും പിന്നോട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നടപടികൾ വേ​ഗത്തിലാക്കിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടിയുടെ തീരുമാനമാണ് മുഖ്യമന്ത്രി സ്ഥാനമെന്നാണ് വിഡി സതീശനും കെസി വേണു​ഗോപാലും പ്രതികരിച്ചത്. നേരത്തെ, മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കിയുള്ള നേതാക്കളുടെ നീക്കങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സാഹചര്യത്തിൽ ആരായിരിക്കും മുഖ്യമന്ത്രി എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

 

10:02 PM (IST) May 04

മണലൂർ തപാൽ വോട്ട് ക്രമക്കേടിൽ റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്

മണലൂർ നിയോജക മണ്ഡലത്തിലെ തപാൽ വോട്ട് ക്രമക്കേടിൽ റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നൽകും. മണലൂർ നിയമസഭാ മണ്ഡലത്തിലെ തപാൽ വോട്ടുകൾ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയിൽ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി.സി. ശ്രീകുമാർ പറഞ്ഞു.

Read Full Story

10:01 PM (IST) May 04

ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് രാഹുലും പ്രിയങ്കയും

കേരളത്തിലെ യു ഡി എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കേരളത്തിലെ സഹോദരീ സഹോദരന്മാർ നൽകിയ നിർണ്ണായകമായ ജനവിധിക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നതായി രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കഠിനാധ്വാനത്തിലൂടെ മികച്ച പ്രചാരണം നടത്തിയ ഓരോ യു ഡി എഫ് പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും രാഹുൽ വ്യക്തമാക്കി.

Read Full Story

10:00 PM (IST) May 04

പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി എം കെ സ്റ്റാലിൻ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക്‌ വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് എം കെ സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. മനസാക്ഷിയോട് നീതി പുലർത്തി.

Read Full Story

09:59 PM (IST) May 04

കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നടപടികള്‍ തുടങ്ങി

മുതിര്‍ന്ന നേതാക്കളായ നിരീക്ഷകര്‍ ഉടന്‍ സംസ്ഥാനത്തെത്തി നിയുക്ത എംഎല്‍എമാരുടെ മനസറിയും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും പിന്നോട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നടപടികൾ വേ​ഗത്തിലാക്കിയത്.

Read Full Story

08:46 PM (IST) May 04

ഇത് ചരിത്ര ദിനമെന്ന് നരേന്ദ്ര മോദി

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്ര ദിനമെന്നും വർഷങ്ങളായി നീണ്ട സാധനയിലൂടെ ലഭിച്ച സിദ്ധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ മുഖങ്ങളിലെ പ്രസന്നത രാജ്യ വ്യാപകമായി താൻ ബിജെപി പ്രവർത്തകരിൽ കാണുന്നു. ഇത് രാജ്യത്തിൻ്റെ മികച്ച ഭാവിക്കായുള്ള പ്രഖ്യാപനമാണ്. മികച്ച രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്.

Read Full Story

08:46 PM (IST) May 04

അതിവേഗം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു പിണറായി വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

Read Full Story

07:12 PM (IST) May 04

പാർട്ടികളിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ലീഗിന്

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇത്തവണ മത്സരിച്ച വലിയ പാർട്ടികളിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് മുസ്ലിം ലീഗിനാണ്. 81.48 ആണ് മുസ്ലിം ലീ​ഗിൻ്റെ വിജയശതമാനം. സിപിഎം മൂക്കു കുത്തി വീണതോടെ സ്വന്തമായി വോട്ട് ബാങ്കും കേഡർ സ്വഭാവവുമുള്ള ഒരേയൊരു പാർട്ടിയായി മാറിയിരിക്കുകയാണ് ലീഗ്.

Read Full Story

06:30 PM (IST) May 04

തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി

മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പിണറായിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. എംഎൽഎ ഓഫീസിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ഫലം മോശമായതിനെ തുടർന്ന് ഓഫീസിൽ വന്നില്ല.

Read Full Story

06:29 PM (IST) May 04

പറവൂരിൽ വിജയക്കൊടി പാറിച്ച് വിഡി സതീശൻ

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പറവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി വിഡി സതീശന് വിജയം. 20600 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിഡി സതീശൻ വിജയിച്ചത്. ആകെ 78658 വോട്ടുകളാണ് വിഡി സതീശൻ നേടിയത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി ഇടി ടൈസൺ മാസ്റ്റർ 58058 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാര്‍ഥി വസ്‌ഥല പ്രസന്നകുമാരി 20377 വോട്ടുകളും നേടി.

Read Full Story

06:03 PM (IST) May 04

പെരിന്തൽമണ്ണയില്‍ ഭൂരിപക്ഷം ഉയര്‍ത്തി നജീബ് കാന്തപുരം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന് തകര്‍പ്പന്‍ വിജയം. 32431 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് നജീബ് കാന്തപുരം വിജയിച്ചത്. നജീബ് കാന്തപുരം 104888 വോട്ടുകളും, എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. പി. മുഹമ്മദ് ഹനീഫ 72457 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. കെ. പി. ബാബുരാജ് 7240 വോട്ടുകളും നേടി.

Read Full Story

06:01 PM (IST) May 04

ആ 21,444 പേർക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് അഖിൽ മാരാർ

തൃക്കാക്കരയിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെ അഭിനന്ദിച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. പിണറായി വിജയനെ തൂത്തെറിയാൻ ജനങ്ങൾ ഒന്നടങ്കം തീരുമാനിച്ച ഈ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൻഡിഎയെ വിശ്വസിച്ച 21444 പേർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് അഖിൽ മാരാർ കുറിച്ചു.

Read Full Story

06:00 PM (IST) May 04

ചിറ്റൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന് വിജയം

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂർ നിയോജക മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍റെ കരുത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുരുഗദാസിനെ 6510 വോട്ടുകള്‍ക്കാണ് സുമേഷ് അച്യുതന്‍ തോല്‍പിച്ചത്. മുരുഗദാസിന്‍റെ അപരനായി മത്സരിച്ച പി എസ് മുരുഗദാസ് 6984 വോട്ടുകള്‍ പിടിച്ചത് സുമേഷിന്‍റെ വിജയത്തില്‍ നിര്‍ണായകമായി.

Read Full Story

05:59 PM (IST) May 04

വാമനപുരത്ത് സുധീർഷാ പാലോടിന് മിന്നും ജയം

വാമനപുരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സുധീർഷാ പാലോടിന് മിന്നും ജയം. 12185 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 73590 വോട്ടുകള്‍ ആണ് സുധീർഷ നേടിയത്. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ എൽഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ നായർ 61405 വോട്ടുകളും എൻഡിഎയിലെ വേണു 12093 വോട്ടുകളും നേടി.

Read Full Story

05:58 PM (IST) May 04

കോട്ടക്കലില്‍ ഹാട്രിക് നേടി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടക്കലില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് വിജയം. 51,781 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ആബിദ് ഹുസൈന്‍ തങ്ങള്‍ വിജയിച്ചത്. ആബിദ് ഹുസൈന്‍ തങ്ങള്‍ 96,174 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള സിപിഎം സ്ഥാനാര്‍ഥി പ്രീതി കൊഞ്ചത്ത് 48,234 വോട്ടുകളും മൂന്നാം സ്ഥാനത്തുള്ള ബിജെപിയുടെ സുബ്രഹ്‍മണ്യന്‍ സി 8952 വോട്ടുകളും നേടി.

Read Full Story

05:57 PM (IST) May 04

കെ കരുണാകരൻ പാർട്ടിവിട്ട 2005-ന് ശേഷം കോൺഗ്രസിൻ്റെ വൻ തിരിച്ചുവരവ്

നാല് നിയമസഭാ തെരഞ്ഞെടുപ്പുകൾ - 2006, 2011, 2016, 2021 - മൂന്ന് തവണയും ജയിച്ചത് എൽഡിഎഫ്. ഒരു തവണ ഭരണം പിടിച്ചെങ്കിലും കോൺഗ്രസിനോ, യുഡിഎഫിനോ അതൊരു വമ്പിച്ച വിജയമാക്കാനായില്ല. ഒരുകാലത്ത് മലബാറിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇടതുപക്ഷത്തോളമോ, അവരേക്കാളുമോ ജനസ്വാധീനമുണ്ടായിരുന്ന കോൺഗ്രസ് പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ട രണ്ട് പതിറ്റാണ്ടാണ് കടന്നുപോയത്.

Read Full Story

05:56 PM (IST) May 04

കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർഥി കെ പ്രവീൺ കുമാറിന് ജയം

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ പ്രവീൺ കുമാറിന് ജയം. 12070 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 79913 വോട്ടുകള്‍ കെ പ്രവീൺ കുമാർ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ എൽഡിഎഫിലെ കെ ദാസൻ 67843 വോട്ടുകളും എൻഡിഎയിലെ സിആർ പ്രഫുൽകൃഷ്‍ണൻ 23545 വോട്ടുകളും നേടി.

Read Full Story

05:54 PM (IST) May 04

കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി.ഇ അബ്ദുൾ ഗഫൂറിന് വിജയം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി.ഇ അബ്ദുൾ ഗഫൂറിന് വിജയം. 16312 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വി.ഇ അബ്ദുൾ ഗഫൂർ വിജയിച്ചത്. 80606 വോട്ടുകളാണ് അബ്ദുൾ ഗഫൂർ നേടിയത്. എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് 64294 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. എൻഡിഎ സ്ഥാനാര്‍ഥി ബിനു 14130 വോട്ടുകളും നേടി.

Read Full Story

05:53 PM (IST) May 04

കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് വിജയം

026 നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടനാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് വിജയം. 56594 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് റെജി ചെറിയാൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ് 35994 വോട്ടുകളും ബിജെപി സ്ഥാനാർഥി 16932 വോട്ടുകളും നേടി.

Read Full Story

05:52 PM (IST) May 04

വിജയ ഫോർമുല തുറന്നുപറഞ്ഞ് വി ഡി സതീശൻ

മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ലെന്നും പാർട്ടി തീരുമാനിക്കട്ടെയെന്നും കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ. ജനത്തിന്റ പ്രതീക്ഷ വളരെ വലുതാണ്. വരട്ടേയെന്നും ഇത്രയും എത്തിയില്ലേയെന്നും വിഡി സതീശൻ പറഞ്ഞു. വിജയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ആദ്യ അഭിമുഖത്തിലാണ് വിഡി സതീശൻ്റെ തുറന്നുപറച്ചിൽ.

Read Full Story

05:50 PM (IST) May 04

കണ്ണൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി ഒ മോഹനൻ വിജയിച്ചു

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി ടി ഒ മോഹനന് വിജയം. 18,551 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ടി ഒ മോഹനന്‍റെ വിജയം. കോണ്‍ഗ്രസ് സെക്യുലർ സ്ഥാനാർത്ഥിയായും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി 52,069 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥിന് 16,144 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

Read Full Story

05:48 PM (IST) May 04

മലപ്പുറത്ത് വമ്പൻ വിജയം നേടി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം മണ്ഡലത്തിൽ വമ്പൻ വിജയത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ സർവകാല റെക്കോർഡ് ഭൂരിപക്ഷവും സ്വന്തം പേരിലെഴുതി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 85,327 വോട്ടുകൾ നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്.

Read Full Story

05:45 PM (IST) May 04

ചിറയിൻകീഴിൽ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് വിജയം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് വിജയം. 1422 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രമ്യ വിജയിച്ചത്. വിജയിച്ച സ്ഥാനാർഥിക്ക് 56833 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി മനോജ് എടമന 55411 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി 32920 വോട്ടുകളും നേടി.

Read Full Story

05:45 PM (IST) May 04

പേരാവൂരിൽ സണ്ണി ജോസഫിന് ചരിത്ര വിജയം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ സണ്ണി ജോസഫിന് വിജയം. 14453 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് വിജയിച്ചത്.

Read Full Story

05:43 PM (IST) May 04

ചടയമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.എം. നസീറിന് തകർപ്പൻ വിജയം

സിപിഐയുടെ ഉറച്ച കോട്ടയായ ചടയമംഗലത്ത് മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ജെ. ചിഞ്ചുറാണിയെ അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി എം.എം. നസീറിന് തകർപ്പൻ വിജയം. കടുത്ത പോരാട്ടത്തിനൊടുവിൽ 7486 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. 68281 വോട്ടുകൾ നേടിയാണ് എംഎം നസീർ വിജയിച്ചത്.

Read Full Story

05:42 PM (IST) May 04

തിരൂരില്‍ വിജയക്കൊടി പാറിച്ച് മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്‍

തിരൂർ നിയോജക മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്‍ദുറഹിമാനെ 24,137 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മൊയ്തീന്‍ പരാജയപ്പെടുത്തിയത്. കുറുക്കോളി മൊയ്തീന്‍ 1,06,108 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി വി അബ്ദുറഹിമാന്‍ 81,971 വോട്ടുകള്‍ നേടി. ബിജെപിയുടെ കെ നാരായണന്‍ മാസ്റ്റര്‍ നേടിയത് 8634 വോട്ടുകളാണ്.

Read Full Story

05:41 PM (IST) May 04

നാട്ടികയില്‍ എല്‍ഡിഎഫിന്‍റെ ഗീതാ ഗോപി വിജയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിലും നാട്ടിക നിയോജക മണ്ഡലത്തില്‍ വിജയക്കൊടി നാട്ടി എൽഡിഎഫിന്‍റെ ഗീതാ ഗോപി. സിപിഐ ടിക്കറ്റില്‍ മത്സരിച്ച ഗീതാ ഗോപി 7093 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ സുനില്‍ ലാലൂരിനെ തോല്‍പിച്ചു.

Read Full Story

05:39 PM (IST) May 04

വള്ളിക്കുന്നിൽ ടി.വി. ഇബ്രാഹിമിന് വന്‍ വിജയം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ടി. വി. ഇബ്രാഹിമിന് (ലീഗ്) വന്‍ വിജയം. 51289 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഇബ്രാഹിം വിജയിച്ചത്. ടി. വി. ഇബ്രാഹിം 100718 വോട്ടുകളും, പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി.പി. മുസ്തഫ 49429 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി പ്രേം കുമാര്‍ 23283 വോട്ടുകളും നേടി.

Read Full Story

05:38 PM (IST) May 04

അഴീക്കോടിൽ സിപിഎം സ്ഥാനാര്‍ഥി കെ വി സുമേഷിന് വിജയം

2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് സിപിഎം സ്ഥാനാര്‍ഥി കെ വി സുമേഷിന് വിജയം. ശക്തമായ മത്സരം കാഴ്ചവെച്ച പോരാട്ടത്തില്‍ 64951 വോട്ടുകളാണ് കെ വി സുമേഷ് നേടിയത്. 64,602 വോട്ടുകൾ മുസ്ലീം ലീഗിന് വേണ്ടി അഡ്വ കരീം ചേലാരി നേടി. ബിജെപിയ്ക്ക് വേണ്ടി 17,478 വോട്ടുകൾ മാത്രമാണ് കെ കെ വിനോദ് കുമാറിന് ലഭിച്ചത്.

Read Full Story

05:37 PM (IST) May 04

തോൽവിയിൽ ആദ്യ പ്രതികരണവുമായി സിപിഎം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ. പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു.

Read Full Story

05:36 PM (IST) May 04

മട്ടന്നൂർ കോട്ട കാത്ത് എൽഡിഎഫ് സ്ഥാനാര്‍ഥി വി കെ സനോജ്

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി വി കെ സനോജിന് വിജയം. 14168 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വി കെ സനോജ് വിജയിച്ചത്. വി കെ സനോജ് 81456 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ചന്ദ്രൻ തില്ലങ്കേരി 67288 വോട്ടുകളും എൻഡിഎ ബിജു ഇളക്കുഴി 17815 വോട്ടുകളും നേടി.

Read Full Story

05:34 PM (IST) May 04

മൊട്ടയടിയ്ക്കുമോ അൻവർ? യുഡിഎഫ് തരംഗത്തിലും വിജയമില്ല

സംസ്ഥാനമൊട്ടാകെ യുഡിഎഫ് തരം​ഗം ആഞ്ഞടിച്ചപ്പോഴും ആടിയുലഞ്ഞ് തോൽവിയേറ്റുവാങ്ങി ബേപ്പൂരിലെ സ്ഥാനാർഥി പി.വി. അൻവർ. സംസ്ഥാന രാഷ്ട്രീയത്തിൽ പിണറായിസം, മരുമോനിസം എന്ന വാക്ക് സമ്മാനിച്ച് യുഡിഎഫ് പ്രചാരണത്തിൽ മുന്നിൽ നിന്ന് നേതാവായിരുന്നു പി.വി. അൻവർ. കൈയിലുണ്ടായിരുന്ന നിലമ്പൂർ കിട്ടില്ലെന്നറിഞ്ഞതോടെ ബേപ്പൂരിലേക്ക് തട്ടകം മാറി.

Read Full Story

05:33 PM (IST) May 04

പാലക്കാടും ശോഭിക്കാതെ ശോഭാ സുരേന്ദ്രൻ

പാലക്കാട് നിയോജക മണ്ഡലത്തിൽ വീണ്ടും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ബിജെപി. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന പാലക്കാട്, ശോഭാ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാമെന്ന പാർട്ടിയുടെ കണക്കുകൂട്ടലാണ് പാളിയത്. സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളടക്കം അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ചക്ക വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ശോഭാ സുരേന്ദ്രൻ തോറ്റത് പാർട്ടിക്ക് വലിയ നാണക്കേടായി.

Read Full Story

05:32 PM (IST) May 04

കൂവലുകൾക്കിടയിൽനിന്ന് കുതിച്ചുയർന്ന് ടികെ ​ഗോവിന്ദൻ

ഇടതുകോട്ടയായ തളിപ്പറമ്പിലും കാലിടറിയിരിക്കുകയാണ് സിപിഎമ്മിന്. യുഡിഎഫ് പിന്തുണയോടെ വിമതനായി മത്സരിച്ച ടികെ ​ഗോവിന്ദൻ മാസ്റ്റർ‌ തളിപ്പറമ്പിൽനിന്ന് ഉജ്ജ്വല വിജയമാണ് നേടിയിരിക്കുന്നത്. പികെ ശ്യാമള ടീച്ചറുടെ സ്ഥാനാർഥിത്വം ചോദ്യം ചെയ്താണ് അദ്ദേഹം സിപിഎമ്മിൽനിന്നും ഇറങ്ങി പോയത്.

Read Full Story

05:30 PM (IST) May 04

അരുവിക്കരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സ്റ്റീഫന് വിജയം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ഥി ജി സ്റ്റീഫന് വിജയം. 2843 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. 61907 വോട്ടുകളാണ് സ്റ്റീഫന് ലഭിച്ചത്. പ്രധാന എതിരാളികളായ കോൺ​ഗ്രസിന്റെ വി എസ് ശിവകുമാറിന് 59064 വോട്ടുകളും എൻഡിഎയുടെ വിവേക് ​ഗോപന് 23760 വോട്ടുകളും ലഭിച്ചു.

Read Full Story

05:30 PM (IST) May 04

കെ കെ ശൈലജയെ തോല്‍പിച്ചത് പാര്‍ട്ടിയോ

ഒരു വിഭാഗം സിപിഎം അണികള്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു, കെ കെ ശൈലജ ടീച്ചറെ ഒതുക്കിയതോ എന്ന സംശയം ഇപ്പോള്‍ കൂടുതല്‍ ബലപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേരളം കണ്ടിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് കെ കെ ശൈലജ ടീച്ചര്‍ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ തോല്‍വി രുചിച്ചിരിക്കുകയാണ്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനോട് 15000-ത്തോളം വോട്ടുകള്‍ക്കാണ് ശൈലജയുടെ തോല്‍വി.

Read Full Story

05:27 PM (IST) May 04

കൊണ്ടോട്ടിയില്‍ ടി. പി. അഷ്റഫ് അലി ജയിച്ചു

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി. പി. അഷ്റഫ് അലിക്ക് (ലീഗ്) തകര്‍പ്പന്‍ വിജയം. 56017 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അഷ്റഫ് അലി വിജയിച്ചത്. ടി. പി. അഷ്റഫ് അലി 114997 വോട്ടുകളും, പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി ജിജി 58980 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി പി. സുബ്രഹ്മണ്യൻ 13994 വോട്ടുകളും നേടി.

Read Full Story

05:27 PM (IST) May 04

താനൂരിൽ പി കെ നവാസ് വിജയിച്ചു

മുസ്‍ലിം ലീഗിന്‍റെ കോട്ടയായിരുന്ന മണ്ഡലം. എന്നാല്‍ വി അബ്‍ദുറഹ്‍മാനിലൂടെ 2016 ല്‍ എല്‍ഡിഎഫ് പിടിച്ചെടുത്ത മണ്ഡലം. ഇപ്പോഴിതാ 10 വര്‍ഷങ്ങള്‍ക്കിപ്പുറം മണ്ഡലം വീണ്ടും യുഡിഎഫ് പാളയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആണ് യുഡിഎഫിന് വേണ്ടി മണ്ഡലം തിരിച്ചുപിടിച്ചിരിക്കുന്നത്.

Read Full Story

05:25 PM (IST) May 04

അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിന് വിജയം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിവി ശാന്തകുമാറിന് വിജയം. 10332 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി സിവി ശാന്തകുമാറിന് 66153 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണന് 55821 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപൻ 26337 വോട്ടുകളും നേടി.

Read Full Story

05:23 PM (IST) May 04

ദേവികുളത്ത് യുഡിഎഫ് സ്ഥാനാർഥി എഫ്. രാജയ്ക്ക് ജയം

ദേവികുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എഫ്. രാജയ്ക്ക് ജയം. 5233 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 50590 വോട്ടുകള്‍ എഫ്. രാജ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ എൽ.ഡി.എഫിലെ എ. രാജ 45357 വോട്ടുകളും എൻഡിഎയിലെ എസ്. രാജേന്ദ്രൻ 15032 വോട്ടുകളും നേടി.

Read Full Story

05:22 PM (IST) May 04

റാന്നിയിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം

2026 നിയമസഭ തെരഞ്ഞെടുപ്പിൽ റാന്നി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം. 54652 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പഴകുളം മധു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ 50308 വോട്ടുകളും, ബിജെപി സ്ഥാനാർഥി തോമസ് കെ. സാമുവൽ 17993 വോട്ടുകളും നേടി.

Read Full Story

More Trending News