കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്.

11:22 PM (IST) May 11
മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ മാറ്റിനടിയിലായിരുന്നു വീടിന്റെ താക്കോൽ. ഈ താക്കോലിന്റെ സ്ഥാനം മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വീടിന്റെ മുകൾ നിലയിലടക്കം മിഥുൻ പരിശോധന നടത്തി.
11:11 PM (IST) May 11
മെയ് 15 മുതൽ 20 വരെ നീളുന്ന ലോകപര്യടനത്തിന്റെ തുടക്കത്തിലാണ് യുഎഇ സന്ദർശനം.
10:53 PM (IST) May 11
കുടുംബതർക്കത്തിനിടയിൽ സഹോദരനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു
10:46 PM (IST) May 11
മദ്യ കമ്പനികൾ വില കുറയ്ക്കാൻ തയ്യാറായിയെന്ന് ബെവ്കോ. ഇന്ന് മുതൽ വിലകുറവ് നിലവിൽ വന്നു.
10:34 PM (IST) May 11
പ്രതിപക്ഷ നേതാക്കളോട് പോലും ബഹുമാനം കാണിക്കുന്ന അണ്ണാദുരൈ മാതൃകയാണ് വിജയ് പിന്തുടരുന്നതെന്നും വൈക്കോ പറഞ്ഞു.
09:00 PM (IST) May 11
മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വയോധികനെ അയൽവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു
08:49 PM (IST) May 11
ഊർജ്ജ ഉപയോഗം കരുതലോടെ വേണമെന്ന് ആവശ്യപ്പെട്ട മോദി ലോകം കണ്ട വലിയ പ്രതിസന്ധിയാണ് പശ്ചിമേഷ്യൻ യുദ്ധമെന്നും കൂട്ടിച്ചേർത്തു.
08:21 PM (IST) May 11
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോസ്റ്റ്മാനെ റോഡിൽതടഞ്ഞ് ക്രൂരമായ് മർദിച്ചു. പത്തനാപുരം നടുക്കുന്ന് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ വിളക്കുടി വിജയലയത്തിൽ വിഷ്ണു എം. പിള്ളയെ ആണ് സത്യൻമുക്കിന് സമീപം സംഘംചേർന്ന് മർദിച്ചത്
07:18 PM (IST) May 11
പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് ഇൻവെസ്റ്റിഗേഷൻ- രണ്ട് ഡിവൈഎസ്പി ദിലീപിൻെറ നേതൃത്വത്തിൽ പിടികൂടിയത്.
07:13 PM (IST) May 11
കോഴിക്കോട് ജില്ലയിൽ ആഞ്ഞടിച്ച വേനൽമഴയിലും മിന്നൽ ചുഴലിയിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തപ്പോൾ, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
06:54 PM (IST) May 11
നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്രത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം
06:26 PM (IST) May 11
സ്റ്റാലിന് പിന്നാലെ വൈക്കോയെയും എസ് രാമദാസിനെയും ആണ് വീടുകളിലെത്തി കണ്ടത്. വൈക്കോയുടെ വീട്ടിൽ ഹൃദ്യമായ രംഗങ്ങളാണ് അരങ്ങേറിയത്.
06:06 PM (IST) May 11
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും അത് കൂട്ടായതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. പിണറായി പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം ചിരിയിൽ മറുപടി ഒതുക്കി
05:48 PM (IST) May 11
ബൈക്കിടിച്ച് കാൽനടയാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവിനും ദാരുണാന്ത്യം
05:31 PM (IST) May 11
നാളെ രാവിലെ പോകുമെന്നും ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്നോ നാളെയോ ആയിരിക്കും പ്രഖ്യാപനം.
05:30 PM (IST) May 11
കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിലാണ് സംഘർഷം. കൂൾബാർ ജീവനക്കാരൻ മുനവ്വർ താജും, ഹോട്ടൽ ജീവനക്കാരൻ ഫിലിപ്പുമാണ് ഏറ്റുമുട്ടിയത്. കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് പ്രകോപനം.
05:01 PM (IST) May 11
കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. മികച്ച പ്രവർത്തനം നടത്തിയിട്ടും നേരിട്ട പരാജയത്തിന്റെ കാരണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും, ബംഗാളിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്താണ് ബിജെപി നേട്ടമുണ്ടാക്കിയതെന്നും എം എ ബേബി പറഞ്ഞു
04:40 PM (IST) May 11
കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ
04:22 PM (IST) May 11
തമിഴ്നാട്ടിൽ ടി വി കെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ എഐഎഡിഎംകെയിൽ കനത്ത പിളർപ്പ്. 30 എംഎൽഎമാരുടെ പിന്തുണയോടെ എസ് പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തപ്പോൾ, 17 പേരുടെ പിന്തുണയുള്ള എടപ്പാടി പളനിസ്വാമി ജനറൽ സെക്രട്ടറി സ്ഥാനം നിലനിർത്താൻ പാടുപെടുകയാണ്
03:58 PM (IST) May 11
തമിഴ്നാട് നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് തമിഴക വെട്രി കഴകം (ടിവികെ) മുതിർന്ന നേതാവായ ജെസിഡി പ്രഭാകറിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. പരിചയസമ്പന്നനായ പ്രഭാകറിനെ തിരഞ്ഞെടുക്കുന്നതിലൂടെ സഭാ നടപടികൾ സുഗമമാക്കാമെന്നാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ ലക്ഷ്യമിടുന്നത്. തുറയൂർ എംഎൽഎ എം രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി
03:57 PM (IST) May 11
രാജവെമ്പാല പെരുമ്പാമ്പിനെ കടിച്ചു കൊന്നു. മലപ്പുറം മമ്പാട് ഓടായിക്കലിലെ ആക്രി ഗോഡൗണിലാണ് സംഭവം
03:25 PM (IST) May 11
സ്കൂളിൽ നിന്ന് ലാപ്ടോപ്പും ക്യാമറകളും മോഷ്ടിച്ച് കടന്ന പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ഷൈജു (30) എന്ന ഹെൽമെറ്റ് ഷൈജു ആണ് അറസ്റ്റിലായത്
03:21 PM (IST) May 11
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും.
02:58 PM (IST) May 11
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി പരസ്യമായി പ്രതികരിച്ച പിണറായി, ചിരിയോടെ 'പിന്നെ കാണാം' എന്ന് മാത്രമാണ് പറഞ്ഞത്. ദില്ലിയിൽ ചേർന്ന സിപിഎം പിബി യോഗത്തിന് ശേഷം മടങ്ങവെയായിരുന്നു പ്രതികരണം. പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി
02:43 PM (IST) May 11
ത്മജയെ വേദനിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പുസ്തകം മുഴുവൻ വായിക്കണമെന്നും കെവി തോമസ്. പുസ്തകത്തിൻ്റെ ഒരു ഭാഗം മാത്രം വായിച്ചു വിമർശിക്കരുത്. പറഞ്ഞതെല്ലാം സത്യമാണെന്നും കെവി തോമസ് പ്രതികരിച്ചു
02:18 PM (IST) May 11
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്. തീരുമാനം വൈകിയാൽ പ്രത്യാഘാതമുണ്ടാകുമെന്നും, ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്നും ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മുന്നറിയിപ്പ് നൽകി.
01:27 PM (IST) May 11
കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ പരസ്യ പ്രതിഷേധം പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം ലംഘിച്ച് കൊല്ലം പുനലൂരിൽ വി.ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്നെഴുതിയ ഫ്ലക്സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല
01:07 PM (IST) May 11
കെവി തോമസിന്റെ പുസ്തകത്തിൽ പറയുന്നത് മുഴുവൻ തെറ്റാണെന്നും ചാലക്കുടിയിൽ തന്നെ നിർത്താൻ അച്ഛൻ ആഗ്രഹമുണ്ടായിരുന്നുവെന്നും പത്മജാ വേണുഗോപാൽ. താൻ തന്നെ പറഞ്ഞതുകൊണ്ടാണ് പിന്നീട് പിന്മാറിയതെന്നും പത്മജ വേണുഗോപാൽ മാധ്യമങ്ങളോട്
01:04 PM (IST) May 11
സോണിയ ഗാന്ധിയും കെ കരുണാകരനും തമ്മിലുള്ള അകൽച്ചയുടെ കാരണം വെളിപ്പെടുത്തി കെ വി തോമസിന്‍റെ പുസ്തകം. 2001 ലെ തിരഞ്ഞെടുപ്പിൽ പത്മജയുടെ സീറ്റുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളാണ് ഇരുവരും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായതെന്നാണ് പുസ്തകം പറയുന്നത്
12:43 PM (IST) May 11
ഇത് തെറ്റായ നടപടിയാണെന്നും അംഗീകരിക്കില്ലെന്നും സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ. പാർട്ടി നയത്തിന് വിരുദ്ധമാണ്. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. നാട്ടിക ഏരിയാ കമ്മിറ്റിയോട് തുടർ നടപടി എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കെവി അബ്ദുൽ ഖാദർ
12:34 PM (IST) May 11
കെസി വേണുഗോപാലിന് അനുകൂലമായി ഫ്ലക്സ് വെച്ച് സിസിടിവിയിൽ കുടുങ്ങിയ സിപിഎം നേതാവ് മുഹമ്മദ് അരവശേരി പുതിയ വിശദീകരണവുമായി രംഗത്തെത്തി. കെസിയോടുള്ള ഇഷ്ടം കൊണ്ട് വെച്ചതെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
12:17 PM (IST) May 11
സഭ കഴിഞ്ഞാൽ സ്റ്റാലിനെ കാണാനായി വിജയ് വീട്ടിലേക്ക് എത്തുമെന്നാണ് വിവരം. സ്റ്റാലിൻ്റെ വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ് തിരക്കിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സമ്മതം അറിയിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് വിജയ്‍യുടെ സന്ദർശനം
11:38 AM (IST) May 11
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കി
11:25 AM (IST) May 11
കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്.
11:05 AM (IST) May 11
ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് ഒരു തീരുമാനം പ്രഖ്യാപിക്കുമെന്ന് പിസി വിഷ്ണുനാഥ്. പ്രഖ്യാപനത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണെന്നും മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുമ്പ് പറഞ്ഞത് ആഗ്രഹം കൊണ്ടാണെന്നും പിസി വിഷ്ണുനാഥ്
10:48 AM (IST) May 11
സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും.
10:35 AM (IST) May 11
സുവേന്ദു അധികാരിയെ പുകഴ്ത്തി പാർട്ടി വക്താവ് രംഗത്തെത്തിയതോടെ വക്താവിനെ പുറത്താക്കി. ഐപാക്കിനെ പോലുള്ള പുറത്തുനിന്നുള്ള ഏജൻസിയെ എല്ലാം ഏല്പിച്ചതിൻ്റെ ഉത്തരവാദിത്വം അഭിഷേക് ബാനർജിക്കാണെന്നും തന്നെ പുറത്താക്കിയത് താൻ നെപ്പോ കിഡ് അല്ലാത്തത് കൊണ്ടെന്നും യുവ നേതാവ് റിജു ദത്ത
10:07 AM (IST) May 11
തമിഴ്നാട് നിയമസഭാംഗമായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു.
09:40 AM (IST) May 11
പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. പശ്ചിമബംഗാൾ സ്വദേശി സുധാകർ പിടിയിലായി. ഇന്നലെ രാത്രിയോടെയാണ് സംഭവം. പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
08:33 AM (IST) May 11
ചാലക്കുടി പഴയ പാലം അടച്ചതിനെത്തുടർന്ന് ഗതാഗതക്കുരുക്ക്. ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചത്.