Published : May 16, 2025, 05:25 AM IST

Malayalam News Live: ദോഹ ഡമയമണ്ട് ലീഗില്‍ കരിയറിലെ മികച്ച ദൂരം പിന്നിട്ട് നീരജ് ചോപ്ര, 90 മീറ്റർ പിന്നിട്ടത് മൂന്നാം ശ്രമത്തിൽ

Summary

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ജു‍ഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11 ലാണ് ഹാജരാക്കുക.

Malayalam News Live: ദോഹ ഡമയമണ്ട് ലീഗില്‍ കരിയറിലെ മികച്ച ദൂരം പിന്നിട്ട് നീരജ് ചോപ്ര, 90 മീറ്റർ പിന്നിട്ടത് മൂന്നാം ശ്രമത്തിൽ

11:12 PM (IST) May 16

ദോഹ ഡമയമണ്ട് ലീഗില്‍ കരിയറിലെ മികച്ച ദൂരം പിന്നിട്ട് നീരജ് ചോപ്ര, 90 മീറ്റർ പിന്നിട്ടത് മൂന്നാം ശ്രമത്തിൽ

ജർമൻ താരമായ ജൂലിയൻ വെബെറാണ് നിലവിൽ രണ്ടാം സ്ഥാനത്തുള്ളത്. 89.06 മീറ്റർ ദൂരമാണ് ജൂലിയൻ നിലവിൽ മൂന്നാം ശ്രമത്തിലെത്തിയത്

കൂടുതൽ വായിക്കൂ

11:00 PM (IST) May 16

തിരുവനന്തപുരം പുത്തൻകോട്ടയിൽ 11കാരനെ കാണാനില്ലെന്ന് പരാതി, അന്വേഷണമാരംഭിച്ച് ഫോർട്ട് പൊലീസ്

നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുകയാണ്. അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. 
 

കൂടുതൽ വായിക്കൂ

10:35 PM (IST) May 16

റാപ്പർ വേടനെതിരായ വിദ്വേഷ പ്രസം​ഗം; കേസരി മുഖ്യപത്രാധിപർ എൻആർ മധുവിനെതിരെ കലാപാഹ്വാനത്തിന് കേസ്

റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തു.

കൂടുതൽ വായിക്കൂ

10:06 PM (IST) May 16

വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്; ജനീഷ് കുമാർ എംഎൽഎ ഇറക്കിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ നടപടി

പാടം ഫോറസ്റ്റ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ കെ.യു ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കേസ്. 

കൂടുതൽ വായിക്കൂ

09:45 PM (IST) May 16

കൊല്ലം ശക്തികുളങ്ങരയിൽ 2 യുവാക്കൾക്ക് വേട്ടേറ്റു; 5 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

കൂടുതൽ വായിക്കൂ

09:41 PM (IST) May 16

ആമിർ ഖാനും രാജ്കുമാർ ഹിരാനിയും വീണ്ടും ഒന്നിക്കുന്നു; പറയുന്നത് ഇന്ത്യന്‍ സിനിമയുടെ പിതാവിന്‍റെ കഥ !

3 ഇഡിയറ്റ്സ്, പികെ എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ ഖാനും സംവിധായകൻ രാജ്കുമാർ ഹിരാനിയും  വീണ്ടും ഒന്നിക്കുന്നു. 

കൂടുതൽ വായിക്കൂ

09:41 PM (IST) May 16

വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ; വിരമിക്കുന്നത് ഈ മാസം

കോഴിക്കോട് വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ എം രവീന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്.

കൂടുതൽ വായിക്കൂ

09:26 PM (IST) May 16

ആദ്യം 6 വയസുകാരിയെ, പിന്നാലെ 10 വയസുകാരിയെ; അയൽവീട്ടിലെ കുട്ടികളോട് ലൈംഗികാതിക്രമം, 75കാരന് ഇരട്ട ജീവപര്യന്തം

10 വയസ്സുകാരിയോട്  ഇയാൾ തനിക്ക് കുടിവെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. കുട്ടി അടുക്കളയിൽ പോയി വെള്ളം എടുത്തു കൊണ്ടുവരുമ്പോൾ, പ്രതി 6 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് കണ്ടത്.

കൂടുതൽ വായിക്കൂ

09:20 PM (IST) May 16

മുൻകൂട്ടി അറിയിക്കാതെയാണ് വിലക്ക്, മുവ്വായിരത്തിലധികം പേരുടെ തൊഴിലിനെ ബാധിക്കും; സെലിബി ദില്ലി ഹൈക്കോടതിയിൽ

നേരത്തെ തുർക്കി പ്രസിഡൻറ് എർദോഗൻറെ മകളുടെ കമ്പനി എന്ന പ്രചാരണം സെലിബി നിഷേധിച്ചിരുന്നു. ഹർജി ദില്ലി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. 

കൂടുതൽ വായിക്കൂ

09:00 PM (IST) May 16

അന്വേഷിച്ചെത്തിയത് പെൺകുട്ടിയുടെ ബന്ധുവിനെ, ആളുമാറി യുവാവിനെ ക്രൂരമായി മർദിച്ച് പത്തം​ഗസംഘം; 7 പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് യുവാവിന് ആളുമാറി ക്രൂരമർദ്ദനം. തിരുമല സ്വദേശി പ്രവീണിനെയാണ് പത്ത് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. 

കൂടുതൽ വായിക്കൂ

08:42 PM (IST) May 16

സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതി ഹാദി മതാറിന് 25 വർഷം തടവുശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി

പൊതുചടങ്ങിനിടെയാണ് റുഷ്ദിയെ ന്യൂജഴ്സി നിവാസിയും ലബനീസ് വംശജനുമായ ഹാദി മതാർ കത്തി കൊണ്ട് 15 തവണ കുത്തിയത്. 

കൂടുതൽ വായിക്കൂ

08:39 PM (IST) May 16

ആലപ്പുഴ ഹോം സ്റ്റേയിൽ മുറിയെടുത്തത് ഇന്നലെ ഉച്ചക്ക്; പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ചെറിയ കലവൂരിൽ ഹോംസ്റ്റേയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

കൂടുതൽ വായിക്കൂ

08:27 PM (IST) May 16

ഹിന്ദിയിലെ 'മാന്നാര്‍ മത്തായി' മൂന്നാമത് ഒരു വരവിനില്ല; കൊണ്ടുവരും എന്ന് അണിയറക്കാര്‍ !

ഹേര ഫേരി 3 ൽ നിന്ന് പരേഷ് റാവൽ പിന്മാറുന്നതായി സ്ഥിരീകരിച്ചു. എന്നാൽ, ഐക്കണിക് റോളിലേക്ക് റാവൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു.

കൂടുതൽ വായിക്കൂ

08:03 PM (IST) May 16

പാകിസ്ഥാന്‍റെ 'ദുരിതാശ്വാസ' ഫണ്ട്, പരിക്കേറ്റ സൈനികർക്കെന്ന് രേഖ, പക്ഷേ കോടികൾ പോകുന്നത് ഭീകര സംഘടനകൾക്ക്!

പാക് അധീന കശ്മീരിൽ ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളെ ശക്തിപ്പെടുത്താൻ പാകിസ്ഥാൻ ഈ ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് വിമർശനം.

കൂടുതൽ വായിക്കൂ

08:03 PM (IST) May 16

കൊച്ചി കലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു; വാഹനത്തിൽ ആളില്ല, ഇറങ്ങിയോടിയെന്ന് സംശയം

അതേസമയം, കാറിനുള്ളിൽ ആരും തന്നെയില്ലെന്നാണ് വിവരം. തീ കത്തിത്തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങി ഓടിയെന്നാണ് കരുതുന്നത്. 

കൂടുതൽ വായിക്കൂ

07:47 PM (IST) May 16

കരുൺ നായരും സുന്ദറുമില്ല, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ തെര‍ഞ്ഞെടുത്ത് ആകാശ് ചോപ്ര

ബൗളിംഗ് നിരയിലും ആകാശ് ചോപ്ര സര്‍പ്രൈസ് തെര‍ഞ്ഞെടുപ്പാണ് നടത്തിയത്. പേസ് ഓള്‍ റൗണ്ടറായി ദീപക് ചാഹറിനെയോ ഷാര്‍ദ്ദുല്‍ താക്കൂറിനെയോ ഉള്‍പ്പെടുത്തണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

കൂടുതൽ വായിക്കൂ

07:26 PM (IST) May 16

റേറ്റിംഗ് മോശം, പക്ഷെ വന്‍ ടിക്കറ്റ് വില്‍പ്പന: അവസാന മിഷനില്‍ പടത്തില്‍ അത്ഭുതമാകുമോ ടോം ക്രൂസ്

ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിംഗ് പാർട്ട് വൺ ഇന്ത്യയിൽ ആഗോള റിലീസിന് ആറ് ദിവസം മുമ്പ് റിലീസ് ചെയ്തു.

കൂടുതൽ വായിക്കൂ

07:20 PM (IST) May 16

നയിക്കാൻ തരൂർ: കേന്ദ്രത്തെ സമ്മതമറിയിച്ചു; ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കും

യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക 
 

കൂടുതൽ വായിക്കൂ

07:11 PM (IST) May 16

മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് യുവതി; ​ഗുരുതര പരിക്കേറ്റു

പരുക്കേറ്റയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂടുതൽ വായിക്കൂ

06:52 PM (IST) May 16

'സൈന്യം മോദിയുടെ കാൽക്കൽ കുമ്പിട്ട് നിൽക്കുന്നു'; ഇന്ത്യൻ ആർമിയെ ഇകഴ്ത്തി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി, വിവാദം

സംഭവം വിവാദമായതോടെ, താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ് ജഗദീഷ് ദേവ്ഡ രംഗത്തെത്തി. രാജ്യം മുഴുവൻ സൈന്യത്തിന് മുമ്പിൽ തലകുമ്പിടുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ജഗദീഷിന്‍റെ വാദം.

കൂടുതൽ വായിക്കൂ

06:34 PM (IST) May 16

കൈമനത്ത് സ്ത്രീ പൊള്ളലേറ്റ മരിച്ച സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്യും; മരണം ആത്മഹത്യയെന്ന് പൊലീസ്

ആത്മഹത്യാപ്രേരണയ്ക്ക്  സുഹൃത്ത് സജിയെ പൊലീസ് അറസ്റ്റ് ചെയ്യും. സജിയുമായുള്ള തർക്കമാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

കൂടുതൽ വായിക്കൂ

06:27 PM (IST) May 16

ചോദിച്ചത് 2 കോടി, അഡ്വാൻസ് 2 ലക്ഷം, പണം കൈമാറുന്നതിനിടെ പനമ്പിള്ളി ന​ഗറിൽ വിജിലൻസെത്തി, പിടിയിൽ

ഇഡി ചോദ്യം ചെയ്ത കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയിൽ നിന്ന് പണം തട്ടാൻ ശ്രമം നടത്തിയ സംഭവത്തിലാണ് 2 പേരെ വിജിലൻസ് പിടികൂടിയിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

06:15 PM (IST) May 16

പുതിയ സൂപ്പർമാന്‍റെ ട്രെയിലർ: ഡിസി ആരാധകരെ ത്രസിപ്പിച്ച് ജെയിംസ് ഗൺ, പ്രതികരണങ്ങള്‍

ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പർമാൻ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. 

കൂടുതൽ വായിക്കൂ

06:01 PM (IST) May 16

200 കോടി വിലയുളള വാഷിം​ഗ് മെഷീൻ; പരിശോധനക്കെത്തിയ പൊലീസ് മെഷീന്‍ കണ്ട് ഞെട്ടി; പിടിച്ചത് 85 കിലോ ​ഹെറോയിൻ

23 പേരുടെ ജീവനെടുത്ത വ്യാജമദ്യ  ദുരന്തത്തിന് ശേഷം ലഹരി സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.

കൂടുതൽ വായിക്കൂ

05:58 PM (IST) May 16

പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന് ഉദ്യോ​ഗസ്ഥരുടെ മൊഴി; ഐവിന് കണ്ണീരോടെ വിട നൽകി നാട്

പ്രിയപ്പെട്ടവരുടെയെല്ലാം മനസിൽ തീരാ ദുഖം ബാക്കിയാക്കി ഐവിൻ മടങ്ങി. മാതാപിതാക്കളുടെയും സഹോദരിയുടെയും സങ്കടം തുറവൂർ ഗ്രാമത്തിൻ്റെയാകെ നൊമ്പരമായി.

കൂടുതൽ വായിക്കൂ

05:43 PM (IST) May 16

സ്‌മാർട് സിറ്റി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി, വന്നില്ല; ഉച്ചക്ക് ശേഷമുള്ള പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം സ്‌മാർട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി. മുഖ്യമന്ത്രി പങ്കെടുത്തില്ല

കൂടുതൽ വായിക്കൂ

05:39 PM (IST) May 16

ബി​ഗ് ടിക്കറ്റ് ഇ-ഡ്രോയിൽ 50,000 ദിർഹം സമ്മാനം നേടി 5 ഇന്ത്യക്കാർ

ബി​ഗ് ടിക്കറ്റ് ഇ-ഡ്രോയിൽ അഞ്ച് ഭാ​ഗ്യശാലികൾ ഇന്ത്യയിൽ നിന്ന്. ഇവർ ഓരോരുത്തരും നേടിയത് 50,000 ദിർഹം വീതം.

കൂടുതൽ വായിക്കൂ

05:28 PM (IST) May 16

വാര്‍ 2 അപ്ഡേറ്റ് ഉടന്‍ മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ ജൂനിയര്‍ എന്‍ടിആര്‍ ഹൃത്വിക് 'പോര്‍വിളി' !

ഹൃത്വിക് റോഷനും എൻടിആർ ജൂനിയറും ഒന്നിക്കുന്ന വൈആർഎഫ് സ്പൈ യൂണിവേഴ്സ് ചിത്രം 'വാർ 2'വിൽ നിന്നുള്ള പുതിയ അപ്ഡേറ്റ് മെയ് 20 ന് പ്രതീക്ഷിക്കാം. 

കൂടുതൽ വായിക്കൂ

05:19 PM (IST) May 16

കോൺഗ്രസിനോട് മുസ്‌ലിം ലീഗ്: 'ആശയകുഴപ്പമുണ്ടാക്കരുത്, തെരഞ്ഞെടുപ്പാണ് മുന്നിലുള്ളത്, നേരിടാൻ സജ്ജമാകണം'

കോൺഗ്രസ് പുനഃസംഘടനാ തർക്കവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ആശയകുഴപ്പമുണ്ടാക്കരുതെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു

കൂടുതൽ വായിക്കൂ

05:12 PM (IST) May 16

'ആർക്കും ശത്രുവല്ല, എന്നിട്ടും അധിക്ഷേപം കേൾക്കാൻ ഒറ്റക്കാരണം'; മലങ്കൾട്ടിന് എന്താ കുഴപ്പമെന്ന് വിനോയ് തോമസ്

അദ്ദേഹം ആർക്കും ശത്രുവല്ല. എന്നിട്ടും ഇത്രയധികം അധിക്ഷേപം അദ്ദേഹം കേൾക്കേണ്ടിവരുന്നത് എന്തുകൊണ്ടായിരിക്കാം? കാരണം ഒന്നേയുള്ളൂ, അദ്ദേഹം ഒരു കുടിയേറ്റക്കാരനാണ്- വിനോയ് തോമസ് ഫേസ്ബുക്കിൽ കുറിച്ചു. 

കൂടുതൽ വായിക്കൂ

05:07 PM (IST) May 16

ബ്രോമൻസിലെ പ്രകടനം പാളിയോ?- മാത്യു തോമസ് പറയുന്നു 

മാത്യു തോമസിന്റേതായി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്ത ലൗലിയാണ് ഏറ്റവും പുതിയതായി തിയേറ്ററിലെത്തിയ ചിത്രം.

കൂടുതൽ വായിക്കൂ

04:52 PM (IST) May 16

ജനാധിപത്യം അട്ടിമറിക്കാൻ ഒരിക്കലും സിപിഎം ശ്രമിച്ചിട്ടില്ല; സുധാകരന്റെ വിവാദ പ്രസ്താവനയെ വിമർശിച്ച് ഗോവിന്ദൻ

പ്രസ്താവന ജി സുധാകരൻ തന്നെ തിരുത്തിയിട്ടുണ്ട്. ഇനി ഇതിൽ കൂടുതൽ പ്രതികരണം നടത്തി വിവാദത്തിനില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ​ഗോവിന്ദൻ്റെ പ്രതികരണം. 

കൂടുതൽ വായിക്കൂ

04:51 PM (IST) May 16

ഷോപ്പ് ചെയ്യാം സമ്മാനങ്ങൾ നേടാം; മെഗാ ഡീൽസ് മൊബൈൽ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ

യൂസർമാർക്ക് ഏറ്റവും സുഖപ്രദമായി ഷോപ്പ് ചെയ്യാനുള്ള രീതിയിലാണ് ഈ ആപ്പിന്റെ ഡിസൈൻ.

കൂടുതൽ വായിക്കൂ

04:38 PM (IST) May 16

'ശുദ്ധവിവരക്കേട്, അങ്ങേയറ്റം അപലപനീയം': വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പ്രസം​ഗത്തിൽ എം വി​ ​ഗോവിന്ദൻ

റാപ്പർ വേടനെതിരായ ആർഎസ്എസ് നേതാവ് എൻആർ മധുവിന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. 

കൂടുതൽ വായിക്കൂ

04:28 PM (IST) May 16

21000 രൂപ, ടാബ്, ഷൂസുകൾ, കുരുക്കിയത് ടാബിലെ സിം കാർഡ്; പെട്രോൾ പമ്പിൽ മോഷണത്തിൽ പ്രതി പിടിയിൽ

21000 രൂപയും ടാബും ഷൂസുകളുമാണ് പ്രതി മോഷ്ടിച്ചത്.

കൂടുതൽ വായിക്കൂ

04:20 PM (IST) May 16

ഡ്രഡ്‌ജിങ് നടക്കാത്തതിൽ തുടങ്ങിയ പ്രതിഷേധം: മുതലപ്പൊഴിയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം

മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് വിഷയത്തിൽ നാട്ടുകാരുടെ പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ എത്തിനിൽക്കുന്നു

കൂടുതൽ വായിക്കൂ

04:05 PM (IST) May 16

അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അധികൃതർക്ക് മൗനം; മെഡിക്കൽ കോളേജ് തീപിടുത്തത്തിൻ്റെ കാരണത്തില്‍ അവ്യക്ത

ഒന്നിന് പിറകെ ഒന്നായി കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന പുതിയ ബ്ലോക്കിലുണ്ടായ തീപിടുത്തം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതായിരുന്നു.

കൂടുതൽ വായിക്കൂ

04:04 PM (IST) May 16

2 കോടി തട്ടിയത് അതിസമർദ്ദമായി; പെൻഷൻ ഫണ്ടിൽ നിന്ന് അമ്മയുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയ പ്രതി ഒളിവിൽ

കഴിഞ്ഞ ഒൻപത് മാസമായി അഖിൽ സി വർഗീസിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ് വിജിലൻസും ക്രൈംബ്രാഞ്ചും.

കൂടുതൽ വായിക്കൂ

03:45 PM (IST) May 16

പിന്നാക്ക വിഭാ​ഗത്തിലെ സ്ത്രീകളെ കൊണ്ട് മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിച്ചു; ദൃശ്യങ്ങൾ വിവാദത്തിൽ

രാമപ്പ ക്ഷേത്രം സന്ദർശിച്ച മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ സ്ത്രീകൾ കഴുകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ അപമാനിച്ചുവെന്ന് ബിആർഎസ്. ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമെന്ന് പരിപാടിയുടെ സംഘാടകർ.

കൂടുതൽ വായിക്കൂ

03:44 PM (IST) May 16

20 വർഷമായുള്ള തടസം നീങ്ങി, ഇനി കേരളത്തിന്‍റെ സ്വപ്ന റോഡ് നിർമാണത്തിന് വേഗം കൂടും, 32.26 കോടി രൂപ അനുവദിച്ചു

സീപോർട്ട് - എയർപോർട്ട് റോഡിന്‍റെ വികസനത്തിനായി എൻഎഡിയിൽ നിന്ന് വിട്ടു കിട്ടേണ്ട 2.4967 ഹെക്ടർ ഭൂമിയുടെ വിലയുൾപ്പെടെ 32.26 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. 

കൂടുതൽ വായിക്കൂ

More Trending News