നേരത്തെ തുർക്കി പ്രസിഡൻറ് എർദോഗൻറെ മകളുടെ കമ്പനി എന്ന പ്രചാരണം സെലിബി നിഷേധിച്ചിരുന്നു. ഹർജി ദില്ലി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. 

ദില്ലി: വിമാനത്താവളങ്ങളിലെ സേവനങ്ങൾക്കുളള കരാർ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് തുർക്കി കമ്പനി സെലിബി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കൊച്ചിയുൾപ്പടെ 9 വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് സേവനത്തിൽ നിന്ന് സെലിബിയെ നീക്കിയിരുന്നു. പാക്കിസ്ഥാനെ സഹായിച്ച തുർക്കിയുടെ നീക്കമാണ് ഇന്ത്യയെ പ്രകോപിച്ചത്. എന്നാൽ മുൻകൂട്ടി അറിയിക്കാതെയാണ് വിലക്കെന്നും മുവ്വായിരത്തിലധികം പേരുടെ തൊഴിലിനെ ബാധിക്കുന്നതാണ് നടപടിയാണിതെന്നുമാണ് കമ്പനിയുടെ വാദം. നേരത്തെ തുർക്കി പ്രസിഡൻറ് എർദോഗൻറെ മകളുടെ കമ്പനി എന്ന പ്രചാരണം സെലിബി നിഷേധിച്ചിരുന്നു. ഹർജി ദില്ലി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. 

ദീർഘദൂര ഡ്രൈവിനിടെ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിലിടിച്ചു, സ്കൂട്ടർ യാത്രികന് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം