കോഴിക്കോട് വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ എം രവീന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ എം രവീന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. ജനറൽ പ്രൊവിഡന്റ് ഫണ്ട് എൻആർഎ ക്കുള്ള അപേക്ഷ ഫോർവേർഡ് ചെയ്യാനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. വടകര ലിങ്ക് റോഡിൽ വെച്ചു പതിനായിരം രൂപ കൈ മാറുന്നതിനിടയിലാണ് രവീന്ദ്രനെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി പി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു ലക്ഷം രൂപയായിരുന്നു ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. 90000 രൂപയുടെ ചെക്ക് അധ്യാപിക കൈ മാറിയിരുന്നു. ഈ മാസം അവസാനം വിരമിക്കാൻ ഇരിക്കെയാണ് രവീന്ദ്രൻ പിടിയിലായത്.

India Pakistan Military Understanding | Asianet News Live | Malayalam News Live | Live Breaking News