23 പേരുടെ ജീവനെടുത്ത വ്യാജമദ്യ  ദുരന്തത്തിന് ശേഷം ലഹരി സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.

ചണ്ഡി​ഗഡ്: പഞ്ചാബിലെ തരൺ തരണിൽ പോലീസിന്റെ വൻലഹരിവേട്ട. വാഷിങ് മെഷീനിലൊളിപ്പിച്ച 85 കിലോ ഹെറോയിനുമായി ഒരാൾ പിടിയിൽ. അമൃത്സർ സ്വദേശി അമർജോത് സിങാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും അഞ്ച് കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ 40 കിലോ വീതം ഹെറോയിൻ ശേഖരവും കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിക്ക് വിപണിയിൽ 200 കോടി വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. അമർജ്യോത് സിങിന് അന്താരാഷ്ട്ര ലഹരി ശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായും പോലീസ് വ്യക്തമാക്കി. 23 പേരുടെ ജീവനെടുത്ത വ്യാജമദ്യ ദുരന്തത്തിന് ശേഷം ലഹരി സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.

പഞ്ചാബിൽ വൻ ലഹരിവേട്ട; 200 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി | Drug Bust | Punjab