Published : Jan 18, 2026, 05:29 AM ISTUpdated : Jan 18, 2026, 10:57 PM IST

Malayalam News live: മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

Summary

64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി.

munnar attack

10:57 PM (IST) Jan 18

മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

മൂന്നാറിന് സമീപം പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുമായാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ വിനോദസഞ്ചാരികളായ മൂന്ന് പേർക്കും പള്ളിവാസൽ സ്വദേശിയായ ഒരാൾക്കും പരുക്കേറ്റു. 

Read Full Story

10:45 PM (IST) Jan 18

വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തിനശിച്ചു

എറണാകുളം കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂര്‍ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് ഇന്ന് രാത്രിയോടെയാണ് സംഭവം.തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്

Read Full Story

10:11 PM (IST) Jan 18

പാലക്കാട് സ്വകാര്യ റിസോര്‍ട്ടിലെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു; പെരുമ്പാവൂരിൽ യുവാവ് പാറക്കുളത്തിൽ മരിച്ച നിലയിൽ

പാലക്കാട് വാണിയംകുളത്ത് സ്വകാര്യ റിസോർട്ടിലെ കുളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശിയായ അജയ് (29) ആണ് മരിച്ചത്. പെരുമ്പാവൂരിൽ പാറക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചൂരത്തോട് സ്വദേശി ഗണേഷ് കൃപയിൽ ശരത് കൃഷ്‌ണ ആണ് മരിച്ചത്

Read Full Story

07:09 PM (IST) Jan 18

ആഴങ്ങളില്‍ പൊലിഞ്ഞത് മൂന്ന് ജീവൻ, അമ്മയും മക്കളും കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ടു മക്കളും മുങ്ങി മരിച്ചു

Read Full Story

06:56 PM (IST) Jan 18

വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ശുചിമുറിയിൽ കുറിപ്പ്, ഇൻഡിഗോ വിമാനം അടിയന്തരമായി ലക്നൗവിൽ ഇറക്കി

ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി ലക്നൗവിൽ ഇറക്കി. ബാഗ്ഡോഗ്രയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്

Read Full Story

06:48 PM (IST) Jan 18

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് പിന്നിൽ സിപിഎമ്മോ? സംശയിച്ച് കോണ്‍ഗ്രസ്, പാളയത്തില്‍ നിന്നുള്ള പണിയെന്നും വിമർശനം

എസ്എൻഡിപി എൻഎസ്എസ് ഐക്യത്തിന് പിന്നിൽ സിപിഎമ്മെന്ന് കോണ്‍ഗ്രസിന് സംശയം

Read Full Story

06:26 PM (IST) Jan 18

തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി നയിക്കും, സിപിഎമ്മിന് മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നവർക്ക് ദൃഢഹിന്ദുത്വം; എംഎ ബേബി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്നും ടേം ഇളവ് ചര്‍ച്ചയായിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. സിപിഎമ്മിന് മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണെന്നും എംഎ ബേബി

Read Full Story

05:58 PM (IST) Jan 18

എൻഎസ്എസ്-എസ്എൻഡിപി സഹകരണം; സിപിഎം സോഷ്യൽ എഞ്ചിനീയറിങ്ങിൻ്റെ ഭാഗമല്ല, സമുദായ നേതാക്കൾ ബോധമുള്ളവർ

എൻഎസ്എസ് എസ്എൻഡിപി സഹകരണം സിപിഎം സോഷ്യൽ എഞ്ചിനീയറിങ്ങിന്‍റെ ഭാഗമല്ലെന്ന് മന്ത്രി സജി ചെറിയാൻ

Read Full Story

05:46 PM (IST) Jan 18

കലാമേളക്ക് കൊടിയിറങ്ങി, കണ്ണൂരിന് സ്വർണക്കപ്പ് സമ്മാനിച്ചു; ഹൃദയം കവർന്ന കുട്ടികളുടെ ആവേശത്തിന് കയ്യടിച്ച് മോഹൻലാലും പ്രതിപക്ഷ നേതാവും മന്ത്രിമാരും

തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂർ ജില്ല സ്വർണക്കപ്പ് സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ 5 പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂർ കിരീടം തിരിച്ചുപിടിച്ചത്

Read Full Story

05:21 PM (IST) Jan 18

മത്സരമല്ല, ഇതൊരു ഉത്സവമെന്ന് മോഹൻലാൽ; 'കഴിവുകള്‍ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക'

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ. കലോത്സവം മത്സരമല്ലെന്നും ഉത്സവമാണെന്നും ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മോഹൻലാൽ പറഞ്ഞു

Read Full Story

05:07 PM (IST) Jan 18

'ആനന്ദബോസിന്‍റെ ആരോപണം പ്രശസ്തിക്ക് വേണ്ടി, എൻഎസ്എസ് ആസ്ഥാനത്ത് ആർക്കും വരാം, വരേണ്ട രീതിയിൽ വരണം' - ജി സുകുമാരൻ നായർ

​ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടതിന് പിന്നാലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തണമന്ന ആഗ്രഹിച്ചുവെന്നും എന്നാൽ അനുമതി നിഷേധിച്ചെന്നും ​ഗവർണർ സി വി ആനന്ദബോസ് വെളിപ്പെടുത്തൽ നടത്തിയിരുന്നു.

Read Full Story

04:50 PM (IST) Jan 18

കൗമാര കലാമേള കൊടിയിറങ്ങുന്നു; കലോത്സവ നടത്തിപ്പിൽ കാതലായ മാറ്റമുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി, അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ്

കലോത്സവം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ പരിഷ്കരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വീഡി സതീശൻ ഉദ്ഘാടനം ചെയ്തു

Read Full Story

04:38 PM (IST) Jan 18

സിപിഎം സമരത്തിൽ പങ്കെടുക്കാത്ത സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ച സംഭവം; റിപ്പോർട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ

തൊഴിലുറപ്പ് പണിക്ക് ആളുകൾ കൂടുതൽ ആയതുകൊണ്ടാണ് ലക്ഷ്മിയെ മാറ്റിയത് എന്നാണ് മേറ്റുമാർ നൽകുന്ന വിശദീകരണം.

Read Full Story

04:25 PM (IST) Jan 18

'തലേന്നത്തെ ചോറിലേക്ക് തൈരും പച്ചമുളകും ചുവന്നുള്ളിയും ഇത്തിരി ഉപ്പും', പഴങ്കഞ്ഞിയെ പഴഞ്ചനെന്ന് പറയല്ലേ, പൊളിയാണ്! ​ഗുണങ്ങളേറെയാണ്!

അൽസറേറ്റീവ് കോളിറ്റിസ്, ക്രോൺസ് രോഗം തുടങ്ങിയ വയറിനെ ബാധിക്കുന്ന കുറെ രോഗങ്ങളിൽ പഴങ്കഞ്ഞി കൊടുത്ത് 6 മാസം നടത്തിയ പരീക്ഷണ ചികിത്സ ഫലപ്രദമായിരിക്കുന്നുവെന്നാണ് സ്റ്റാൻലി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നത്.

Read Full Story

03:43 PM (IST) Jan 18

നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണത്തിൽ ദുരൂഹത തുടരുന്നു. കുട്ടിയുടെ മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു

Read Full Story

03:20 PM (IST) Jan 18

പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി, ആറ് ട്രെയിനുകൾ വൈകിയോടുന്നു

പാലക്കാട്‌ പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ഗുഡ്‌സ് ട്രെയിൻ ആണ് പാളം തെറ്റിയത്

Read Full Story

03:08 PM (IST) Jan 18

ബസിൽ ലൈംഗിക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കി, അധിക്ഷേപത്തിൽ മനംനൊന്തെന്ന് കുടുംബം

വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു.

Read Full Story

02:47 PM (IST) Jan 18

'രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്'; സിപിഎം മുൻ എംഎൽഎയുടെ ബിജെപി പ്രവേശനത്തിൽ വിമർശനവുമായി എംഎം മണി

സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എംഎ മണി

Read Full Story

02:35 PM (IST) Jan 18

സ്വർണക്കപ്പ് കണ്ണൂരിന്, കലാകിരീടത്തിൽ വീണ്ടും മുത്തമിട്ടു; സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചു, തൃശൂരിന് രണ്ടാം സ്ഥാനം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല സ്വർണക്കപ്പ് നേടി. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ പിന്തള്ളിയാണ് കണ്ണൂർ കലാകിരീടം തിരിച്ചുപിടിച്ചത്. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച കണ്ണൂർ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് വിജയം ഉറപ്പിച്ചത്

Read Full Story

02:22 PM (IST) Jan 18

സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കും സതീശന്‍റെ മറുപടി, 'ആരും വർഗീയത പറയരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു, സമുദായ നേതാക്കളെ വിമർശിച്ചിട്ടില്ല'

സമുദായ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ സമുദായ സംഘടനകൾക്ക് എതിരല്ലെന്നും വർഗീയത പറയുന്നതിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയതയോട് ഏറ്റുമുട്ടി വീഴേണ്ടി വന്നാലും പിന്നോട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു

Read Full Story

01:42 PM (IST) Jan 18

ഉണ്ണിക്കൃഷ്ണൻ പോറ്റി മുമ്പും ശബരിമലയിൽ സ്പോൺസർ; 2017ൽ മണിമണ്ഡപത്തിലെ തൂണുകളും മണികളും പുനർനിർമിക്കാൻ സഹായിച്ചു; അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട്

2017 ലാണ് മണിമണ്ഡപത്തിലെ തൂണുകളും മണികളും പുനർനിർമ്മിച്ചത്. പതിനെട്ടാം പടിക്ക് അടുുത്തുള്ള 2 തൂണുകളും മണികളും പുതുക്കിപ്പണിയാൻ സഹായിച്ചു.

Read Full Story

01:30 PM (IST) Jan 18

'പൊന്നാട അണിയിച്ച് കാറിൽ കയറ്റി ഇതെല്ലാം പറയിക്കുന്നയാളെ ജനങ്ങൾക്കറിയാം'; സമുദായ ഐക്യം തകർത്തത് ലീഗെന്ന പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് സലാമിൻ്റെ മറുപടി

എസ്എൻഡിപി-എൻഎസ്എസ് ഐക്യനീക്കം തടഞ്ഞത് ലീഗാണെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം വെറും ജൽപനമാണെന്ന് പി എം എ സലാം പ്രതികരിച്ചു. പ്രകോപിപ്പിച്ച് സമാധാന അന്തരീക്ഷം തകർക്കാനുള്ള സിപിഎം പിന്തുണയോടെയുള്ള നീക്കമാണിതെന്നും ലീഗ് അതിൽ വീഴില്ലെന്നും സലാം

Read Full Story

01:19 PM (IST) Jan 18

ചെയ്ത തെറ്റ് സർക്കാർ തിരുത്തി, ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു? ചോദ്യങ്ങളുന്നയിച്ച് ജി സുകുമാരൻ നായർ

ശബരിമലയിൽ ആചാരവും അനുഷ്ഠാനവും എല്ലാം പഴയത് പോലെ നടക്കണമെന്ന് ജി സുകുമാരൻ നായർ

Read Full Story

01:05 PM (IST) Jan 18

'സിപിഎമ്മിൽ പലതും സഹിച്ചിട്ടുണ്ട്'; ബിജെപിയിൽ അംഗത്വമെടുത്ത് സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ

തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തിയാണ് രാജേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അം​ഗത്വം സ്വീകരിച്ചത്.

Read Full Story

01:00 PM (IST) Jan 18

ഒടുവിൽ സർക്കാർ ഉത്തരവിറക്കി, ഡിസംബറിൽ സഹായധനം അവസാനിച്ച പ്രതിസന്ധിക്ക് പരിഹാരം; വയനാട് ദുരന്തബാധിതർക്ക് 9000 രൂപ ധനസഹായം തുടരും

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഡിസംബറിൽ നിലച്ച 9000 രൂപയുടെ ധനസഹായം തുടരാൻ സർക്കാർ ഉത്തരവിറക്കി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നുള്ള ഈ നടപടി പ്രകാരം, വീട് പൂർത്തിയാകുന്നത് വരെയോ ആറുമാസത്തേക്കോ സഹായം ലഭിക്കും

Read Full Story

12:54 PM (IST) Jan 18

'സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല', രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ; തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട

എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കങ്ങൾ ചർച്ചയാകുന്നതിനിടെ ജി സുകുമാരൻ നായർ നടത്തിയ വാർത്താസമ്മേളനത്തില്‍ സുരേഷ് ഗോപിക്കും വിമർശനം

Read Full Story

12:43 PM (IST) Jan 18

കോഴിക്കോട് നഗരത്തിൽ വെള്ളം മുടങ്ങിയിട്ട് ആറ് ദിവസം; പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ

കോഴിക്കോട് നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആറു ദിവസം. സിവില്‍ സ്റ്റേഷന്‍ മുതല്‍ നടക്കാവ് വരെയുള്ള പ്രദേശങ്ങളിലാണ് വെള്ളം മുടങ്ങിയത്.

Read Full Story

12:04 PM (IST) Jan 18

'സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന പറഞ്ഞ നേതാവല്ലേ സിനഡ് യോഗം ചേർന്നപ്പോൾ തിണ്ണ നിരങ്ങിയത്', സതീശനെതിരെ സുകുമാരൻ നായരും; 'സമുദായ ഐക്യം അനിവാര്യം'

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്ത്. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ സതീശൻ സഭാ സിനഡ് യോഗത്തിൽ പങ്കെടുത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു

Read Full Story

11:54 AM (IST) Jan 18

'നിലപാടിൽ വെള്ളം ചേർക്കില്ല, വർ​ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കും, പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ല' - വി ഡി സതീശൻ

വെളളാപ്പള്ളി ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ വർ​ഗീയതക്കെതിരായ നിലപാടിൽ വെള്ളം ചേർക്കില്ലെന്നും കൂട്ടിച്ചേർത്തു.

Read Full Story

11:29 AM (IST) Jan 18

`വിഡി സതീശൻ ഇന്നലെ പൂത്ത തകര', നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ

ഇന്നലെ പൂത്ത തകരയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് വെള്ളാപ്പള്ളി നടേശൻ. നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

Read Full Story

11:06 AM (IST) Jan 18

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പ്രസ്താവന; കോൺ​ഗ്രസ് എംഎൽഎക്കെതിരെ പ്രതിഷേധം ശക്തം

സുന്ദരികളായ പെൺകുട്ടികൾ പുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുമെന്നും പിന്നാക്ക സമുദായങ്ങളിലെ  സ്ത്രീകൾ സുന്ദരികളല്ലെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നു എന്നുമായിരുന്നു എംഎൽഎയുടെ പരാമർശം.

Read Full Story

09:51 AM (IST) Jan 18

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് കാക്കയിൽ; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല

അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

Read Full Story

09:28 AM (IST) Jan 18

നീതി കിട്ടിയില്ല, അവൾ മരണത്തിന് കീഴടങ്ങി; മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിനിരയായ 20കാരി മരിച്ചു

രണ്ട് പെൺകുട്ടികൾ അപമാനിതരായി ആൾക്കൂട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇംഫാലിൽ നടന്ന മറ്റൊരു സംഭവത്തിലാണ് 20കാരിയായ പെൺകുട്ടി ബലാത്സം​ഗത്തിനിരയായത്.

Read Full Story

08:47 AM (IST) Jan 18

കുട്ടി മരിച്ചത് അച്ഛൻ നൽകിയ ബിസ്‌കറ്റ് കഴിച്ച ശേഷമെന്ന് ആരോപണം; ഒരു വയസ്സുകാരന്റെ മരണത്തിൽ ദുരുഹത, പിതാവ് കസ്റ്റഡിയിൽ

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ ദുരുഹത. കുഞ്ഞിന്റെ പിതാവ് ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിജിൻ നൽകിയ ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം.

Read Full Story

07:52 AM (IST) Jan 18

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം സംഘടന ദൗർബല്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി; ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കും

താഴേ തട്ടുമുതൽ സംഘടന ദൗർബല്യം പ്രതിഫലിച്ചതാണ്  തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണമെന്ന് കേന്ദ്ര കമ്മിറ്റി. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കും

Read Full Story

07:28 AM (IST) Jan 18

വാജിവാഹന കൈമാറ്റം ഹൈക്കോടതിയുടെ അറിവോടെ; പ്രതിരോധത്തിലായി എസ്ഐടി, കോടതിയുടെ അഭിപ്രായത്തിനുശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം

വാജിവാഹനം തന്ത്രിക്ക് നൽകിയത് ഹൈക്കോടതിയുടെ അറിവോടെ എന്ന് വ്യക്തമായതോടെ എസ്ഐടി പ്രതിരോധത്തിൽ. കേസെടുക്കുന്ന കാര്യത്തിൽ അടക്കം തീരുമാനം കോടതിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമായിരിക്കും.

Read Full Story

07:07 AM (IST) Jan 18

ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം, റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും

ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി വി എസ് എസ് സി തയാറാക്കിയ റിപ്പോർട്ടില്‍ സ്ഥിരീകരണം.  ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി.

Read Full Story

05:57 AM (IST) Jan 18

സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും; തുടർച്ചയായി എംഎൽഎ ആയവർക്ക് ഇളവു നൽകണോ എന്നതിൽ അന്തിമ തീരുമാനമാകും

സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും. രണ്ട് തവണ തുടർച്ചയായി എംഎൽഎ ആയവരെ മത്സരിപ്പിക്കാൻ ഇളവു നൽകണമോ കാര്യത്തിൽ കേന്ദ്രകമ്മിറ്റി മാർഗരേഖ തയ്യാറാക്കാൻ സാധ്യത.

Read Full Story

05:46 AM (IST) Jan 18

നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ കെന്നഡി സ്പേസ് സെന്‍ററിലെ ലോ‍ഞ്ച് പാ‍ഡിലേക്ക് മാറ്റി

നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ കെന്നഡി സ്പേസ് സെന്‍ററിലെ ലോ‍ഞ്ച് പാ‍ഡ് നമ്പർ 39 ബിയിലേക്ക് മാറ്റി

Read Full Story

05:29 AM (IST) Jan 18

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; സമാപന സമ്മേളനം വിഡി സതീശൻ ഉദ്ഘാടനം ചെയ്യും, മോഹൻലാൽ മുഖ്യാതിഥി

64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി.

Read Full Story

More Trending News