നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പൊലീസ്. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില്‍ നടന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ല.

11:40 PM (IST) Feb 06
പുതിയ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 30 സീറ്റുകൾ ലക്ഷ്യമിടാൻ കേരളത്തിലെ നേതാക്കൾക്ക് നിർദ്ദേശം നൽകി. സാഹചര്യം അനുകൂലമാണെന്നും ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഈ ലക്ഷ്യം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
10:57 PM (IST) Feb 06
ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ മാറ്റുന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു. നിലവിൽ തീരുമാനം എടുത്തിട്ടില്ല, തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും ജയകുമാർ വ്യക്തമാക്കി
10:20 PM (IST) Feb 06
2004ൽ ദേവസ്വം മന്ത്രിയായിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കെ സി വേണുഗോപാൽ ആണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്നാൽ, യഥാർത്ഥ പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്നും അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്നും കെ സി വേണുഗോപാൽ തിരിച്ചടിച്ചു
10:04 PM (IST) Feb 06
സംഭവത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ ദില്ലി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്തുവന്നു.
09:30 PM (IST) Feb 06
790 ഗ്രാം സ്വർണവും 8 ലക്ഷം രൂപ വില വരുന്ന ഡയമണ്ടും നഷ്ടപ്പെട്ടെന്ന് കാട്ടി ഹുബ്ബള്ളി സ്വദേശിയായ യാത്രക്കാരി ശാന്ത രമേഷ് എയർപോർട്ട് പൊലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത എയർപോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
08:51 PM (IST) Feb 06
മസ്ക്കറ്റിൽ വെച്ച് നടന്ന ഇറാൻ-അമേരിക്ക ചർച്ചകൾക്ക് ശുഭകരമായ തുടക്കം. ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെന്ന് ഇറാൻ അറിയിച്ചു. ചർച്ചകൾ തുടരും എന്നും ഇറാനിയൻ പ്രതിനിധികൾ സ്ഥിരീകരിച്ചു
08:27 PM (IST) Feb 06
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചതായി റെയിൽവേ മന്ത്രാലയം. കേരളത്തിലെ ചാലക്കുടി, ചങ്ങനാശേരി, ചിറയൻകീഴ്, കുറ്റിപ്പുറം, ഷൊർണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി എന്നീ ഏഴ് സ്റ്റേഷനുകളും ഉൾപ്പെടുന്നു
07:57 PM (IST) Feb 06
ഇറാനും അമേരിക്കയും തമ്മിലുള്ള ആദ്യ ദിന ചർച്ചകൾ മസ്ക്കറ്റിൽ അതീവ രഹസ്യമായി അവസാനിച്ചു. ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കൂടുതൽ ചർച്ചകൾ നടക്കുമെന്ന സൂചനയുണ്ട്
07:47 PM (IST) Feb 06
പൊലീസ് വാഹനം അപകടകരമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാരായ യുവാക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് വാഹനം റോഡരികിൽ നിർത്തിയിട്ടു. വാഹനത്തിനുള്ളിൽ ഛർദ്ദിച്ചതായും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
07:36 PM (IST) Feb 06
നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും 40.48 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 2018-19 സീസണിൽ വ്യാജ ബില്ലുകൾ ചമച്ച് 59.98 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി
07:31 PM (IST) Feb 06
കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം. എആർ ക്യാമ്പ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറയുകയായിരുന്നു
06:35 PM (IST) Feb 06
ജൂൺ ഒന്നിന് മുൻപ് തിരികെ കോടതിയിൽ ഏൽപ്പിക്കണം എന്നും ഉത്തരവിലുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
06:21 PM (IST) Feb 06
ലോട്ടറി ക്ഷേമിനിധി ബോർഡിൽ നിന്നും 14 കോടി തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അനിൽകുമാറിന്‍റെ വീട്ടിലും ബിനാമിയുടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി
06:04 PM (IST) Feb 06
എൽഡിഎഫിനെതിരെ പാരഡി നിർമിക്കുന്ന തിരക്കിലാണ് കോൺഗ്രസെന്നും എംഎ ബേബി പരിഹസിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിലായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ വിശദീകരണം.
05:40 PM (IST) Feb 06
വിഎസിനുള്ള പത്മപുരസ്ക്കാരം സ്വീകരിക്കുന്നതിലെ അവ്യക്തത ഒടുവിൽ അവസാനിക്കുകയാണ്. കുടുംബം തീരുമാനിക്കട്ടെയെന്ന് പാർട്ടിയും പാർട്ടി നിലപാട് എടുക്കട്ടെയെന്ന് കുടുംബവും പറയുന്നതിനിടെ പുരസ്കാരം വാങ്ങേണ്ട എന്നതാണ് പാർട്ടിലൈൻ എന്ന് ജനറൽ സെക്രട്ടറി എംഎ ബേബി
05:29 PM (IST) Feb 06
തൃശ്ശൂർ ആറങ്ങോട്ടുകര വളവിൽ ഗോതമ്പ് കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു. വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്
04:32 PM (IST) Feb 06
ഇ ശ്രീധരൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തിയെന്നും എന്നാൽ ശ്രീധരൻ്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അനുമതിയും കേന്ദ്രം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി. പത്തനംതിട്ടയിൽ എൽഡിഎഫ് മധ്യ മേഖല ജാഥയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
04:19 PM (IST) Feb 06
സംസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്‍റെ പിഴ ഈടാക്കിയോ എന്ന് ചോദിച്ച കോടതി എഫ്ഐആര്‍ ഹാജരാക്കാനും നിര്‍ദേശിച്ചു
04:12 PM (IST) Feb 06
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്
03:59 PM (IST) Feb 06
ശബരിമലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമല അവതരിപ്പിച്ച് ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാര്‍. ശബരിമല അവലോകന യോഗത്തിലാണ് വിഷൻ ശബരിമല അവതരിപ്പിച്ചത്. ശബരിമലയിൽ സമഗ്ര മാറ്റം മുന്നോട്ടുവെക്കുന്നതാണ് വിഷൻ ശബരിമല
03:50 PM (IST) Feb 06
പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു. പക മൂത്ത് അന്ധത ബാധിച്ചത് പോലെയെന്നും വിമർശനം. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാഗേഷിന്റെ വിശദീകരണം.
03:41 PM (IST) Feb 06
സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏത് സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജാനാധിപത്യ മതേതര സമൂഹം തള്ളിക്കളയണമെന്നും മർകസ് സനദ് ദാന പൊതുസമ്മേളനത്തിൽ കാന്തപുരം
03:38 PM (IST) Feb 06
കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ തടഞ്ഞ കേസില്‍ സ്കൂൾ മാനേജ്മെന്‍റിനെയും പ്രതി ചേർത്തു
03:27 PM (IST) Feb 06
ആമ്പല്ലൂരുകാരിയായ പെണ്‍സുഹൃത്തിന്‍റ വീട്ടില്‍ എത്തിയതിന് പിന്നാലെയായിരുന്നു നാടകീയ സംഭവം. 25കാരനെ മുളംതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വീട്ടുകാര്‍ എത്തിയ ശേഷം വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.
03:26 PM (IST) Feb 06
അതിഥി തൊഴിലാളികൾ മുദ്രാവാക്യം വിളിച്ച സംഭവം മാധ്യമങ്ങൾ വക്രീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
03:12 PM (IST) Feb 06
ഇറാനും അമേരിക്കയും നേരിട്ടുള്ള ആണവ ചർച്ച ഇന്ന് നടന്നേക്കില്ല. രാജ്യതാൽപര്യം സംരക്ഷിച്ചുള്ള നിലപാടാണ് ഇറാന്റേതെന്ന് അബ്ബാസ് അരഗ്ച്ചി പറഞ്ഞു. അതേസമയം, ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക മുന്നറിയിപ്പ് ആവർത്തിച്ചു.
03:10 PM (IST) Feb 06
സൂരജ് ലാമ കേസില്‍ പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. കേസ് എടുത്തിട്ട് ലാമയെ കണ്ടെത്താൻ പോലീസ് എന്ത് ചെയ്തു എന്ന് കോടതി ചോദിച്ചു
02:47 PM (IST) Feb 06
തൊണ്ടി മുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി 12ന് കോടതി പുറത്തിറക്കും
02:47 PM (IST) Feb 06
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. പ്രശസ്തിക്കായി പ്രശാന്ത് കിഷോറിന്റെ പാർട്ടി കോടതിയെ ഉപയോഗിക്കുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി
02:31 PM (IST) Feb 06
സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കിളിമാനൂരിൽ യുവതിയുടെ കൈ വെട്ടി അമ്മാവൻ. തിരുവനന്തപുരത്ത് കിളിമാനൂരിന് സമീപം പോങ്ങനാടാണ് സംഭവം. ണ്ട് കൈക്കും വെട്ടേറ്റ സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
02:12 PM (IST) Feb 06
ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ പ്രായപൂർത്തിയാക്കാത്ത സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ തന്റെ സാമ്പത്തിക പ്രതിസന്ധി കാരണമായിട്ടില്ലെന്ന് കുട്ടികളുടെ അച്ഛൻ
02:04 PM (IST) Feb 06
കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാര്‍ മര്‍ദിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിയായ സുരേഷിനാണ് മര്‍ദനമേറ്റത്. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
01:43 PM (IST) Feb 06
കേരള സര്‍ക്കാരിന്‍റെ സിൽവര്‍ ലൈൻ (കെ -റെയിൽ) പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം. സിൽവര്‍ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി
01:37 PM (IST) Feb 06
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച സംവാദത്തിന്റെ ഒമ്പതാം പതിപ്പിന് തുടക്കമായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു സംവാദം.
01:20 PM (IST) Feb 06
ആഴ്ചയിൽ 5 പ്രവർത്തി ദിനം സർവ്വീസ് സംഘടനകൾ അംഗീകരിക്കുകയായിരുന്നു യോഗം. പ്രവർത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. എന്നാൽ പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്നും അവധി വെട്ടിച്ചുരുക്കാനാകില്ലെന്നും സംഘടനാ പ്രതിനിധികൾ
01:18 PM (IST) Feb 06
കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
01:09 PM (IST) Feb 06
ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ പ്രതികരിച്ച് മണിയൻപിള്ള രാജു
12:55 PM (IST) Feb 06
ഫോട്ടോയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യട്ടെയെന്ന് വിഡി സതീശൻ. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു പ്രാഥമിക കുറ്റപത്രം പോലും നൽകിയിട്ടില്ല. ശബരിമല സ്വർണക്കൊള്ള തെളിവ് ഇല്ലാതെ അവസാനിപ്പിക്കുമെന്നും വിഡി സതീശൻ
12:44 PM (IST) Feb 06
രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭാ സ്തംഭനം തുടരുന്നു. ബജറ്റ് ചർച്ചയുമായും സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. മറ്റു പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങളും പോസ്റ്റർ ഉയർത്തി.
12:37 PM (IST) Feb 06
ആദായ നികുതി കേസിൽ വിജയ് പിഴയടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. ആദായ നികുതി വകുപ്പ് പിഴ ചുമത്തിയത് മദ്രാസ് ഹൈക്കോടതി ശരിവെക്കുകയും വിജയ്‍യുടെ ഹർജി തള്ളുകയും ചെയ്തു.