കശുവണ്ടി അഴിമതി കേസിൽ ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. തീരുമാനം ഹൈക്കോടതിയെ അറിയിക്കും. മുൻ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാം.

10:24 PM (IST) Jul 02
കടയും വീടും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻതോതിലുള്ള വിൽപ്പന നടത്തിവന്ന അച്ഛനും മകനും പിടിയിൽ
09:10 PM (IST) Jul 02
കാട്ടാക്കട ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. അപകടം നടന്ന ഉടനെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങി ഓടി. ഓട്ടോ ഡ്രൈവർ വെട്ടിയിൽതടം സ്വദേശി സജീറിന് ഗുരുതര പരിക്കുണ്ട്.
09:09 PM (IST) Jul 02
കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയ മുക്കം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ റഷീദ് കര്‍ണാടകയിലെ മൈസൂരുവിലുണ്ടെന്ന് സൂചന
08:03 PM (IST) Jul 02
പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി രാവും പകലും വാങ്ങാൻ ടെൻഡര്‍ വിളിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്
07:49 PM (IST) Jul 02
അയോധ്യ ക്ഷേത്രക്കൊള്ള സിബിഐക്ക് വിടുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരിഗണനയില്‍. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.
07:21 PM (IST) Jul 02
വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി മാന്നാർ പൊലീസിന്‍റെ പിടിയിൽ
06:35 PM (IST) Jul 02
മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെ തൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും തുടർ തീരുമാനം കർശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
05:53 PM (IST) Jul 02
ദില്ലിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ പിടികൂടി. നാല് പേരെയാണ് ദില്ലി പോലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്
05:45 PM (IST) Jul 02
എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ. ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ലെന്നാണ് കൊല്ലം അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളായ അഞ്ജുവിൻ്റെയും സുനിലിൻ്റെയും പരാതി.
04:55 PM (IST) Jul 02
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതതല സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
04:33 PM (IST) Jul 02
മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യയാണ് പിടിയിലായത്. ഇന്നലെ അണങ്കൂരിൽ വെച്ചാണ് സംഭവം.
04:27 PM (IST) Jul 02
വയോധികയായ ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി യുവാവ്. പുനലൂരിലാണ് സംഭവം. പുനലൂർ എച്ച് എസ് വാർഡ് വലിയ കാലായിൽ ദർഭവിള വീട്ടിൽ സെത്തും ബിവിഎന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്
04:02 PM (IST) Jul 02
വയനാട് പുൽപ്പള്ളി ചേകാടിക്കടുത്ത് ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ സ്ഥിരമായി എത്തിയിരുന്ന കാട്ടാന ചെരിഞ്ഞു
03:39 PM (IST) Jul 02
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ പുതിയ നികുതി ഘടനയിൽ വിയോജിപ്പ് സമ്മതിച്ച് മന്ത്രി കെ എം ഷാജി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി പറഞ്ഞു.
03:21 PM (IST) Jul 02
മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
03:13 PM (IST) Jul 02
പാർട്ടി ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും , യഥാർത്ഥ ടിഎംസി തങ്ങളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമുന്നിൽ അവകാശപ്പെട്ടതായി ഋതബ്രത ബാനർജി. 440 കോടി രൂപയാണ് ടിഎംസിയുടെ അക്കൗണ്ടിൽ ഉള്ളത്.
02:58 PM (IST) Jul 02
ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഓഫീസുകളിൽ നിന്ന് ഒഴിപ്പിച്ചു.
02:33 PM (IST) Jul 02
ദില്ലിയിലെ കേരള ഹൗസിൽ വൈദ്യുതി തടസ്സം. ജനറേറ്ററിന് കേടുപാടുകൾ സംഭവിച്ചു. നന്നാക്കാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർക്ക് വൈദ്യുതാഘാതമേറ്റു.
01:13 PM (IST) Jul 02
അയിലൂർ ഗവ യി പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. ഉദയൻ എന്ന സോഷ്യൽ സയൻസ് അധ്യാപകൻ കണ്ണിന് താഴെ ഇടിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ ഇടതു കണ്ണിന് താഴെ വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റു.
12:10 PM (IST) Jul 02
കഴിഞ്ഞ ദിവസം മൃതദേഹം രാജ്യത്തെത്തിച്ചപ്പോൾ കുടുംബത്തിന്റെ ആവശ്യപ്രകാരം രണ്ടാം പോസ്റ്റ് മോർട്ടത്തിലാണ് ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയെന്ന് കണ്ടെത്തിയത്.
11:43 AM (IST) Jul 02
ഒളിയിടത്തിൽ വച്ച് ആക്രമണത്തിന് മുതിർന്നതോടെയാണ് പൊലീസ് വെടിവെച്ചത്. ഇയാളെ ആശുപത്രിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി
11:41 AM (IST) Jul 02
സി.ബി.ഐയുടെ ആവശ്യത്തിന്മേൽ നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞദിവസം രാത്രിയാണ് സർക്കാർ ഒപ്പിട്ടത്.
11:05 AM (IST) Jul 02
രക്ഷിതാക്കളുടെ പരാതിയിൽ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
10:51 AM (IST) Jul 02
മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന 'കാവേരി ക്രഷർ' എന്ന ക്വാറിയിലാണ് ദുരന്തമുണ്ടായത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
10:41 AM (IST) Jul 02
ഈ ആശയം ഏറ്റെടുത്ത് ആദ്യം പൂർത്തിയാകുന്ന വീടാണ് ചന്ദനപ്പള്ളിയിലേത്. കടമറ്റം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി പള്ളികളും സ്നേഹചലഞ്ച് യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
10:02 AM (IST) Jul 02
അമൽ ജോർജിനെ ഒരു വർഷം മുമ്പ് 250 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. ആവശ്യക്കാർ അഭിജിത്തിനെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഇയാളുടെ അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്.
09:07 AM (IST) Jul 02
ഒന്നേകാൽ കോടി രൂപയുടെ ഈ പാട്ടക്കരാർ വെറും 500 രൂപയുടെ മുദ്രപത്രത്തിൽ എഴുതി വലിയ രീതിയിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പും നടത്തിയിട്ടുണ്ടെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏലപ്പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ നിയമപരമായി അനുമതിയില്ലാതിരുന്നിട്ടും വൻതോതിലുള്ള മരം കൊള്ളയാണ് നടന്നത്.
08:33 AM (IST) Jul 02
ജൂൺ 26 നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കത്ത് അയച്ചത്. കത്തിന് പിന്നാലെ സഹകരണ സംഘങ്ങളുടെ സബ്കമ്മിറ്റി യോഗം തുടങ്ങിയിരിക്കുകയാണ്.
07:57 AM (IST) Jul 02
ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ കുട്ടിയുടെ അച്ഛനെയും അമ്മയെ നേരിട്ട് കണ്ടു. മുഴുവൻ ചികിത്സ ചെലവും ഏറ്റെടുത്തതായും അറിയിച്ചു.
07:32 AM (IST) Jul 02
എന്നാൽ ഇക്കാര്യം പൂർണമായും വിശ്വസിക്കാതെയാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കൂടുതൽ കാർ ഉടമകളെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.
07:10 AM (IST) Jul 02
മൂന്ന് ദിവസത്തിനകം ആശങ്കകൾക്ക് വിശദമായി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഇന്നലെ മെറ്റയ്ക്ക് നോട്ടീസയച്ചിരുന്നു.
06:50 AM (IST) Jul 02
എസ്എൻഡിപി യോഗം പ്രവർത്തകർ രാഷ്ട്രീയ വ്യത്യാസം മറന്ന് തൂഫാനൊപ്പം അണിചേരണമെന്നാണ് വെള്ളാപ്പള്ളിയുടെ ആഹ്വാനം.