ദില്ലിയിലെ കേരള ഹൗസിൽ വൈദ്യുതി തടസ്സം. ജനറേറ്ററിന് കേടുപാടുകൾ സംഭവിച്ചു. നന്നാക്കാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർക്ക് വൈദ്യുതാഘാതമേറ്റു.
ദില്ലി: ദില്ലിയിലെ കേരള ഹൗസിൽ വൈദ്യുതി തടസ്സം. ജനറേറ്ററിന് കേടുപാടുകൾ സംഭവിച്ചു. നന്നാക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് വൈദ്യുതാഘാതമേറ്റു. ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർക്കാണ് വൈദ്യുതാഘാതമേറ്റു. ഇയാളെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു മണിക്കൂറിലധികമായി കേരള ഹൗസിൽ വൈദ്യുതി തടസ്സം നേരിടുകയാണ്. കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാതായതോടെ കേരള ഹൗസിലെ വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലായി. കാന്റീൻ പ്രവർത്തനവും പ്രതിസന്ധിയിലാണ്. മന്ത്രി കെ എം ഷാജി കേരള ഹൗസിൽ ഉള്ളപ്പോഴാണ് വൈദ്യുതി തടസ്സമുണ്ടായത്. മുഖ്യമന്ത്രിയുമായി പ്രശ്‌നം സംസാരിച്ചെന്ന് കെ എം ഷാജി അറിയിച്ചു.
