Published : Jul 11, 2026, 06:12 AM ISTUpdated : Jul 11, 2026, 09:55 PM IST

കാട്ടാക്കടയിലെ കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി

Summary

കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

KSRTC Priyadarshini

09:55 PM (IST) Jul 11

കാട്ടാക്കടയിലെ കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ടോമിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിക്കുകയും പ്രിയദർശിനി ബസിലെ സ്ത്രീ യാത്രക്കാരെ അപമാനിക്കുകയും ചെയ്തുവെന്നാണ് ആരോപണം

Read Full Story

09:37 PM (IST) Jul 11

'സാവരിയ കൊല്ലപ്പെട്ടതിന് പിന്നിൽ ലൗ ജിഹാദ്', സദറുൾ മതം മാറാൻ നിർബന്ധിച്ചെന്ന ആരോപണവുമായി വിഎച്ച്പി; കേന്ദ്ര-സംസ്ഥാന ഇടപെടൽ ആവശ്യപ്പെട്ടു

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവം ലൗ ജിഹാദാണെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു. പ്രതിയായ സദറുൾ അനം മതം മാറാൻ നിർബന്ധിച്ചെന്നും ഇതിന് വഴങ്ങാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നും വിഎച്ച്പി വക്താവ് പറഞ്ഞു

Read Full Story

09:18 PM (IST) Jul 11

ലോകത്തെ അമ്പരപ്പിച്ച് ഇറാന്‍റെ പ്രഖ്യാപനം, 'യുദ്ധത്തിനിടെ രാജ്യത്തിന്‍റെ ഡ്രോൺ കരുത്ത് മൂന്നിരിട്ടിയാക്കി, യുദ്ധം ആയുധ ഉത്പാദനത്തെ ബാധിച്ചിട്ടില്ല'

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നിലനിൽക്കെ, രാജ്യത്തിന്‍റെ ഡ്രോൺ ഉത്പാദനം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചതായി ഇറാൻ പ്രഖ്യാപിച്ചു. യുദ്ധം ആയുധ ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി

Read Full Story

08:56 PM (IST) Jul 11

'കണ്ണൂരിൽ പോയി ഇക്കാര്യം പറഞ്ഞില്ലല്ലോ, വിവരമറിയും എന്നറിയാമല്ലേ', ആറന്മുള വിമാനത്താവള വിഷയത്തിൽ പി പ്രസാദിനെ കടന്നാക്രമിച്ച് ആന്‍റോ ആന്‍റണി

ആറന്മുള വിമാനത്താവള വിഷയത്തിൽ പി പ്രസാദിനെതിരെ രൂക്ഷ വിമർശനവുമായി ആന്റോ ആന്റണി. കണ്ണൂരിൽ വിമാനത്താവളത്തെ എതിർക്കാതിരുന്ന പ്രസാദ് പത്തനംതിട്ടയിൽ പരിസ്ഥിതിവാദം പഠിപ്പിക്കേണ്ടതില്ലെന്നും, ജില്ലയുടെ വികസനത്തിന് വിമാനത്താവളം അനിവാര്യമാണെന്നും പറഞ്ഞു

Read Full Story

08:24 PM (IST) Jul 11

ജി സുധാകരന് സിപിഎമ്മിന്‍റെ താക്കീത്. 'ഇതുമാതിരി പണി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും', എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം

അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. സുധാകരൻ നിലവിലെ ശൈലിയിലുള്ള പ്രവൃത്തികൾ അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ മുന്നറിയിപ്പ് നൽകി

Read Full Story

07:27 PM (IST) Jul 11

നാട്ടുകാര് ജയിപ്പിച്ചത് കച്ചവടക്കാരൻ ആകാനല്ല, അബിൻ വർക്കിക്ക് പരിഹാസം, വിമാനത്താവള നീക്കമുണ്ടായാൽ അതിശക്ത സമരം ആറന്മുള കാണുമെന്നും പി പ്രസാദ്

ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ അതിശക്തമായ വിമർശനവുമായി മുൻ മന്ത്രി പി പ്രസാദ് രംഗത്ത്. അനധികൃത സർവേയെ ചോദ്യം ചെയ്ത അദ്ദേഹം, പദ്ധതിക്കെതിരെ ശക്തമായ സമരം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി

Read Full Story

07:02 PM (IST) Jul 11

പ്രിയദർശിനി ബസിൽ നിറയെ യാത്രക്കാർ, പൊന്മുടി ആറാം വളവിൽ പൊടുന്നനെ ബ്രേക്ക് നഷ്ടമായി, ഡ്രൈവർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തി; വൻ അപകടം ഒഴിവാക്കി

നിറയെ യാത്രക്കാരുമായി സഞ്ചരിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസ് പൊന്മുടിയിൽ അപകടത്തിൽപ്പെട്ടു. ആറാം വളവിൽ വെച്ച് നഷ്ടപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസ് സംരക്ഷണ ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി

Read Full Story

06:14 PM (IST) Jul 11

സർക്കാരിന്റെ 'വിസ്മയ'ത്തോട് മേയർ വി വി രാജേഷിന് വിമുഖത, പരിപാടിയിൽ പങ്കെടുക്കാത്തതിൽ വിമർശനവുമായി മന്ത്രി; 'ആരോഗ്യമേഖലയിൽ സമഗ്ര മാറ്റം ഉറപ്പ്'

ആരോഗ്യമന്ത്രി കെ മുരളീധരൻ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങളും പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. സർക്കാരിന്റെ 'വിസ്മയ' പരിപാടിയിൽ തിരുവനന്തപുരം മേയർ വി വി രാജേഷ് പങ്കെടുക്കാത്തതിനെ മന്ത്രി വിമർശിക്കുകയും ചെയ്തു

Read Full Story

05:34 PM (IST) Jul 11

ഒന്നല്ല, 9 കുറ്റങ്ങൾ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരെ കേന്ദ്രത്തിന്‍റെ വമ്പൻ പണി, കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതിൽ നോട്ടീസ്

കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് FSSAI 9 കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചു. പ്രോട്ടീൻ പൗഡർ, മുട്ടകൾ തുടങ്ങിയവ കേടായെന്ന പരാതികളും, ശുചിത്വമില്ലായ്മയും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു

Read Full Story

04:06 PM (IST) Jul 11

രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും ഒരഭിപ്രായം, എന്നിട്ടും യുഡിഎഫിൽ പോലും ചർച്ച ചെയ്യാതെ വിഴിഞ്ഞം ഓഹരി കൈമാറ്റം നടന്നതെങ്ങനെ? ചോദ്യങ്ങളുമായി ഐസക്

വിഴിഞ്ഞം ഓഹരി കൈമാറ്റം യുഡിഎഫിൽ പോലും ചർച്ച ചെയ്യാതെ നടന്നതെങ്ങനെയെന്ന് തോമസ് ഐസകിന്‍റെ ചോദ്യം. അദാനിയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും ഒരേ അഭിപ്രായമാണുള്ളതെന്നും, കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു

Read Full Story

03:50 PM (IST) Jul 11

സമാധാന ധാരണ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഇറാൻ; കടുപ്പിച്ച് ട്രംപ്, ചർച്ചകൾ തുടരുന്നു

ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശ്രമം നടക്കുന്നതായി ഇറാൻ ആരോപിക്കുന്നു. ഹോർമൂസിലെ കപ്പൽ ആക്രമണത്തിന് പിന്നിൽ ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട തീവ്രവിഭാഗങ്ങളാണെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Read Full Story

02:21 PM (IST) Jul 11

'നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ച് നില്‍ക്കേണ്ടതില്ല', മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നുമാണ് പിണറായി പറഞ്ഞത്

Read Full Story

02:01 PM (IST) Jul 11

താമസിച്ചിരുന്നത് ലോഡ്ജിൽ, പ്രൊഡക്ഷൻ കൺട്രോളർ പിടിയിലായത് കൊച്ചിയിൽ നിന്ന് എംഡിഎംഎയുമായി

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്

Read Full Story

01:54 PM (IST) Jul 11

പാലക്കാട് അരുംകൊല; വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, കൊലപാതകം തെളിഞ്ഞത് വൃദ്ധയെ കാണാനില്ലെന്ന പാരിതിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസ്സമാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്

Read Full Story

01:15 PM (IST) Jul 11

ജസ്റ്റ് മിസ്, രണ്ടു തവണയും ശ്രമിച്ചു, പക്ഷേ നടന്നില്ല, റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കള്ളൻ രക്ഷപ്പെടാൻ ശ്രമിച്ചു

ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് കോടതിയിൽ ഹാജരാക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപെടാൻ ശ്രമിച്ചു

Read Full Story

01:02 PM (IST) Jul 11

അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ നിന്ന് വിട്ടുനിന്ന് ഇപി; കണ്ണൂരിൽ തുടരുന്നു, ഇപിയെ തള്ളി ദില്ലിയിലെത്തിയ നേതാക്കൾ

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നത രൂക്ഷമായി. ഇതിന് പിന്നാലെ ഇപി ജയരാജൻ ഡൽഹിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്നു. 

Read Full Story

12:27 PM (IST) Jul 11

നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്; പ്രതികരിച്ച് രമേശ് ചെന്നിത്തല, 'കമ്മിഷണർ തന്നെ പറ്റിക്കുന്നില്ല, അന്വേഷണം നടക്കട്ടെ'

നടി അൻസിബയുടെ പരാതിയിൽ അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണർ തന്നെ പറ്റിക്കുന്നില്ലെന്നും ചെന്നിത്തല

Read Full Story

12:12 PM (IST) Jul 11

'ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ ദുരൂഹത, എല്ലാം അദാനിക്ക് വേണ്ടി'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് എകെ ബാലൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ

Read Full Story

11:48 AM (IST) Jul 11

ആറന്മുള വിമാനത്താവള പദ്ധതി; 'ഭൂവുടമയുടെ നീക്കവുമായി ബന്ധമില്ല', പ്രതികരിച്ച് അബിൻ, 'പാരിസ്ഥിതികാഘാത പഠനം കൃത്യമായി നടത്തണം'

ഒരിടവേളയ്ക്ക് ശേഷം ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയായതോടെ പ്രതികരിച്ച് ആറന്മുള എംഎല്‍എ അബിൻ വർക്കി

Read Full Story

11:47 AM (IST) Jul 11

പൊലീസിന് നേരെ തോക്ക് ചൂണ്ടി, പന്നിപ്പടക്കമെറിഞ്ഞ് ​ഗുണ്ടാ സംഘത്തിന്റെ ആക്രമണം, 4 ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു

4 പേരാണ് മാവൂരിൽ ഒളിവിൽ താമസിച്ചിരുന്നത്. ഇവരുടെ ഫ്ലാറ്റ് വളഞ്ഞ് പിടികൂടാനായിരുന്നു ശ്രമം. പൊലീസ് സംഘത്തിലെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Read Full Story

11:47 AM (IST) Jul 11

തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് തന്ത്രി കണ്ഠര് രാജീവര്; ദേവസ്വം ബോർഡിന് കത്ത്, മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്നും ആവശ്യം

ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി

Read Full Story

11:29 AM (IST) Jul 11

കെഎസ്ആർടിസി പ്രിയദർശിനി യാത്ര പ്രിയമെന്ന് സ്ത്രീകൾ; മാസം 3000 രൂപ മിച്ചം പിടിക്കുന്നുവെന്ന് യാത്രക്കാർ

ചിലര്‍ക്ക് മാസം മുവായിരം രൂപ വരെ മിച്ചം പിടിക്കാനാകുമ്പോൾ കണക്കാക്കിയതിനെക്കാള്‍ കെഎസ്ആര്‍ടിസിക്ക് മാസം 30 കോടിയെങ്കിലും കൂടുതൽ സര്‍ക്കാര്‍ നൽകേണ്ടി വരും.

Read Full Story

11:27 AM (IST) Jul 11

മന്ത്രി കെഎ തുളസിയുടെ ​ഡ്രൈവർ ഡിവൈഎഫ്ഐ നേതാവ്; മന്ത്രിമാരെ തെരുവിൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസ്, പ്രതികരിച്ച് കെഎ തുളസി

മന്ത്രി കെഎ തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്ഐ നേതാവിനെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്.  പാലക്കാട് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ ആണ് രംഗത്തെത്തിയത്

Read Full Story

11:03 AM (IST) Jul 11

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വ്യത്യാസം

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് അടിയന്തര ഭേദഗതികളെന്നാണ് വിശദീകരണം.

Read Full Story

10:53 AM (IST) Jul 11

ജ്യാമത്തിലിറങ്ങിയത് ഈ നരനായാട്ടിനോ? ഭാര്യയേയും മക്കളേയും ഉൾപ്പെടെ 6 പേരെ വെട്ടിക്കൊന്ന് യുവാവ്, പിന്നാലെ ഒളിവിൽ പോയി

ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഭാര്യയെയും രണ്ട് മക്കളെയും, തനിക്കെതിരെ പരാതി നൽകിയ 17-കാരിയെയും അമ്മയെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി

Read Full Story

10:49 AM (IST) Jul 11

'അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരും'; ദിവ്യ എസ് അയ്യരെ മാറ്റിയതിൽ തോമസ് ഐസക്

തൂത്തുക്കുടി തുറമുഖത്ത് എംഎസ്‍സി കമ്പനിക്ക് സ്വന്തമായി ടെർമിനൽ ഉള്ളത് കരാർ ലംഘനം ആണോ എന്നത് സർക്കാർ വ്യക്തമാക്കണം.ദിവ്യ എസ് അയ്യരെ മാറ്റിയതിൽ, സർക്കാരിന് മാറ്റാൻ അധികാരമുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു.

Read Full Story

10:20 AM (IST) Jul 11

ഇപിയുടെ പ്രതികരണം താൻ കണ്ടിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ; വിഴിഞ്ഞം വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്നും പ്രതികരണം

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടിപി രാമകൃഷ്ണൻ. എംഎസ്‍സിക്ക് കരാർ നൽകുന്നതിലല്ല പ്രശ്‌നമെന്നും സർക്കാരിൻ്റെ അറിവും അനുമതിയും വേണമായിരുന്നുവെന്നും ടിപി രാമകൃഷ്ണൻ

Read Full Story

10:04 AM (IST) Jul 11

വൻ വേട്ട, മിഠായി ആണെന്ന് തോന്നും, പക്ഷേ അല്ല, അതിബുദ്ധി അസ്ഥാനത്തായി; തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ

കണ്ണൂർ തലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ പിടികൂടിയത്

Read Full Story

09:53 AM (IST) Jul 11

അയോധ്യ കൊള്ളയിൽ മൗനം; രാഹുലിനെതിരെ ഇന്ത്യ സഖ്യത്തിൽ മുറുമുറുപ്പ്, എവിടെയെന്ന ചോദ്യം ഉയർത്തി നേതാക്കൾ

അയോധ്യ ക്ഷേത്രക്കൊള്ളയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൗനം പാലിക്കുന്നത് കോൺഗ്രസിലും ഇന്ത്യ സഖ്യത്തിലും ചർച്ചയാകുന്നു. മറ്റ് പ്രതിപക്ഷ നേതാക്കൾ വിഷയം സജീവമാക്കുമ്പോഴും വിദേശത്തുള്ള രാഹുൽ പ്രതികരിക്കാത്തത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

Read Full Story

09:47 AM (IST) Jul 11

സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം മനസാക്ഷിയെ നടുക്കുന്ന കാഴ്ച, 17 കാരിയായ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു

മുംബൈയിൽ 17കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി

Read Full Story

09:29 AM (IST) Jul 11

വിഴിഞ്ഞത്തെ തർക്കങ്ങളിൽ പിണറായിക്ക് അതൃപ്തി; നിലപാട് മാറ്റാതെ ശൈലജയും ശ്രീമതിയും ഇപിയും, രാ​ഗേഷിനെ പിന്തുണച്ച് എംവി ​ഗോവിന്ദൻ

പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രം​ഗത്തെത്തി

Read Full Story

09:27 AM (IST) Jul 11

കോറോഹെൽത്തിന് പി‌ന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി കൊച്ചിയിലെ മറ്റൊരു കമ്പനിയും, ശമ്പളവും ജോലിയുമില്ലാതെ 300ഓളം പേർ, ജീവനക്കാരെ വഴിയാധാരമാക്കി ടാൽറോപ്പ്

19 കമ്പനികളിലായിട്ടാണ് ജീവനക്കാർ ജോലിയെടുത്തത്. അതേ സമയം പുതിയ ഇൻവെസ്റ്റ്മെൻറ് നീക്കവുമായി മുന്നോട്ട് പോകാനുള്ള നിലപാടിലാണ് കമ്പനി ഉടമകൾ.

Read Full Story

09:26 AM (IST) Jul 11

കനത്ത മഴ തുടരുന്നു, റോഡുകൾ അടച്ചു; 11,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ, ജാഗ്രത നിർദേശം നൽകി കലാവസ്ഥ വകുപ്പ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു

Read Full Story

09:01 AM (IST) Jul 11

ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിട്ട് രാ​ഗേഷും മധുസൂദനനും; ഫണ്ട് മുക്കിയെന്ന് കമൻ്റ് പ്രവാഹം, പിന്നാലെ കമൻ്റ് ബോക്സ് പൂട്ടി

ധനരാജ് രക്തസാക്ഷിത്വ ഫണ്ട് തിരിമറി ആരോപണത്തിൽ സിപിഎം നേതാക്കൾക്കെതിരെ അണികൾ വിമർശനവുമായി രംഗത്ത്. വിമർശനം രൂക്ഷമായതോടെ ടിഐ മധുസൂദനൻ കമന്റുകൾ നീക്കി കമന്റ് ബോക്സ് പൂട്ടി

Read Full Story

08:57 AM (IST) Jul 11

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ; പൂർണകുംഭം നൽകി സ്വീകരിച്ച് ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങൾ

ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സന്ദർശനം. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി ഡി സതീശൻ കൊല്ലൂരിലെത്തുന്നത്.

 

Read Full Story

08:38 AM (IST) Jul 11

അവയവക്കച്ചവടം; ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും ഇഡി അന്വേഷണം, സീനിയർ കൺസൾട്ടൻ്റിനെ ചോദ്യം ചെയ്തു

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവട കേസിൽ ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചു. നിയമവിരുദ്ധ ശസ്ത്രക്രിയകൾക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ഇഡി, ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും നിരീക്ഷിച്ചുവരികയാണ്. 

Read Full Story

08:34 AM (IST) Jul 11

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്തു

അടി കിട്ടിയ വിദ്യാർത്ഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നു. അധ്യാപകനെ പേടിയാണെന്നും വിദ്യാർത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Full Story

08:22 AM (IST) Jul 11

ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും, സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലില്‍

മയക്കുമരുന്ന് വില്പന കേസിലെ പ്രതിയടക്കം സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലിൽ

Read Full Story

07:44 AM (IST) Jul 11

അയോധ്യ സംഭാവനക്കൊള്ള - എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച നൽകിയേക്കും, ചമ്പത് റായിക്കെതിരെ കേസെടുക്കുമോ എന്നതിൽ റിപ്പോർട്ട് നിർണായകം

ഇഡി അന്വേഷണം വേണോ എന്ന് റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോർട്ട് നിർണ്ണായകമാകും.

Read Full Story

07:07 AM (IST) Jul 11

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; വൈദ്യസഹായം നൽകിയത് മാനദണ്ഡം പാലിച്ച്, ആധുനിക ചികിത്സ നൽകി; ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി

ലഭ്യമായ എല്ലാ ആധുനിക ചികിത്സ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും ‌വിശദമാക്കി.

Read Full Story

More Trending News