നമ്മള്‍ നമ്മളില്‍നിന്നും കുതറിമാറാന്‍ സമയമായി!

By അനഘ നായര്‍First Published Apr 26, 2018, 7:58 PM IST
Highlights
  • സ്ത്രീകള്‍ രാത്രികള്‍
  • അനഘ നായര്‍ എഴുതുന്നു

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

ഒരു പെണ്‍കുട്ടി അവളുടെ ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്ക് കാലെടുത്തു വെയ്ക്കുമ്പോള്‍ കേള്‍ക്കുന്ന ക്‌ളീഷേ ഡയലോഗ് 'പെങ്കുട്ട്യോള്് സന്ധ്യ കഴിഞ്ഞാ പുറത്തിറങ്ങാന്‍ പാടില്ല്യ'. 

ഇത് കേട്ട എന്നിലെ പതിമൂന്നു വയസ്സുകാരി ആശങ്കപ്പെട്ടു ചോദിച്ചു 'എന്ന് ആരു പറഞ്ഞു? പകല്‍ ഇല്ലാത്ത എന്താണ് രാത്രി ഉള്ളത്? 

'പാടില്ല്യ അത്രന്നെ'! 

അകത്തു നിന്നും മറുപടി വരാന്‍ അത്ര വൈകിയില്ല.തൊണ്ടയില്‍ വന്ന ഗദ്ഗദത്തോടൊപ്പം ആ ഉത്തരവും വെള്ളം ചേര്‍ക്കാതെ വിഴുങ്ങി.

പിന്നീട് ഞാന്‍ വളരുമ്പോള്‍, എന്റെ ചിന്തകള്‍ വളരുമ്പോള്‍, ഈ ചോദ്യവും വളര്‍ന്നു. പക്ഷേ ചോദ്യത്തിനുള്ള ഉത്തരം ഉദാഹരണസഹിതം സമൂഹം എനിക്ക് വ്യക്തമാക്കി തന്നു .സ്ത്രീപീഡനങ്ങളിലൂടെ, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലൂടെ,മോശം പെരംമാറ്റങ്ങളിലൂടെ അങ്ങനെ അങ്ങനെ...

രാത്രിയുടെ സൗന്ദര്യത്തെ അടുത്തറിയാന്‍ ആഗ്രഹിക്കാത്ത ആരുണ്ട്? ഒറ്റയ്ക്ക് രാത്രിയില്‍ വണ്ടിയെടുത്ത് ഒന്നു കറങ്ങാന്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? ഇത്തരത്തില്‍ ഒരു ആഗ്രഹം മുളപൊട്ടിയപ്പോള്‍ ഞാനും തനിച്ചൊന്നിറങ്ങി.വിചാരിച്ച പോലെ സമൂഹം എന്നെ എതിരേറ്റത് തുറിച്ചുനോട്ടങ്ങളിലൂടെ ആയിരുന്നു.ഇത്തരത്തില്‍ ഒരു മടിയും കൂടാതെ അടിമുടി തുറിച്ചുനോക്കുന്നവരോട് ഒരു കാര്യം പറയട്ടെ 'രാത്രികള്‍ ഞങ്ങളുടേത് കൂടിയാണ്'!

പുരുഷാധിപത്യസമൂഹമെന്ന് സ്വയം മുദ്ര കുത്തിയ ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തോട് പലപ്പോഴും ദു:ഖവും അതിലേറെ സഹതാപവും തോന്നിയിട്ടുണ്ട്. നിങ്ങളുടെ ചിന്തകള്‍ക്ക് നിങ്ങള്‍ സ്വയം വിലക്ക് ഏര്‍പ്പെടുത്തിയവരാണല്ലോ എന്നോര്‍ത്ത്!

പ്രിയപ്പെട്ട സഹോദരിമാരെ, നമുക്ക് ആകാശത്തോളം സ്വപ്നം കാണണം, നക്ഷത്രങ്ങളേക്കാള്‍ ഉയരങ്ങളിലേക്ക് ആഗ്രഹങ്ങളെ കൊണ്ടുപോണം, രാത്രികളില്‍ ഒറ്റയ്ക്കിറങ്ങി നടക്കാന്‍ പഠിക്കണം (തുറിച്ചുനോട്ടങ്ങളെ വകവെയ്ക്കാതെ), തട്ടുകടകളില്‍ പോണം, കടലോരങ്ങളില്‍ ചെന്ന് നക്ഷത്രങ്ങളോട് കിന്നരിയ്ക്കണം, മഴയോട് സങ്കടം പറയണം. ചിറകുകള്‍ ഒതുക്കിവെയ്ക്കാനുള്ളതല്ല, മറിച്ച് പറക്കാനുള്ളതാണ്. 'റാണിപത്മിനി' എന്ന സിനിമയെ ഒന്ന് സ്മരിച്ചോട്ടെ 'ആരെങ്കിലും നമ്മളെ അടക്കവും ഒതുക്കവും ഉള്ള കുട്ടി എന്നു പറഞ്ഞാല്‍ സന്തോഷിക്കരുത്, കാരണം അതൊരു ട്രാപ്പാണ്....ജീവിതം മുഴുവന്‍ ചിറകൊതുക്കി ഇരിക്കാനുള്ള പ്രോത്സാഹനം'

അതെ,ഇത് മാറ്റത്തിന്റെ സമയമാണ്. നമ്മള്‍ നമ്മളില്‍ നിന്നും മാറി തുടങ്ങേണ്ട സമയം! 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'

രാരിമ ശങ്കരന്‍കുട്ടി: അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!

 

click me!