രാജ്യത്തെ ഏറ്റവും വേഗതയേറിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോർ വീലർ എന്ന അവകാശത്തോടെയാണ് വാഹനം എത്തുന്നത്. ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനമാകും ഇത്. 100 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് നാല് സെക്കൻഡ് മാത്രമേ വേണ്ടിവരുകയുള്ളൂ എന്നും ഭവിഷ് അഗർവാൾ പ്രഖ്യാപിച്ചു.
ഏറെക്കാലത്തെ ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാറിനെക്കുറിച്ച് പ്രഖ്യാപനം നടത്തി ഒല ഇലക്ട്രിക്ക്. രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യദിനത്തില്‍ ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ വാഹനം രാജ്യത്തിന് പരിചയപ്പെടുത്തി. ഒല ഇലക്ട്രിക് കാർ 2024-ൽ ഔദ്യോഗികമായി പുറത്തിറക്കും. രാജ്യത്തെ ഏറ്റവും വേഗതയേറിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോർ വീലർ എന്ന അവകാശത്തോടെയാണ് വാഹനം എത്തുന്നത്. ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനമാകും ഇത്. 100 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് നാല് സെക്കൻഡ് മാത്രമേ വേണ്ടിവരുകയുള്ളൂ എന്നും ഭവിഷ് അഗർവാൾ പ്രഖ്യാപിച്ചു.
പുതിയ കാര്‍ കിടിലനായിരിക്കുമെന്ന് ഒല മുതലാളി, ആദ്യം നിങ്ങളുടെ സ്‍കൂട്ടര്‍ ശരിയാക്കെന്ന് ജനം!
ഇലക്ട്രിക് കാറിന് ഓൾ-ഗ്ലാസ് റൂഫ്, കീലെസ് ഓപ്പറേഷൻ, ഡ്രാഗ് കോഫിഫിഷ്യന്റ് 0.21 ഉണ്ടായിരിക്കുമെന്നും അസിസ്റ്റഡ് ഡ്രൈവ് ടെക്‌നോളജിയും ഉണ്ടായിരിക്കുമെന്നും അഗർവാൾ അവകാശപ്പെട്ടു. അത്യാധുനിക കംപ്യൂട്ടര്‍, അസിസ്റ്റഡ് ഡ്രൈവിങ് കേപ്പബിലിറ്റീസ്, കീലെസ്, ഹാന്റില്‍ലെസ് ഡോറുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ കാറിലുണ്ടാവും. ഒലയുടെ സ്വന്തം മൂവ് ഒ.എസ് ആയിരിക്കും കാറിലുണ്ടാവുക. കാര്‍ ഉടമകള്‍ക്ക് നിരന്തരം ഒടിഎ അപ്‌ഡേറ്റുകള്‍ ലഭിക്കും. സമ്പൂര്‍ണമായും ഗ്ലാസ് റൂഫ് ആയിരിക്കും കാറിന്. ലോകത്തെ മറ്റേതിനേക്കാളും മികച്ച അസിസ്റ്റഡ് ഡ്രൈവിങ് സൗകര്യങ്ങളായിരിക്കും കാറിലുണ്ടാവുക. താക്കോലും ഹാന്‍ഡിലും ഇതിനുണ്ടാവില്ലെന്നും ഒല സിഇഒ പറഞ്ഞു.
അതേസമയം തങ്ങളുടെ എസ്1 പ്രോ സ്‍കൂട്ടറിന്റെ 70,000 യൂണിറ്റുകൾ വിറ്റഴിച്ചതായി ഒല ഇലക്ട്രിക് അറിയിച്ചു. 99,000 രൂപയ്ക്ക് കൂടുതൽ താങ്ങാനാവുന്ന എസ്1 സ്‍കൂട്ടറും സ്വാതന്ത്ര്യദിനത്തില്‍ കമ്പനി പുറത്തിറക്കി.
വില കുറയ്ക്കാന്‍ തല്ലിപ്പൊളി ബാറ്ററി; ഈ സ്‍കൂട്ടറുകളിലെ തീയുടെ കാരണങ്ങള്‍ ഇതൊക്കെ!
ഇന്ത്യ ഇവി വിപ്ലവത്തിന്റെ ആഗോള പ്രഭവകേന്ദ്രമായി മാറേണ്ടതുണ്ടെന്നും ലോകത്തെ വാഹന വിപണിയുടെ 25 ശതമാനം ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്നും കമ്പനി വിശ്വസിക്കുന്നതായും ഭവീഷ് അഗര്‍വാള്‍ പറഞ്ഞു. സെമികണ്ടക്ടര്‍, സോളാര്‍, ഇലക്ട്രോണിക്, മറ്റ് നിര്‍മ്മാണ വിപ്ലവങ്ങള്‍ നഷ്ടമായി എന്നും ഇപ്പോള്‍ നിക്ഷേപം നടത്തിയാല്‍ ഇലക്ട്രിക് സെല്ലുകളുടെയും ബാറ്ററികളുടെയും വിപണിയെ നയിക്കാനാകും എന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനി ഇലക്‌ട്രിക് ഫോർ വീലർ, ബാറ്ററി സെല്ലുകളുടെ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അടിത്തറ തേടുന്നതായി മെയ് മാസത്തിൽ റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. ഇവി ഫോർ വീലർ ഫാക്ടറിക്ക് ഏകദേശം 1,000 ഏക്കർ ഭൂമി ആവശ്യമാണ്. ഇത് നിലവിൽ എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കുന്ന ഫ്യൂച്ചർ ഫാക്ടറിയുടെ ഇരട്ടിയാണ്. ഒല ഇലക്ട്രിക്കിന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വിരളമാണെങ്കിലും, ഈ കാർ കമ്പനിയുടെ തമിഴ്‌നാട്ടിലെ വരാനിരിക്കുന്ന ഫാക്ടറിയിൽ നിർമ്മിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇലക്ട്രിക് കാറുകള്‍ എപ്പോള്‍ നിരത്തുകളില്‍ എത്തുമെന്ന് ഒല അറിയിച്ചിട്ടില്ലെങ്കിലും 2023-ന്റെ തുടക്കത്തില്‍ നിര്‍മാണം ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
തങ്ങളുടെ ഫാക്ടറി ഒല ഫ്യൂച്ചര്‍ ഫാക്ടറി എന്നാണ് വിളിക്കുന്നത്. തമിഴ്നാട്ടിലെ ഹൊസൂരിലാണ് ഒല ഫ്യൂച്ചർ ഫാക്ടറി. നിലവിൽ ലോകത്തെ ഏറ്റവും വലിയ ടൂവീലർ ഫാക്ടറി തങ്ങളുടെ ഫ്യൂച്ചർ ഫാക്ടറിയാണെന്നാണ് ഒലയുടെ അവകാശവാദം. 500 ഏക്കറിൽ പ്രതിവർഷം ഒരു കോടി യൂണിറ്റുകൾ പുറത്തിറക്കാൻ കഴിയുന്ന ജംബോ ഫാക്ടറിയിൽ 3000-ലധികം റോബോട്ടുകളും ജോലി ചെയ്യുന്നുണ്ട്. രണ്ട് സെക്കന്റിൽ ഒരു സ്‌കൂട്ടർ എന്ന നിലയിലാണ് ഇവിടെ ഉൽപാദനം നടക്കുക. 2400 കോടി നിക്ഷേപത്തോടെ ആരംഭിച്ച ഫാക്ടറിയുടെ ആദ്യഘട്ട നിർമാണം 2021 ജൂണിലാണ് പൂർത്തിയായത്. ഇവിടെ നിന്ന് ആദ്യ സ്‌കൂട്ടർ 2021 ആഗസ്റ്റ് 15-നാണ് പുറത്തിറങ്ങിയത്. പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടറിന്‍റെ രണ്ട് വേരിയന്റുകളാണ് 2021ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഒല പുറത്തിറക്കിയത്. ഡീലർമാരെ ഒഴിവാക്കി നേരിട്ട് ഡെലിവറി നൽകുന്നതുൾപ്പടെയുള്ള നിരവധി പ്രത്യേകതകളുമായിട്ടായിരുന്നു ഒലയുടെ വരവ്.
ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ വരവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ലക്ഷക്കണക്കിന് ബുക്കിംഗുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടി വാഹനം തരംഗമായിരുന്നു. എന്നാല്‍, നിരത്തില്‍ എത്തിയതോടെ ഒല അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ ജനപ്രീതിയും തകിടം മറിഞ്ഞു. സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‍കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. ബോഡി വർക്കിലെ വലിയ പാനൽ വിടവുകൾ, അലറുന്ന ശബ്‍ദങ്ങൾ, ഹെഡ്‌ലാമ്പ് പ്രശ്‌നങ്ങൾ, പൊരുത്തമില്ലാത്ത റൈഡിംഗ് റേഞ്ച് മുതലായവ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.
ഈ ഫാക്ടറിയില്‍ വനിതകള്‍ മാത്രം; ഇത് ഒലയുടെ 'പെണ്ണരശുനാട്'!
ഫോർവേഡ് മോഡിൽ ആയിരുന്നിട്ടും സ്‌കൂട്ടർ തനിയെ റിവേഴ്‍സ് ഓടിയതും വാര്‍ത്തയായിരുന്നു. ഈ പ്രശ്നത്തെ തുടർന്ന് ഒരാൾക്കും പരിക്കേറ്റു. സാധാരണയായി, റിവേഴ്സ് മോഡ് ഒരു നിശ്ചിത വേഗതയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ സ്‍കൂട്ടർ ആ വേഗ പരിധിയും ലംഘിച്ചു. ചക്രം പിന്നിലേക്ക് കറങ്ങുമ്പോൾ സ്‍കൂട്ടർ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിലാകുന്നതായി റിപ്പോർട്ടുകളുണ്ട്. പൂനെയിലെ ലോഹെഗാവിലും ഒരു ഒല സ്‍കൂട്ടറിന് തീപിടിച്ചിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓലയുടെ സ്‍കൂട്ടറാണ് കത്തിയത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്താൻ ഒല ഇലക്ട്രിക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ, ഒല ഇലക്ട്രിക് 1,441 യൂണിറ്റ് എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെ വിളിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. സ്‌കൂട്ടറിന് തീപിടിച്ച അതേ ബാച്ചിലുള്ള വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. വിശദമായ പരിശോധനയുടെ ഭാഗമായ ഒരു മുൻകൂർ നടപടിയാണിത് എന്നാണ് ഒല പറയുന്നത്.
"നെഞ്ചിനുള്ളില്‍ തീയാണ്.." ഈ സ്‍കൂട്ടര്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!
